താൾ:33A11414.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxv

എഴുപതിരുത്ത്യൊളും കുഞ്ഞനുമാനെ
ഓളും പൊയിക്കലെല്ലെ പൊരുന്നത്
വീത്തലെടത്ത കുങ്കി ബില്ലിയാരി
കടുമ്മയിപ്പൊരുന്ന് ബില്ലിയാരി
ബില്ലിക്കക്കുങ്കമ്മണവാളന്റെ
അവന്റുടെ ബീട്ടിന ചെല്ലുന്നല്ലെ
അവന്റുടെ ബീട്ടിന ചെല്ലുഞ്ചിത
വറത്താനം ചെന്ന പറയുന്നല്ലെ
ബില്ലിക്കക്കുങ്കമ്മണവാളനൊ
പച്ചമരുന്ന കൊടുക്കുന്നല്ലെ
മുടിക്കെട്ടിൽ വെച്ചി നീ നീന്തൂഞ്ഞനെ
മയ്യയിക്കുങ്കമ്പിടി മുതല
നിന്നെ മൊതലയൊട്ട കാണുകയില്ല
മരുന്നും മാങ്ങിപ്പെക്കും പൊരുന്നൊള്
പെരിങ്ങള്ളൊ നാണ്ട പൊയക്ക ചെന്ന്
പറയുന്നുണ്ടന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമന കുഞ്ഞിയുതെന
പൊയ നീന്തി മൂന്നമറി വെക്കട്ടെ
അത്തിരെ വെണ്ടെന്റെ ബില്ലിയാരി
പൊയ നീന്തി മൂന്നമറിവെച്ചൊള്
എനി എന്ത വെണ്ടെന്റെ കുഞ്ഞ്യുതെന
പറയുന്നുണ്ടനെരം കുഞ്ഞ്യുതെനൻ
ഒന്നും പറയെണ്ട ബില്ലിയാരി
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത്
മുടിക്കെട്ട കയച്ചിറ്റ് നീന്ത്വവെണം
കെട്ട തരിക്കണം കുഞ്ഞ്യുതെന
മുടിക്കെട്ട കയിച്ചിഞാനീന്നീന്തണ്ടീക്കിൽ
തച്ചൊളിച്യുണിച്ചിരനങ്ങിയാറ്
കുഞ്ഞുന്നുടി എന്റേറാടി നീന്ത്വവെണം
ഉടനെ പറയുന്ന നങ്ങിയാറ്
തച്ചൊളി ഒതെയറ നെരാങ്ങളെ
ഞാങ്കുടി നീന്തട്ടെ നെരങ്ങളെ
ഞാനൊരികുറ്റം ചെയിതിനെങ്കിൽ
എന്നെയും മൊതല കൊണ്ടത്തിന്നും കൊട്ടെ
അത്തിരെ വെണ്ടെന്റെ നേര് പെങ്ങളെ
കുഞ്ഞനും തറ്റിങ്ങുടുക്കുന്നല്ലെ
മുടിക്കെട്ട കയിച്ചിററും നീന്തുന്നൊല്
പൊയ നീന്തി മൂന്നു മറിവെക്കുമ്മം
മീത്തലെടത്തകുങ്കി ബില്ലിയാരി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/39&oldid=199262" എന്ന താളിൽനിന്ന് ശേഖരിച്ചത്