താൾ:33A11414.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxiv

മൌചുട്ടെടുക്കണം ബില്ലിയാരി
പിന്നെയും പറയുന്ന കുഞ്ഞ്യൊതെനൻ
കെട്ടതരിക്കെണന്നായിമ്മാറെ
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായിച നല്ല ദിവസത്തിന്ന്
ചീനം ബീട്ടക്കൊയിലൊത്ത വന്ന്യെക്കണം
തമ്മലിപ്പറഞ്ഞ പിരിഞ്ഞും പൊയി
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായ്ച നല്ല ദിവസത്തിന്ന്
ചീനം ബീട്ട ക്കൊയിലൊത്ത പൊരുന്നല്ലെ
ചീനംബിട്ട കൊയിലൊത്ത ബന്നത്തിരെ-
ക്കണ്ണാലെ കണ്ടിന ബില്ലിയാരി
കടുമ്മയിപ്പൊരുന്ന ബില്ലിയാരി
ബില്ലിക്കക്കുങ്ക മണവാളന്റെ
അവന്റൂടെ ബീട്ടിന് ചെല്ലുന്നല്ലെ
വർത്താനം ചെന്നു പറയുന്നൊള്
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്ന കൊടുക്കുന്നല്ലെ
മുടിക്കെട്ടിൽ വെച്ചിങ്ങെടുത്തൊ കുഞ്ഞന്നെ
മരന്നും കൊണ്ടൊളിഞ്ഞ പൊരുന്നല്ലൊ
ചീനംബീട്ടികൊയിലൊത്ത ചെല്ലുന്നല്ലെ
ചൊദിക്കുന്നന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമനക്കുഞ്ഞ്യുതെന
മൌചുട്ടെടുക്കെട്ടെ ഞാനൊതെന
അത്തരെ ബെണ്ടു എന്റെ ബില്ലിയാരി
മൌചുട്ടെടുക്കുന്ന ബില്ലിയാരി
'എനിയെന്ത വെണ്ട്വെന്റെ കുഞ്ഞി ഒതെന'
ഉടനെ പറയുന്നു. കുഞ്ഞ്യൊതെനൻ
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത.
പെരിങ്ങളൊ നാണ്ട പൊയ നീന്തണം
അതിന്നും മയക്കില്ല കുഞ്ഞ്യൊതെന
മെലില് വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന്
പെരിങ്ങള്ളൊ നാണ്ട പൊയ നീന്തണം
തമ്മലിപ്പറഞ്ഞ പിരിഞ്ഞും പൊന്ന്
ഞാറായിച്ച വന്നും പൊലരുന്നെരം
തച്ചൊളി ഒതെന്നും നായിമ്മാറും
പൊയക്കലിന്നങ്ങനെ പൊരുന്നൊല്
തച്ചൊളിച്യുപ്പാട്ട്യെളം പൈതലും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/38&oldid=199261" എന്ന താളിൽനിന്ന് ശേഖരിച്ചത്