താൾ:33A11414.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

രോമക്കാർ സത്യവേദം കൂടാതെ, പാരമ്പര്യന്യായങ്ങളെ ആച
രിക്കയും രോമയിലെ പാപ്പാവിനെ അനുസരിക്കയും വിശുദ്ധ
ന്മാരെയും (പുണ്യവാളന്മാരെയും) ബിംബങ്ങളെയും വന്ദിക്കയും ത
ങ്ങളുടെ സഭയിൽ ചേരാത്തവൎക്ക് രക്ഷയില്ല എന്നു പറകയും ചെ
യ്യുന്നു. ഈ മതം പൊൎത്തുഗീസരാൽ, ഈ രാജ്യത്തിൽ പരന്നു വന്നു
എങ്കിലും, അവരുടെ പാതിരിമാർ മലയാളം അധികം പഠിക്കായ്ക
കൊണ്ടു മലയാളം മാത്രം അറിയുന്ന കൊല്ലക്കാർ മുതലായവൎക്ക് വി
ശ്വാ ത്തിന്റെ അറിവ എത്രയും ചുരുക്കം. അവരുടെ ആരാധന
ലത്തീൻ ഭാഷയിൽ അത്രെ.

സാധാരണമായി വേദക്കാർ എന്ന പറയുന്ന പ്രൊടസ്തന്തർ
രോമക്കാരുടെ പാരമ്പര്യന്യായങ്ങളെയും പാപ്പാവിനെ അനുസരി
ക്കുന്നതിനെയും വിശുദ്ധന്മാരെയും ബിംബങ്ങളെയും വന്ദിക്കുന്നതി
നെയും നിഷേധിച്ചു സത്യവേദത്തെ മാത്രം കാനൂൽ ആയി പ്രമാ
ണിക്കുന്നു. അവർ രാജ്യങ്ങളുടെയും സഭാവാഴ്ചകളുടെയും ആചാരങ്ങ
ളുടെയും ഉപദേശങ്ങളുടെയും ഭേദങ്ങളാൽ വെവ്വേറെ സഭകളായി വിഭാ
ഗിച്ചിരിക്കുന്നു. മലയാളത്തിൽ മുഖ്യമായി കാണുന്നവ ഇങ്ക്ളീഷ
ചൎച്ച, ലൊണ്ടൻ മിശ്ശൻ, ജർമ്മൻ മിശ്ശൻ എന്നീ മൂന്നു തന്നെ.

മലയാളത്തിൽ മേല്പറഞ്ഞപ്രകാരം പലവിധമുള്ള ജാതികൾ
പാൎക്കകൊണ്ടു അവരുടെ മര്യാദകളിലും സ്വഭാവങ്ങളിലും വലിയ
ഭേദങ്ങൾ കാണ്മാനുണ്ടു. താണജാതികൾക്ക സാധാരണമായി താണ
സ്വഭാവവും അശുദ്ധിയും, ഉയൎന്ന ജാതികൾക്ക മാനവും ശുദ്ധിയും
ധൈര്യവും ഉണ്ടെങ്കിലും അവർ പലപ്പോഴും ഡംഭികളായി താ
ണവരെ ഉപദ്രവിക്കുന്നു. ഇങ്ക്ളീഷവാഴ്ച വന്നശേഷം, ജാതിഭേദം
കൊണ്ടു ആരെയും പരസ്യമായി ഹിംസിപ്പാൻ പാടില്ലാഞ്ഞാലും
ഉൾപ്രദേശങ്ങളിൽ പലരും അതിനെ കൂട്ടാ ക്കുന്നില്ല. മുമ്പെത്ത മ
ര്യാദപ്രകാരം നായന്മാൎക്ക് ബ്രാഹ്മണരുടെ അടുക്കെ ചെല്ലാം എങ്കി
ലും , അവരെ തൊട്ടു കൂടാ. തിയ്യൻ 36 അടിയും , പുലയൻ 96 അടി
യും ദൂരത്തിൽ തെറ്റി നില്ക്കേണ്ടത്. പട്ടണങ്ങളിൽ ഈ വക സ
മ്പ്രദായങ്ങളെ ഇപ്പോൾ അധികം പ്രമാണിക്കുന്നില്ല എങ്കിലും ഉൾ
നാടുകളിൽ അവ ഇപ്പോഴും സാധാരണമായി നടക്കുന്നു. മുമ്പേത്ത
കാലങ്ങളിൽ ഈ ജാതിഭേദംകൊണ്ടു ഉപകാരം ഉണ്ടായിരുന്നെങ്കി
ലും ഇപ്പോൾ അത് വൎദ്ധനക്കു മുടക്കം വരുത്തി ഒരു വലിയ ശാപമാ
യി തീൎന്നു. മരുമക്കത്തായം വേറെ ഒരു ശാപം തന്നെ. അതിന്റെ
സംഗതി വിവാഹാവസ്ഥയിൽ വെടിപ്പില്ലായ്കകൊണ്ടത്ര. തറ
വാട്ട മുതൽ വിഭാഗിച്ചു പോകാതിരിക്കേണ്ടതിന്ന കുഡുംബങ്ങൾ
പിരിഞ്ഞു പോകാതെ ഒരുമിച്ചു പാക്കുന്നത് നല്ലൊരു കാര്യം എ
ങ്കിലും നടത്തുന്നവൻ ആർ എന്നതിനെകൊണ്ടു പലപ്പോഴും തർക്ക
വും അന്യായവും ജനിക്കും.

മലയാളഭാഷ തമിഴ്, തുളു, തെളുങ്ക, കർണ്ണാടകം മുതലായ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/88&oldid=199311" എന്ന താളിൽനിന്ന് ശേഖരിച്ചത്