താൾ:33A11414.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ശത്തേക്കാൾ അധികം സങ്കടമുണ്ടാകും . ഫിബ്രുവരി മാസത്തിൽ
ഉഷ്ണം വൎദ്ധിപ്പാൻ തുടങ്ങിയ ശേഷം മാൎച്ച എപ്രീൽ മെയി മാസ
ങ്ങളിൽ ഉഷ്ണകാലം തന്നെ. അപ്പോൾ പകലിൽ ഉഷ്ണജ്വാല തിള
ങ്ങനെ മേല്പെട്ടു കയറുകയും ഭൂമി വറണ്ടിരിക്കയും കിണറുകളിൽ
വെള്ളം വറ്റി പോകയും ചെയ്യും. ആകാശം തടിച്ച നീരാവികൾ
കൊണ്ടു നിറഞ്ഞിരിക്കയാൽ, മലകളെ കരയിൽനിന്നു കാണാതെ,
സൂര്യൻ രശ്മി കൂടാതെ പഴുപ്പിച്ച ഇരിമ്പകണക്കെ ശോഭയോടെ
അസ്തമിച്ചു പോകുന്നു. രാത്രിയിൽ അല്പം കരക്കാററുണ്ടായാലും,ഉ
ഷ്ണം ശമിക്കാതെ മഞ്ഞ് വീഴുകയില്ല. പകൽ പത്ത് മണി തുട
ങ്ങി കടൽക്കാറ്റ അടിക്കകൊണ്ടു കരയുടെ സമീപം ഉൾപ്രദേശ
ങ്ങളിൽ എന്ന പോലെ ഉഷ്ണത്തെ അത്ര അറിയുന്നില്ല. എപ്രീൽ
മാസം തുടങ്ങി ചിലപ്പോൾ, വൈകുന്നേരത്ത മഴ പെയ്യുന്നതിനാൽ
അത്യുഷ്ണം കുറയ സമയത്തേക്ക് മാറുന്നതല്ലാതെ ചില കൊല്ലങ്ങ
ളിൽ കോളുണ്ടായിട്ട ഉരുക്കൾക്ക് നാശം പറ്റും. മേയിമാസത്തിൽ
വർഷകാലം സമീപിച്ചിരിക്കുന്നു എന്നു പല ലക്ഷണങ്ങളാൽ ക
ണ്ട ശേഷം, സാധാരണമായി ജൂൻമാസത്തിന്റെ ആരംഭത്തിങ്കൽ
തെക്കപടിഞ്ഞാറ് കാറ്റുകൊണ്ടു വരുന്ന വർഷം നല്ലവണ്ണം തുടങ്ങു
ന്നു. അഗുസ്തമാസത്തിന്റെ അവസാനത്തിലും സെപ്തെമ്പ്രമാസത്തി
ലും കുറയ ചോൎച്ചയുണ്ടായി, കടലിന്റെ കോപം ശമിച്ചു അതിന്റെ
ചേർ ഇളക്കി കടൽ കെട്ടു നാറി മീനുകൾ ചത്തു പോകുന്നു. ഒ
ക്തോബർമാസത്തിൽ തുലാവർഷം കോളോടൊന്നിച്ചു ഉണ്ടാകും.
ഈ മഴ ക്രമപ്രകാരം പെയ്യാഞ്ഞാൽ, പിന്നെത്തതിൽ വൃക്ഷ സ
സ്യാദികൾക്കും കുടിക്കുന്ന വെള്ളത്തിന്നും കുറവുണ്ടാകും.

ചില സ്ഥലങ്ങളിൽ ഒരു ഒറ്റ കൊയ്ത്ത മാത്രം ഉണ്ടായാ
ലും സാധാരണമായി രണ്ടും ചില ദിക്കുകളിൽ മൂന്നും കാണും. അ
വക്ക കന്നിവിളയും മകരവിളയും പുഞ്ചവിളയും എന്നു പേർ. നെ
ല്ലുകൾ ദ്രാൽ അധികം മാതിരി ഉണ്ടാകകൊണ്ടു അവ പറ്റും പോ
ലെ വെവ്വേറെ സമയങ്ങളിലും സ്ഥലങ്ങളിലും രാജ്യങ്ങളിലും നട
ത്തി പോരുന്നു. ചില തരങ്ങളിൽ മേനി അധികമുണ്ടാകയാലും,
സാധാരണമായി കാണുന്നത് 10–25 തന്നെ. ഈ പല വിധമുള്ള
നെല്ലുകൾ കൂടാതെ, വേറെ ചില ധാന്യങ്ങൾ മലയാളത്തിൽ ഉ
ണ്ടാക്കുന്നു എങ്കിലും , അവയെ മറ്റെ രാജ്യങ്ങളിൽ എന്ന പോലെ
അത്ര പ്രയോഗിച്ചു വരുന്നില്ല. ആയവ: മുത്താറി, ചാമ, ചോളം,
കാക്കച്ചോളം, തിന, വരി, കമ്പ്, എള്ളു മുതലായവ.

കന്നി വിള തീൎന്ന ശേഷം, പല വയലുകളിൽ മുതിര, ഉഴു
ന്ന്, ചെറുപയറ, അരിപ്പയറ (അവര, തൊവര) എന്ന പയറുകളും
പല വിധമുള്ള ചേമ്പുകളും , വത്തിക്ക, വെള്ളരിക്ക, കുമ്പളങ്ങ, ക
പ്പൽമുളക, പുകയില ഇത്യാദികളും നട്ടു വരുന്നു.

ചക്കരക്കിഴങ്ങ്, കണ്ടിക്കിഴങ്ങ്, പൊടിക്കിഴങ്ങ്, മുക്കിഴങ്ങ,
നീണ്ടിക്കിഴങ്ങ, ചീർപ്പക്കിഴങ്ങ, വെള്ളക്കണ്ടി, ചോരക്കണ്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/80&oldid=199303" എന്ന താളിൽനിന്ന് ശേഖരിച്ചത്