താൾ:33A11414.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

മുതലായവ പറമ്പുകളിൽ ഉണ്ടാക്കുന്നതല്ലാതെ, കാടുകളിൽ പലവി
ധമുള്ള കിഴങ്ങുകളുമുണ്ടു. നട്ടുണ്ടാക്കാത്ത കിഴങ്ങുകളിൽ കൂവ മുഖ്യമായ
ത. അതിന്റെ പൊടികൊണ്ടു വളരെ പ്രയോജനമുണ്ടു.

വഴുതിനിങ്ങ, വെണ്ടക്ക, പടോലങ്ങ, കൈപ്പക്ക, മുല്ലങ്കി
പീച്ചങ്ങ, മുരിങ്ങവാൾ, ചേന, ചീര മുതലായ പച്ചക്കറികൾ കൂടാ
തെ, ചില സായ്പന്മാരുടെ തോട്ടങ്ങളിൽ ഗോബ, സള്ളാദ്,
ബീൻസ, പട്ടാണി എന്നീ സസ്യങ്ങളെ നടത്തി വരുന്നത എത്രയും
പ്രയാസത്തോടു കൂടിയതാകകൊണ്ടു നാട്ടുകാർ അതിനെ ഉണ്ടാക്കാ
റില്ല.

മസ്സാലകളിൽ മുഖ്യമായത കുരുമുളക തന്നെ. അത വേറെ ഒരു
രാജ്യത്തിലും മലയാളത്തിൽ എന്ന പോലെ നന്നായി വരായ്കയാൽ,
പ്രത്യേകമായി ഇവിടെ നിന്നു കൊണ്ടു പോകുന്നു. നാട്ടുകറുപ്പത്തോൽ
അത്ര വിശേഷമല്ലായ്കകൊണ്ടു ഇപ്പോൾ അതിനെ അധികം വാ
ങ്ങിക്കൊണ്ടുപോകുന്നില്ലെങ്കിലും, ചില ദിക്കുകളിൽ ലങ്കാദ്വീ
പിൽനിന്നു തൈകളെ വരുത്തി ആ നല്ലതിനെ നട്ടുണ്ടാക്കുന്നു. ക
പ്പൽമുളക പൊൎത്തുഗീസർ അമെരിക്കയിൽനിന്നു കൊണ്ടുവന്നതെ
ങ്കിലും ഇപ്പോൾ ഈ നാട്ടിൽ സ്വദേശത്തിൽ എന്നപോലെ വളൎന്നു
പെരുത്ത് ഉപകരിക്കുന്നു. ഇഞ്ചി, മഞ്ഞൾ, ഏലത്തരി എന്നിവ
യെ ഇവിടെ പ്രയോഗിക്കുന്നത കൂടാതെ, വിലാത്തിയിലേക്കും അയ
പ്പാൻ ഉണ്ടാകും . ജാതിക്കയും കറാമ്പും ദുർല്ലഭമായിട്ടത്രെ കാണുന്നു
ള്ളു. ഇവയും ചുക്ക, ഏലത്തരി മുതലായവയും ഔഷധങ്ങളായും വരു
ന്നതല്ലാതെ, കാട്ടിലും നാട്ടിലും പച്ച മരുന്നുകളെ അനവധി കാണും.

ഫലവൃക്ഷങ്ങളിൽ തെങ്ങ മുഖ്യമായത. ഈ അതിശ്രേഷ്ഠ്മായി
രിക്കുന്ന മരം കരപ്രദേശത്തിൽ മാത്രം നന്നായി വരികയാൽ, പാ
ലക്കാട്ട താഴ്വരയിൽ ഇതിന്നു പകരം പനയെ കണ്ടെത്തും. എഴു
ത്തോല,പിരിയോല,കണ്ണി എന്ന പനകളുടെ കായി അധികം
പ്രയോഗിക്കുന്നില്ലെങ്കിലും അവയെ കൊണ്ടു വേറെ ഉപകാരമുണ്ടു.
കഴങ്ങ മരങ്ങളിൽ വെച്ചു നേർത്തതും ശോഭയുള്ളതും ആകുന്നതല്ലാ
തെ, അതിന്റെ അടക്ക നാട്ടുകാർ വെറ്റിലയോടു കൂട ചവക്കുക
യും അതിന്റെ പാള, മരം മറ്റും ഉപകരിക്കയും ചെയ്യുന്നു. നാട്ടമാങ്ങ
പെരുത്ത പുളിപ്പാകകൊണ്ടു ഗോവ ബൊമ്പായി മുതലായ ദിക്കുക
ളിൽനിന്ന നല്ല മാവിന്റെ കൊമ്പുകളെ വരുത്തി സായ്പന്മാരുടെ
തോട്ടങ്ങളിൽ വെച്ചു കാണുന്നപ്രകാരം നാട്ടുകാരും ചെയ്താൽകൊള്ളാ
യിരുന്നു. പൃത്തിക്കമാങ്ങ തെക്കെ അമെരിക്കയിൽനിന്നു കൊണ്ടുവന്ന
തെങ്കിലും, ഇപ്പോൾ സാധാരണമായി കാണും. പിലാവിന്റെ മരം
പണിക്കോപ്പുകൾക്ക് എത്രയും വിശേഷമായി വില ഏറിയതാകയാ
ലും അതിന്റെ ചക്കയും ചപ്പും ഉപകാരമുള്ളതാകയാലും ഈ നാട്ടിലെ
മുഖ്യമായ ഫലവൃക്ഷങ്ങളിൽ ഒന്നാകുന്നു എന്നുപറയേണം. മഹാശാന്ത
സമുദ്രദ്വീപുകളിൽ ആളുകൾ പ്രത്യേകമായി വിലാത്തിച്ചക്കകൊണ്ടു
ഉപജീവിക്കയാൽ അത ഏറ്റവും വിശേഷമായ മരങ്ങളിൽ ഒന്നാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/81&oldid=199304" എന്ന താളിൽനിന്ന് ശേഖരിച്ചത്