താൾ:33A11414.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—285—

നക്ഷത്രത്തോടു കൂടികണ്ടാൽ പിറ്റെന്നാൾ അതിന്റെകിഴക്ക നക്ഷ
ത്രത്തോടുകൂടി കാണാം. ഇതിനെകൊണ്ട ഗതിഉണ്ടെന്നും കിഴക്കോ
ട്ടരാശി ക്രമംഎന്നും കല്പിക്കുന്നു . ഈവൃത്തങ്ങൾക്ക എല്ലാററിന്നും
കൂടി ഒരുപ്രദേശത്തെ ആദിഎന്നു കല്പിക്കുമാറുണ്ടു. അവിടത്തെ മേ
ഷരാശിയുടെ ആദി എന്നപേർ. ഇഗ്ഗോളത്തിൽ കല്പിക്കുന്ന വൃത്ത
ങ്ങളെ എല്ലാറ്റെയും ഇരിവത്തോരായിരത്തറന്നൂറു ഖണ്ഡമായിവിഭ
ജിക്കുമാറുണ്ടു . ഇതിൽഒരൊഖണ്ഡം ഇലിആകുന്നതു. ഇവവലിയ വൃ
ത്തത്തിങ്കൽ വലുതുചെറിയതിൽ ചെറുതു സംഖ്യഎല്ലാററിങ്കലും ഒ
ക്കും. അതത ഗ്രഹം തന്റെ തന്റെ വൃത്തത്തിങ്കൽ ഇത്രഇലിഗമി
ക്കും. നിത്യവും ഒരൊ ദിവസം എന്നനിയതം.

നക്ഷത്ര ഗോളത്തിന്നടുവിൽ ആകാശത്തിങ്കൽ നേരെഉരുണ്ടു
തന്റെ ശക്തികൊണ്ടുതന്നെ മറ്റൊരാധാരംകൂടാതെ എല്ലാപ്പുറവും
സ്ഥാപരജംഗമങ്ങളാകുന്ന എല്ലാവസ്തുക്കളയും ഭരിച്ചു നില്പൊന്നു ഈ
ഭൂമി. പിന്നെ ഈ ഭൂമിയുടെ എല്ലാപ്പുറത്തെ ആകാശത്തിങ്കന്നും കന
ത്തവസ്തുക്കൾ ഭൂമിയിങ്കൽ വീഴുമാറുസ്വഭാവം. എന്നിട്ട ആകാശത്തി
ന്നെല്ലാടത്തിന്നും കീഴ ഭൂമി. ഭൂമിയുടെ എല്ലാപ്പുറത്തിന്നുംമേലു ആകാ
ശം. പിന്നെ ഭൂമിയുടെ തെക്കെപ്പൊതിയിൽ വെള്ളമാകുന്ന പ്രദേശ
മേറും; വടക്കെപ്പൊതിയിങ്കൽ ഭൂമിയാകുന്ന പ്രദേശമേറും വെള്ളമാകുന്ന
പ്രദേശംകുറവൂ. ലങ്ക എന്നൊരുപുരിയുണ്ടു അവിടുന്നുകിഴക്കു പടി
ഞ്ഞാറുവൃത്താകാരേണ ഭൂമിയെ ചുററുമാറ ഒരു രേഖകല്പിപ്പൂ. ആ
വൃത്തമാർഗ്ഗത്തിങ്കൽ എല്ലാടത്തിന്നും ധ്രുപൻ എന്നൊരു നക്ഷത്ര
ത്തെ ഭൂപാർശ്വത്തിങ്കൽ ഉദയാസ്തമയം കൂടാതെ എല്ലായ്പൊഴുംകാണാം.

തേജോരൂപമായുരുണ്ടു പെരികവലിയൊന്നായിട്ടിരിപ്പൊന്ന
ആദിത്യബിംബം, ഇതിനെക്കാൾ ചെറുതായിരുന്നൊന്നുഭൂബിംബം
ഇതിന്ന അൎക്കാഭിമുഖമായിരിക്കുന്ന പാതിപ്രകാശമായിരിക്കും മ
റ്റെപ്പാതി തമസ്സായിരിക്കും. ഇതുഭൂച്ഛായ ആകുന്നതു.


9 കണക്കുസാരത്തിൽനിന്നു ത്രൈരാശികത്തിന്റെ
ഉദാഹരണം ചൊല്ലുന്നു

ചന്ദനം എട്ടപണത്തിന്നു പലം ഇരുവത്തഞ്ചുകിട്ടുമാകിൽ ഇ
ഹ ഇപ്പോഴഞ്ചുപണത്തിന്ന എത്രപലം കിട്ടും. അതുവരുത്തുംപ്രകാ
രം എട്ടു-തള്ളയാകുന്നു 25-പലംപിള്ളതന്നെ, 5-പെറുവാൾ-ഇങ്ങ
നെ മൂന്നുരാശിയാൽ പിള്ളതന്നെ നടുവിലേതു- ഇരുപത്തഞ്ചിനെ
അഞ്ചുകൊണ്ടു പെരുക്കിയാൽ 125. അതിനെ എട്ടിൽ കിഴിച്ചാൽ
പതിനഞ്ചരെഅരക്കാൽ (15⅝)

പിന്നെ ചില‌്വാനം കൂടിയവറ്റിന്റെ വിശേഷമാവതു. അ
ഞ്ചുപണത്തിന്ന ഏഴരപലം കർപ്പൂരംകിട്ടുമാകിൽ മുപ്പത്താറുപലത്തി
ന്ന എത്രപണം വേണ്ടിയിരിക്കും 24- പണംതന്നെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/357&oldid=199580" എന്ന താളിൽനിന്ന് ശേഖരിച്ചത്