താൾ:33A11414.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxiii

നാല് നാട്ടിലുള്ളൊരു നായിമ്മാറും
ചീനം ബീട്ടക്കൊയിലൊത്തങ്ങെത്തിയൊറ്
മീത്തെലെടത്തക്കുങ്കി ബില്ലിയാരി
കുടിമ്മയിപ്പൊരുന്ന ബില്ലിയാരി
മീത്തെലെടത്ത് കുങ്കമ്മണവാളന്റെ
അവന്റുടെ വീട്ടി ചെല്ലുന്നല്ലെ
ചൊദിക്കുന്നുന്നെരം കുഞ്ഞികുങ്കൻ
മീത്തലെടത്തുക്കുങ്കി ബില്ലിയാറി
എന്തുമുതലായി പൊന്നുഞ്ഞനെ
ഉടനെ പറയുന്നു ബില്ലിയാരി
കെട്ട തരിക്കണ് കുഞ്ഞികുങ്ക
തച്ചൊളി ഒതെനമ്പറഞ്ഞത കെട്ടൊ
നിന്റെ അമരാത്ത ഉണ്ടെനക്ക
എന്ന പറയുന്ന കുഞ്ഞ്യുതെൻ
നെയിക്കയി മുക്കി തെളിയുവാനും
കുഞ്ഞിക്കയി പൊള്ളുല്ലെ കുഞ്ഞികുങ്ക
അതിന വെമ്പണ്ട നീ കുഞ്ഞനെ
പച്ചമരന്ന് കൊടുക്കുന്നൊനൊ
മുടിക്കെട്ടിൽ വെച്ചും കയിമുക്കിക്കൊ
മരന്നും കൊണ്ടൊളിങ്ങ് പൊരുന്നല്ലെ
ചീനംബീട്ടക്കൊയിലൊത്ത ചെല്ലുന്നല്ലെ
പറയുന്നുണ്ടെന്നെരം ബില്ലിയാരി
കെട്ട് തരിക്കണം കുഞ്ഞിയമ്മൊമ്മ
നെയിക്കയിമുക്കട്ടെ ഞാനമ്മൊമ്മ
എണ്ണയുരുളിയും അടുപ്പത്താക്കി
എണ്ണക്ക തീയല്ലെ കത്തിക്കണ്
എണ്ണ പതച്ച മറിയുന്നെരം
പറയുന്നുണ്ടെന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമന കുഞ്ഞ്യുതെന
നെയിക്കയി മുക്കട്ടെ ഞാനുതെന
അത്തിരെ വെണ്ടു എന്റെ ബില്ലിയാരി
നെയി ക്കയി മുക്കുന്ന ബില്ലിയാരി
നെയി ക്കയ്‌മുക്കി തെളിഞ്ഞു കുഞ്ഞൻ
ഉടനെ പറയുന്ന കുഞ്ഞു ഒതെനൻ
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത
മൌചുട്ടെടുക്കണം ബില്ലിയാരി
മൌചുട്ടെടുക്കും ഞാങ്കൂഞ്ഞിഒതെന
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/37&oldid=199260" എന്ന താളിൽനിന്ന് ശേഖരിച്ചത്