താൾ:33A11414.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 366 ---

16. ഗർമ്മാനർ രൊമ രാജ്യത്തിലും സ്ഥാനങ്ങളിലും വന്ന
പ്രകാരം

ഈ പറഞ്ഞ ദുർജ്ജന സംഘങ്ങൾ ചിലതു 300. ക്രി. അ. മു
തൽ രൊമ സംസ്ഥാനത്തിന്റെ വടക്കെ അതിരുകളിൽ കലഹിച്ചു
ഓരൊ നാടുകളെ അടക്കി പാർത്തു കൊണ്ടിരിക്കുമ്പൊൾ രൊമർ
അവരെ നീക്കികളയാതെ ശൂരന്മാരെ വരിച്ചു സ്വഗണങ്ങളൊടു
ചെൎത്തു മറ്റവരൊടു കപ്പം വാങ്ങുകയും ചെയ്തു. വലന്ത കൈസർ
കിഴക്കെ സംസ്ഥാനം പരിപാലിക്കുമ്പൊൾ മുകിള ജാതിക്കാരായ
ഹൂൺ ചീനക്കാർക്ക കീഴ്പെടുവാൻ മനസ്സില്ലായ്കയാൽ സ്വദെശം
വീട്ടുവൊല്ഗാ നദിയെ കടന്നു ബല്ക്യ കടൽ തുടങ്ങി കരിങ്കടൽ
പര്യന്തമുള്ള ഒസ്തഗൊഥരുടെ രാജ്യം സ്വാധീനമാക്കിയ ശെഷം ഒസ്ത
ഗൊഥർ ദനുവനദിയുടെ വടക്കെ കരയിലെ വെസ്തഗൊഥരൊടു ചെൎന്നു
ദനുവിന്റെ തെക്കെ തീരത്തിങ്കൽ വസിപ്പാൻ മതിയായ ദെശം
തരെണമെന്നു വലന്തൊടു അപെക്ഷിച്ചു ആയുധച്ചെകം എടുപ്പാനും
ക്രിസ്തുമാൎഗ്ഗം അനുസരിപ്പാനും സമ്മതിച്ചതിനാൽ കൈസർ അവ
രെ മെസ്യനാട്ടിൽ കുടിയിരുത്തി. അനന്തരം ഉൾഫില എന്ന അ
ദ്ധ്യക്ഷൻ ക്രിസ്തുമതം ഗ്രഹിപ്പിച്ചു വെദവും അവരുടെ ഭാഷയിൽ
പകൎത്തു കൊടുക്കയും ചെയ്തു. അങ്ങിനെ കുറയകാലം കഴിഞ്ഞാറെ
മൃഗകൂട്ടങ്ങളെ മെയ്പാൻ സ്ഥലംപൊരാ എന്നും ഭക്ഷണസാധനങ്ങ
ളെ വിലെക്കു വാങ്ങുന്വൊൾ വിധികാരികൾ വളരെ ചതിക്കുന്നു
എന്നും കണ്ടു അവർ ഫ്രിദിഗർ എന്ന നായകനെ അനുസരിച്ചു ക
ലഹിച്ചു തുടങ്ങി ഹദ്രിയാന പുരിക്കരികെ വെച്ചു രൊമസെനക
ളൊടു എതിരിട്ടു ഛിന്നഭിന്നമാക്കി കൈസൎക്കും ആപത്തുവരുത്തുകയും
ചെയ്തു. 378ാം ക്രി-അ. അതിന്റെ ശെഷം ഗൊഥർ കരിങ്കടൽ തുട
ങ്ങി അദ്രീയ സമുദ്രത്തൊളമുള്ള നാടതിക്രമിച്ചു കൊള്ളയിട്ടു വന്ന
പ്പൊൾ വലത്തിന്റെ അനന്തരവനായതെയൊദൊസ്യൻ അവരെ
നീക്കി മുമ്പെത്ത ദെശത്തിലാക്കി സന്ധിക്ക ഇടവരുത്തുകയും ചെ
യ്തു. അനന്തരം കൈസർ 2 പുത്രന്മാൎക്കും രൊമസംസ്ഥാനം വിഭാ
ഗിച്ചു കൊടുത്തു കിഴക്കെ അംശത്തിന്നു അവകാശിയായ അൎക്കാദ്യ
ന്നുരൂഫിനെയും പടിഞ്ഞാറെ സംസ്ഥാനം ഭരിപ്പവനായ ഹൊ
നൊര്യന്നുസ്തിലികുവെയും സഹരക്ഷകന്മാരാക്കി കൊടുത്തു അല്പ
കാലം കഴിഞ്ഞിട്ടുമരിക്കയും ചെയ്തു. 395 ക്രി-അ. വെസ്ത ഗൊഥ
രാജാവായ അയരീകനിയമലംഘനം ഹെതുവായി പട്ടാളങ്ങളെ ചെ
ൎത്തു അൎക്കാദ്യനൊടു കലഹിച്ചു മക്കദൊന്യയവന രാജ്യങ്ങളെ കൊ
ള്ളയിട്ടു പാഴാക്കി ഇല്ലുര്യനാടു പിടിച്ചടക്കി പാൎക്കുമ്പൊൾ രൂഫി
ന്നുപകരം സഹകരക്ഷക സ്ഥാനത്തിൽവന്ന യൂത്രൊപ്യൻ സ്തിലി
കവിൽ അസൂയപ്പെടുകയാൽ ഇതല്യ അൎദ്ധദ്വീപിനെ അതിക്രമി
ക്കെണ്ടതിന്നു അലരീകെ ഉത്സാഹിപ്പിച്ചു ആയതിനെ അവൻ അ
നുസരിച്ചു സൈന്യങ്ങളൊടുകൂട പുറപ്പെട്ടുപൊയെന്ത്യ നഗരത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/438&oldid=199661" എന്ന താളിൽനിന്ന് ശേഖരിച്ചത്