താൾ:33A11414.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 364 —

40. മെദ്യർ

കസ്പ്യസമുദ്രത്തിന്നും സിന്ധുനദിക്കും ഇടയിൽ ജാതിസം
ബന്ധം ഉണ്ടായ പല വംശങ്ങൾ കൂടി ഇരുന്നു അതിൽ ആദ്യം ശ്രു
തിപ്പെട്ട തഗിഹൂൻ നദീതീരത്തു പാൎത്ത ബാഹ്ളികന്മാർ തന്നെ അ
വൎക്ക ബക്ത്രാ എന്ന പെരുമ്പട്ടണവും സിന്ധുവൊളമുള്ള കച്ചവടം
കൊണ്ടു വളരെ ദ്രവ്യവും ഉണ്ടായി അവരുടെ മഹത്വം ക്ഷയിച്ചുപൊ
കുമ്പൊൾ മെദ്യ പാർസി എന്നിങ്ങിനെ രണ്ടു ജാതികൾക്ക കീൎത്തി
യുണ്ടായി കസ്പ്യ കടലിന്റെ തെക്കെ അതിരിലെ മലപ്രദെശ
ത്തിൽ രാജാധികാരം കൂടാതെ ഒരൊ തറ രക്ഷിച്ചു പാൎത്തശെഷം
700 ക്രി. മു. അശ്ശൂർ നുകത്തെ ഉപെക്ഷിച്ചു തങ്ങളിൽ ശ്രെഷ്ഠനാ
യി വിളങ്ങുന്ന ദിയൊക്കനെ രാജാവാക്കിയപ്പൊൾ അവൻ അൎവ്വ
താൻ രാജധാനിയെ പണിയിച്ചു എറിയ ആളുകളും അതിൽ കുടിയെ
റുകയും ചെയ്തു. അവന്റെ ശെഷം ഫ്രവൎത്തൻ അടുക്കെയുള്ള യാഫെ
ത്യ ജാതികളെ അശ്ശുരിൽനിന്നു വെൎത്തിരിച്ചു സംബന്ധികളായ
മെദ്യരൊടു ചെൎത്തുകൊണ്ടതിൽ പിന്നെ മകനായ കവക്ഷരൻ കല്ദ
യൎക്ക തുണയായി നിനിവെ പട്ടണത്തെ ഭസ്മമാക്കി. അക്കാല
ത്തിലെ കല്ദയൎക്ക ശെമ്യഹാമ്യജാതികളും മെദ്യൎക്ക യാഫെത്യരും
കീഴടങ്ങി ഇരുന്നു ഇസ്രയെൽ 10 ഗൊത്രക്കാർ മെദ്യവശത്തിലും യ
ഹൂദർ ബാബലിലും ചിതറി പാൎത്തു തുടങ്ങുന്ന കാലത്തിൽ യഹൈാ
വയുടെ ഒർ അറിവു ഒരൊ ജാതികളിൽ എത്തി തുടങ്ങി. അക്കാല
ത്തിൽ ചരദുഷ്ടൻ എന്ന മുനി ഉണ്ടായി ബാഹ്ളികമെദ്യരും ക്രമം
കൂടാതെ മിത്രൻ അഗ്നി മുതലായവരെ സെവിച്ചു വന്നത്ര മാറ്റി ജന്ത
വസ്ഥാ എന്ന സത്യവ്യവസ്ഥയെ കല്പിച്ചു നിർമ്മലപ്രകാശമയനാ
യ അഹുരമജ്ദാസത്യം ദൈവം തമൊഗുണനായ അരിമന്യൂ ആസുര
ശ്രെഷ്ഠൻ ഇരുവൎക്കും നല്ലവർ എഴും ദുഷ്ടന്മാർ എഴും പ്രഭുക്കന്മാരായി
ഇറങ്ങി സുരാസുരയുദ്ധങ്ങളെ ചെയ്തുവരുന്നുണ്ടു മനുഷ്യനും കൂട ദ്വിഗു
ണൻ സുരാസുരന്മാൎക്ക പൊൎക്കളം തന്നെ നല്ഗുണരതിന്നു ജയം ഉ
ണ്ടാകെണ്ടതിന്നു അഹുരമജ്ദാവിൻ പുരൊഹിതന്മാർ കഴിക്കുന്ന
കർമ്മം വെണം അവന്നു ക്ഷെത്രമില്ല പ്രതിമയുമരുത് വൃക്ഷഭാദിക
ളെ സെവിക്കരുത അഗ്നിയെ കത്തിച്ചു പൊറ്റുന്നതിനാൽ പ്രസാദം
വരുത്തെണം അഹുരമജ്ദാ കൃഷിക്കാരിൽ പ്രസാദിക്കകൊണ്ടു ഈറാ
നിൽ പാൎക്കുന്ന കൃഷിക്കാർ മൃഗകൂട്ടങ്ങളെ മെയിച്ചു നടക്കുന്നവരെ
മ്ലെച്ഛന്മാരെന്ന് വിചാരിച്ചു ഗിഹൂന്റെ വടക്കുള്ള കൊടിയതുറാൻ
രാജ്യത്തൊടു നിത്യം പടകൂടെണം. ഈറാനിലെ രാജാവ് അഹുരമ
ജ്ദാവിൻ സ്ഥാനാപതിയാകക്കൊണ്ടു അവനെ ദൈവത്തെപൊലെ
അനുസരിക്കണം ഇപ്രകാരമുള്ള മതം മെദ്യവിപ്രരായ മാഗരിൽ സമർ
പ്പിച്ചു വെച്ച ശെഷം ആയവർ അതിനെ മെദ്യരിലും പാർസികളി
ലും ഒരുപൊലെ നടത്തി.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/436&oldid=199659" എന്ന താളിൽനിന്ന് ശേഖരിച്ചത്