താൾ:33A11414.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 352 —

ദൈാഷത്തിന്നു പ്രസവവെദനയും പുരുഷ പ്രഭുത്വവും യൊഗ്യശിക്ഷ
യായി തൊന്നി. പുരുഷൻ കഷ്ടപ്പെട്ടു കൃഷി ചെയ്തു ദുഃഖെനദിവ
സം കഴിച്ചു ദെഹം ഉത്ഭവിച്ച പൊടിയിൽ മടങ്ങിചെരെണ്ടുന്ന ദി
വസത്തിനു കാത്തുകൊണ്ടിരിക്കെണ്ടിയതിനാൽ വരുവാനുള്ള സന്ത
തി അവനെപൊലെ കഷ്ടമരണങ്ങൾക്കും പാത്രമായി ചമഞ്ഞു.
മനുഷ്യർ ഈ ശിക്ഷകെട്ടതിന്നുമുമ്പെ യഹൊവ വഞ്ചകനൊടു സ്ത്രീയു
ടെ സന്തതി കഷ്ടാനുഭവത്തൊടെങ്കിലും നിന്നെ ജയിച്ചുകളയും
എന്ന് ഒരു വചനം പറഞ്ഞുകെൾക്കയാൽ അവരുടെ ദുഃഖത്തിന്
ആശ്വാസവും കൂടിചെർന്നു. ഞാനും നീയും മരിക്കെണ്ടിവന്നാലും
മനുഷ്യജാതി അററുപൊകയില്ല എന്നും ഈ വഞ്ചിച്ചവന്നു എന്നെക്കും
നമ്മെ തൊല്പിച്ചുകളഞ്ഞു ഇഷ്ടപ്രകാരം നടത്തുവാൻ അനുവാദ
മില്ല എന്നുമുളൊരു നിശ്ചയം ഉണ്ടാകയും ചെയ്തു.

4. പാപക്ഷമയും ശിക്ഷാനുഷ്ഠാനവും

പുരുഷൻ ഈ വാഗ്ദത്തം വിശ്വസിച്ചു സ്ത്രീയെ ജീവികളുടെ
അമ്മയായ ഹവ്വ എന്ന പെർ ധരിപ്പിച്ചപ്പൊൾ യഹൊവ പ്രസാദി
ച്ചു നഗ്നതയെ മൂടി നാണം അകറ്റെണ്ടതിന്നു ഇരുവരെയും തൊലുക
ളെകൊണ്ടുടുപ്പിച്ചു. എന്നാറെയും പാപഫലം അനുഭവിച്ചു മനുഷ്യ ജാ
തിക്ക ആ വാഗ്ദത്തപ്പൊരുളിൽ കാംക്ഷ ജനിക്കെണ്ടതിന്നു യഹൊ
വ അവരെ ദൈവ സാന്നിദ്ധ്യം മുതലായ സുഖദ്രവ്യങ്ങൾ നിറഞ്ഞ
തൊട്ടത്തു നിന്നു പുറത്താക്കി ശെഷമുള്ള ഭൂമിയെ കുടിയിരുപ്പിന്നു
കല്പിച്ചു അവിടെ മനുഷ്യൻ വിയർത്തു കഷ്ടിച്ചു കൃഷി നടത്തി അന്ന
ന്നു പൊറുതി കഴിച്ചു പൊരുന്നു എങ്കിലും മരണത്തെ തടുക്കാത്ത
ആഹാരങ്ങളെ ഉണ്ടാക്കികൊണ്ടിരുന്നു.

5. കയിനും ഹബെലും

ഹവ്വെക്ക് ഒരു പുത്രൻ ജനിച്ചപ്പൊൾ വാഗ്ദത്തം നിവൃത്തിയാ
യി എന്നു വെച്ചു അവന്നു ആദായം എന്നൎത്ഥമുള്ള കയിൻ എന്ന പെർ
വിളിച്ചു എങ്കിലും അവൻ വളൎന്നു അനുജനായ ഹബെൽ ഉണ്ടായ
പ്പൊൾ ജന്മത്താലുണ്ടായ പാപ സ്വഭാവം അസൂയാദ്വെഷ്യങ്ങളാൽ
വെളിച്ചത്തവന്നു ആ ബാല്യക്കാൎക്ക വെവ്വെറെ തൊഴിൽ ഉണ്ടു. മൂത്ത
വൻ യഹൊവ ശപിച്ച നിലത്ത അടക്കും ഇളയവൻ ആടുകളെ ചെ
ൎത്തു മെയിച്ചും കൊള്ളും. ഒരു ദിവസം ഇരിവരും വൃത്തിഫലപ്രകാ
രം ജ്യെഷ്ഠൻ കായ്ക്കനികളെയും അനുജൻ കടിഞ്ഞൂലെയും യഹൊവാ
സന്നിധാനത്തിങ്കൽ കാഴ്ച വെച്ചു ബലികഴിക്കുമ്പൊൾ അനുജന്നു മാ
ത്രം ദൈവ പ്രസാദം കാണായി വന്നാറെ കയിൻ കയൎത്തു അനുജനെ
കൊന്നു ആയതിനാൽ ദെവ സമ്മുഖത്തിന്നരികിൽ അച്ഛന്മാർ പാർ
ക്കുന്ന എദൻ ദെശത്തിൽ നിന്നു ഭ്രഷ്ടനായി ദൂരെ അലഞ്ഞു തിരിഞ്ഞു
പൊകെണ്ടി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/424&oldid=199647" എന്ന താളിൽനിന്ന് ശേഖരിച്ചത്