താൾ:33A11414.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജലപ്രളയത്തൊളമുള്ള മനുഷ്യജാതി

1. മനുഷ്യസൃഷ്ടി

ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തൊടെ നിർമ്മിച്ചു. പര
ലൊകഭൂലൈാകങ്ങളെയും ചരാചരങ്ങളൊടുംകൂട പടെച്ചുതീർത്തശെഷം
മണ്ണും പൂഴിയുംകൊണ്ടു മനുഷ്യനെ മനഞ്ഞു സ്വശ്ചാസം ഊതി ജീവി
പ്പിക്കയും ചെയ്തു. അന്നു ഹ്രാത്ത തിഗ്രി എന്ന നദികൾ ഒഴുകുന്ന
മലപ്രദെശത്തിൽ ദൈവം ഉണ്ടാക്കിയ നല്ല തൊട്ടത്തിൽ ആദാം
എന്ന മനുഷ്യൻ ദൈഹി ദെഹങ്ങൾക്ക ഒരു കുറവും പറ്റാതെ വിശു
ദ്ധനായി സുഖിച്ചുപാർത്തു ഭൂമിയിൽ കണ്ട സൃഷ്ടികൾക്ക ഒക്കെ
ക്കും കർത്താവായി അവറ്റിൽ ഗുണവിശെഷങ്ങളെ തിരിച്ചറിഞ്ഞു
നാമങ്ങളുമിട്ടു പടെച്ചവനെകണ്ടു ഭയം കൂടാതെ സംസാരിച്ചുംകൊണ്ടി
രുന്നു. ഭക്ഷണത്തിനു ചുറ്റുമുള്ളമരങ്ങളുടെ ഫലം ഉണ്ടും ഒരു മരത്തിലെ
ഫലമത്രെ തിന്നരുത്ത് തിന്നാൽ മരിക്കും എന്നു ദൈവം കല്പിച്ചി
രുന്നു.

2. പാപപതനം

മനുഷ്യൻ തനിച്ചിരിക്കുന്നത് നന്നല്ല എന്നു യഹൊവ കണ്ടു.
അവൻ ഉറങ്ങുമ്പൊൾ മാംസാന്ഥികളിൽ ഒന്നെടുത്തു സ്ത്രീയെ ഉണ്ടാ
ക്കി അവന്നു തുണ ഇരിക്കണമെന്നു കല്പിച്ചതിനാൽ അവൻ സ
ന്തൊഷിച്ചു. എന്നാറെ കളവിന്റെ പിതാവായ പിശാച് മൃഗങ്ങ
ളിൽ ഉപായം എറിയ സർപ്പം പുക്കുസ്ത്രീയൊടു സംസാരിച്ചു ദൈവം
നിഷെധിച്ചിട്ടുള്ള ഈ ഫലം തിന്നാൽ ഗുണദൈാഷങ്ങളുടെ അറിവും
ദൈവസ്വഭാവവും ഉണ്ടാകും എന്നുപറഞ്ഞു മൊഹിപ്പിക്കയാൽ സ്ത്രീ
തിന്നുപുരുഷനും കൊടുത്തു ആയവനും തിന്ന ഉടനെ ഇരിവർക്കും
നാണംഉണ്ടായി ഇലകളെ കൂട്ടി നഗ്നതയെ മൂടുകയും ചെയ്തു.
ഇപ്രകാരം മനസ്സാക്ഷി നിങ്ങൾക്ക ദൈവമുഖെന ദൈാഷമുണ്ടെന്നു
ബൈാധം വരുത്തിയതിനാൽ യഹൊവ സമീപിച്ചപ്പൊൾ ഇരിവരും
ഭയപ്പെട്ടു ഒളിച്ചുകൊണ്ടിരുന്നു.

3. ശിക്ഷാവാഗ്ദത്തങ്ങളും

അനന്തരം യഹൊവ അവരെ ഉണ്ടായ പ്രകാരം എറ്റുപറയിച്ചു
പാപബൊധം വരുത്തിയതിന്റെശെഷം ആദ്യം ദൊഷം ചെയ്യിച്ച
വന്നും പിന്നെ ചെയ്തവന്നും ശിക്ഷ കല്പിച്ചു. ആ ശിക്ഷ മര
ണമെങ്കിലും അന്നു അത്രെ ഭയങ്കരമായി തൊന്നീട്ടില്ല. സർപ്പം വയ
ററിന്മെൽ നടന്നു മനുഷ്യരൊടു കുടിപ്പകയായി പാൎക്കെണ്ടിവന്നതി
നാൽ വഞ്ചനയുടെ പാപാനുഭവം തെളിവായി വന്നു. സ്ത്രീ ചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/423&oldid=199646" എന്ന താളിൽനിന്ന് ശേഖരിച്ചത്