താൾ:33A11414.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗർമ്മാന്യ ജാതികൾ രൊമ രാജ്യത്തിലും
ക്രിസ്തു സഭയിലും പ്രവെശിച്ച പ്രകാരം

15. ഗർമ്മാനർ

വടക്ക ബാല്ക്യ കടൽ കിഴക്ക തെക്ക പടിഞ്ഞാറു ക്രമെണ
വിസ്തുല-ദനുവ റൈൻ നദികൾ ഈ നാലതിർക്കകത്തകപ്പെട്ട നാടു
കളിൽ ഗർമ്മാനർ നഗരങ്ങളെ കെട്ടാതെ വെവ്വെറെ നിലം പറമ്പു
കളിൽ പല കൂറുകളായി കൃഷിയും ഗൊരക്ഷയും ചെയ്തു കൊണ്ടു വ
സിച്ചിരുന്നു ജന്മികൾ വെല എല്ലാം സ്ത്രീകളിലും അടിമകളിലും
ഏല്പിച്ചു നായാട്ടു, പട, സദ്യാദികളിലും വിസ്താര സംഘങ്ങളിലും
ചെർന്നു ദിവസം കഴിച്ചു കൊണ്ടിരുന്നു. ക്ഷെത്രങ്ങളും വിഗ്രഹങ്ങ
ളും അവർക്കില്ല. വങ്കാട്ടിൽ വിശുദ്ധ സ്ഥലങ്ങളിൽ വെച്ച അവർ
സ്വൎഗ്ഗത്തിൽ മെവുന്ന ദെവരാജാവായ ബുധനും ഭവന രക്ഷ കഴിക്കു
ന്ന ഹുല്ദാ എന്ന ഭാര്യെക്കും ഇടികളെയും യുദ്ധങ്ങളെയും നടത്തുന്ന
ദൊനർ തീസ്സ് എന്നിരുപുത്രന്മാൎക്കും ഭൂമി എന്നൎത്ഥമുള്ള നെർഫുസ്സി
ന്നും കൃഷി ഫലം സാധിപ്പിക്കുന്ന ഫ്രവ്വൊ ഫ്രവ്വാ എന്നിരുപുത്രിമാ
ൎക്കും മാത്രം മാഹാത്മ്യം ഉണ്ടെന്നു നിശ്ചയിച്ചു ഉത്സവം കൊണ്ടാടി പ
ല വിധെന ബലികളെ കഴിക്കയും ചെയ്തു. യുദ്ധത്തിൽ ശൌര്യം കാ
ട്ടി മരിക്കുന്നവർ വീരസ്വൎഗ്ഗത്തിലെഴുന്നള്ളി ബുധസന്നിധിയിങ്കൽ
വാണു സുഖിക്കും ശെഷിച്ചവരെല്ലാവരും ഹെലാ പരിപാലിക്കുന്ന
പാതാളം പുണ്ട കഷ്ടിച്ചു പാർക്കും എന്നവരുടെ മതം. ജാതി ധൎമ്മം
ലംഘിക്കുന്നവർക്കും യുദ്ധ ബദ്ധന്മാർക്കും മരണ ശിക്ഷ എന്നു വെപ്പു
പക വീളുന്നത് ന്യായമാക കൊണ്ടു ജീവനെയും വസ്തു വകകളെയും
ദ്രൊഹിക്കുന്നവനൊടു പ്രതി ക്രിയ ചെയ്യുന്നത് ദൊഷമല്ല അവൎക്കു
രാജത്വമില്ലായ്കയാൽ ശ്രെഷ്ഠ സഭായൊഗം കൂടി വന്നു ആചാ
ര്യ സഹായത്താൽ നെരും ന്യായവും നടത്തും മൂത്ത മക്കൾ മാത്രം
അവകാശികളാകക്കൊണ്ടു ശെഷമുള്ളവർ വീടു പണിക്കാരായും ആ
യുധ വാണികളായും ഒരൊ പ്രഭുക്കന്മാരെ ആശ്രയിച്ചു സെവിക്കും
സ്വദെശത്തിൽ സന്ധിയുള്ളപ്പൊൾ അവൻ പുറന്നാട്ടിൽ ചെന്നു അ
ന്യന്മാരെ അതിക്രമിച്ചു നാടുകളെയും ധനങ്ങളെയും പിടിച്ചു പകു
ത്തെടുക്കും ഇവക ദുഷ്പ്രവൃത്തികളെ നടത്തുവാൻ ഒരൊ ജനസംഘ
ങ്ങളും കൂടി താന്താങ്ങടെ പ്രഭുക്കളെ അനുസരിച്ചു ഭാര്യാ പുത്രന്മാരൊ
ടു കൂട പുറപ്പെട്ടു അന്യന്മാരെയും ചെൎത്തു പുതിയ വാസ സ്ഥലങ്ങളെ
യും അന്വെഷിച്ചു നിലം പറമ്പുകളെ പിടിച്ചടക്കി ശക്തിയുള്ള
ജാതികളായി വർദ്ധിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/437&oldid=199660" എന്ന താളിൽനിന്ന് ശേഖരിച്ചത്