താൾ:33A11414.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

എന്നു വിചാരിക്കേണം; എങ്കിലും ഈ രാജ്യത്തിൽ ഇന്ന്‌വരെ
അധികം പരന്നു വന്നിട്ടില്ല. ഈ പറഞ്ഞ ഫലവൃക്ഷങ്ങൾ കൂടാതെ
പുളി, ചെറുനാരകം, മധുരനാരകം, മാതളനാരകം, വടകപ്പുളിനാര
കം, വിലിമ്പി മുതലായവയേയും കാണും.

വാഴ മരങ്ങളിൽ ചേരുന്നില്ലെങ്കിലും മിക്കവാറും മരങ്ങളേ
ക്കാൾ അധികം ഉപകാരമുള്ളതാകുന്നു. അതിൽ പല വിധമുണ്ടു. മു
ഖ്യമായവ. പൂവൻ, മൈസൂർ, നീന്ത്ര, മണ്ണൻ, കദളി , തെഴുതാണി
ഇത്യാദികളത്ര. കൈതച്ചക്ക തെക്കെ അമെരിക്കയിൽനിന്നു കൊ
ണ്ടുവന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനെ സാധാരണമായി കാണും .

പണിക്കോപ്പുകൾക്ക കൊള്ളുന്ന മരങ്ങൾ പലതുണ്ടു, അവ
യിൽ പ്രധാനമായവ: ജാതി, വീട്ടി, കരിമരം, പിലാവ, ആയി
നി, അകിൽ, ഇരൂൾ, മരുത്, ഓടപ്പുന്ന, (കപ്പൽ കൊമ്പിന്ന)
വെൺതേക്ക്, ഉരിപ്പ്, ബീമ്പ, മാവ, കുളിർമാവ കാഞ്ഞിരം മുതലാ
യവ തന്നെ. ചന്ദനം ഈ നാട്ടിൽ ഉണ്ടെങ്കിലും അത് മൈസൂരിൽ
ഉള്ളതിനെ പോലെ അത്ര നന്നാകയില്ല.

ആൽ, അരയാൽ എന്നവയെ ക്ഷേത്രങ്ങളുടെ സമീപവും തണ
ലിന്നായി നിരത്തരികെയും കാണും. അലസി വിലാത്തിയലസി,
നീർമാതളം, എരിഞ്ഞി, മഞ്ഞച്ചമ്പകം, ചമ്പകം, അശോകം, ച
വൊക്ക് മുതലായ മരങ്ങളെയും വേറെ പല പൂച്ചെടികളെയും ശോഭ
ക്കായിട്ട പറമ്പുകളിൽ വെക്കുന്നെങ്കിലും സായ്പന്മാരുടെ വീടുക
ളിൽ മാത്രം നല്ല പൂത്തോട്ടങ്ങളെ കാണുന്നുള്ളു. നാട്ടുകാർക്ക ഇതവരെ
അതിൽ രസം പിടിക്കാത്തത ഒരു കുറവുതന്നെ. ചില കുളങ്ങളിൽ
ചെല്ക്കൊണ്ട വെള്ളത്താമരയും ചെന്താമരയും കാണുന്നത കൂടാതെ മി
ക്കവാറും കുളങ്ങളിലും പല വയലുകളിലും പുത്താളി തുടങ്ങിയ നീർ
പൂക്കളും ഉണ്ടാകും. കടലിന്റെ അടിയിൽ വളരുന്ന വെവ്വേറെ വള്ളി
കളുടെ കായികൾ തിരകളാൽ ചിലപ്പോൾ, കരയിൽ അടിച്ചു വരു
ന്നു. പാറകളിലെ പൂക്കളും സസ്യങ്ങളും ചിലപ്പോൾ വിഷമുള്ളതാ
കയാൽ, പ്രത്യേകമായി തുലാം വൃശ്ചികമാസങ്ങളിൽ അവറ്റെ തി
ന്നുന്ന ഞണ്ട മുതലായ നീർവാസികൾക്ക വിഷമുണ്ടാകും.

കല്ല് കൊണ്ടുള്ള പൂപ്പോലെ കാണുന്ന പവിഴപുറ്റ എത്രയും
ചെറുതായ ജന്തുക്കൾ തങ്ങൾക്കുണ്ടാക്കുന്ന കൂടാകുന്നു. അവ കടലിന്റെ
അടി തുടങ്ങി പെരുത്തുറപ്പുള്ള അസംഖ്യക്കൊമ്പുകളെ കെട്ടിവെള്ള
ത്തിന്റെ നിലയോളം എത്തിച്ചു പരത്തി വന്നു കടലിന്റെ ചവറും
ചളിയും അതിന്മേൽ വീണുനിറഞ്ഞു കാലക്രമേണ ദ്വീപുകളായി
തീരുന്നത കൂടാതെ, ചില ദ്വീപുകളെ അടുപ്പാൻ കഴിയാതവണ്ണം
ചുററി നില്ക്കുന്നത് ലക്ഷദ്വീപുകളിലും കാണുന്നു.

മുരു, എളമ്പക്ക, ഓരിക്ക മുതലായവ പുഴകളിലും കല്ലമ്മക്കാ
യി, നൊയിച്ചി, കവടി , ശംഖ, ചൊറി, കടപ്പൂച്ച മുതലായ അ
നേക ജന്തുക്കൾ കടലിലും ഉണ്ടെങ്കിലും അവയെ കുറിച്ചു ഇവിടെ
വിവരിച്ചു പറയുന്നില്ല. മത്തി, കുറുച്ചി, ഐല, ഏട്ട, ആകോലി,

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/82&oldid=199305" എന്ന താളിൽനിന്ന് ശേഖരിച്ചത്