താൾ:33A11414.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

നങ്ക്, നൈമീൻ, കടപ്പന്നി, കളവൻ, ചെളാക്കോര, പലവിധമുള്ള
സ്രാവ്, വാമീൻ, പൂമീൻ, ഇരിമീൻ മുതലായ അനേക മത്സ്യങ്ങളെ
തിന്നുന്നതല്ലാതെ, ഉപകരിക്കാത്ത മത്സ്യങ്ങളുമുണ്ടു. തിമിംഗലം,
തിരണ്ടി കൊമ്പൻ സ്രാവ, മൂത്രസ്രാവ എന്ന വലിയ മീനുകൾ ക
രക്കടുത്തു വരുന്നത ദുർല്ലഭം ആയാലും വലിയ സ്രാവിനാൽ പലൎക്കും
ആപത്ത വന്നു.

ഞണ്ട, തവള, ആമ, നീർനായി, മണ്ണൻ,ചീങ്കണ്ണി, മുതല
തുടങ്ങിയ ജന്തുക്കൾ വെള്ളത്തി കരയിലും പാൎക്കകൊണ്ടു അവ
ക്ക ഉഭയജന്തുക്കൾ എന്നുപേർ. ഈ തരത്തിൽ അടങ്ങിയ ഉടുമ്പുകൾ
ആശ്ചര്യവും ഉപകാരവും ഉള്ളതാകുന്നു. അതിൽ പൊന്നുടുമ്പു, മണ്ണ
ടുമ്പു എന്നീ രണ്ടു വകയുണ്ടു. പല്ലി , അരണ, ഓന്ത്, എന്നിവററി
ന്നു എത്രയും ചെറിയ ഉടുമ്പിന്റെ രൂപം ഉണ്ടായാലും, അവ വെ
ള്ളത്തിൽ പോയി പാൎക്കയില്ല.

പുഴുക്കൾ അനേക വിധമുണ്ടു. അവയിൽ ചിലവ വിരൂപവും
അതിശയവും ഉള്ളതാകുന്നു. മിന്നാമിനുങ്ങ രാത്രിയിൽ അസംഖ്യ
മായി ഒക്കത്തക്ക കൂടി മിന്നുന്നത് ശോഭയുള്ള ഒരു കാഴ്ച തന്നെ. ചി
ല പുഴുക്കൾ തൊട്ടിലാട്ടി, വെറ്റിലപ്പാമ്പ, കരിങ്ങാണി , ചെല
ന്തി, ഉറൂളി, തേള ഇത്യാദികളെപ്പോലെ വിഷമുള്ളതാകുന്നു. പുരാ
ണത്തിലെന്നപോലെ ഇപ്പോൾ മലയാളത്തിൽ അത്ര പാമ്പുകളെ കാ
ണുന്നില്ലെങ്കിലും വേന്തിരൻ, സർപ്പം , രുധിരമണ്ഡലി, എഴുത്താ
ണി മൂൎക്ക്വൻ, പുല്ലാഞ്ഞിമൂൎക്ക്വൻ, കൈതമൂൎക്ക്വൻ, അണലി , കരി
ങ്കുറിഞ്ഞി മുതലായ വിഷമുള്ള പാമ്പുകൾ അനേകമുണ്ടാകും. ചേര,
തേയ്യാൻ, നീൎക്കോലി , മലമ്പാമ്പ ഇത്യാദികൾക്കു വിഷമില്ലാഞ്ഞാ
ലും പ്രത്യേകമായി മലമ്പാമ്പുകളെകൊണ്ടു ചിലപ്പോൾ ഉപദ്രവമു
ണ്ടാകും. അതിന്റെ നൈ കുഷ്ഠ്ത്തിനു നന്നു എന്നു പറയുന്നു.

ഇറുമ്പുകളിൽ പല തരങ്ങളുണ്ടു. അവ ചീഞ്ഞു കാററിന്നു അശു
ദ്ധി വരുത്തുന്നതിനെ തിന്നുകകൊണ്ടു പെരുത്തു ഉപകാരമുള്ളവ. ചി
തൽ ആശ്ചര്യമുള്ള പുറ്റുണ്ടാക്കി പലപ്പോഴും വീടുകൾക്കും മരസാ
മാനങ്ങൾക്കും ഛേദം വരുത്തുന്നു. മഴപ്പാറ്റ എന്നത് ചിറക് വെച്ച
ചിതൽ തന്നെ. പാറ്റ, തുമ്പി, പലനിറമുള്ള പാപ്പാത്തി, തുള്ളൻ,
വണ്ട, ഈച്ച ഇത്യാദികളിൽ അസംഖ്യ വിധങ്ങളെ കാണുന്നു. അ
വയിൽ തേനീച്ചകൾ* അധികം ഉപകാരമുള്ളവയും ചെറിയ കൊ
തു ഉപദ്രവമുള്ളതും ആകുന്നു.

പറജാതികളിൽ കാട്ടപ്രദേശത്ത് മുഖ്യമായി കാണുന്നതു്:
മയിൽ, കാട്ടുകോഴി, കാട്ടുപ്രാവ്, മാടപ്രാവ്, പഞ്ചവൎണ്ണക്കിളി,
മഞ്ഞക്കിളി, മൈന, വെവ്വേറെ തത്തകൾ മുതലായവ തന്നെ. കൊ
ക്ക്, എരണ്ട, മീങ്കള്ളത്തി , കണ്ട്യപ്പൻ, നാര, കുളക്കോഴി, പണ്ടാര

*മലയാളത്തിൽ പെരുന്തേൻ, കൊത്തേൻ, ചെറുതേൻ എന്നിങ്ങിനെ
മൂന്നുവക തേനീച്ചകളുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/83&oldid=199306" എന്ന താളിൽനിന്ന് ശേഖരിച്ചത്