താൾ:33A11414.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—284—

ഖണ്ഡിപ്പൂ. ഈ വണ്ണം ഗുണ്യത്തെയാകിലുമാം. ഇങ്ങിനെ രൂപവിഭാഗ
വും സ്ഥാനവിഭാഗവും എന്നു രണ്ടപ്രകാരം ഖണ്ഡിക്കാം ഇങ്ങനെ ഗു
ണ പ്രകാരംകൊണ്ട തന്നെ ഖണ്ഡ ഗുണനപ്രകാരവു ഉണ്ടാകും.

പിന്നെ ഇങ്ങനെ ഗുണിച്ചിരിക്കുന്ന സംഖ്യയെ ക്ഷേത്രമായി
ട്ടും കല്പിക്കാം. എന്നാലുണ്ട ചില എളുപ്പം. അവിടെ ക്ഷേത്രമെന്നു
സമതലമായി ചതുരശ്രമായിരിപ്പോന്നു. ഇതുനിണ്ടിരിക്കലുമാം സമ
ചതുരശ്രമായിട്ടിരിക്കിലുമാം. അവിടെ ഗുണ്യംവലുത. ഗുണകാരം
ചെറുത എന്നിരിക്കുമ്പോൾ കോൽ വിരല എന്നിവറ്റിൽ ഏതാ
നുമൊരുമാനങ്കൊണ്ട ഗുണ്യത്തോളം നീളമായി ഗുണകാരസംഖ്യയോ
ളമിടമായിരുന്നൊന്നു ഇക്ഷേത്രമാകുന്നത എന്നുകല്പിക്കേണ്ടുവതു. പി
ന്നെഇതിങ്കൽ കോൽമാനമാകുന്നതെങ്കിൽ ഒരിക്കോലൊ ഒരിക്കോ
ലകലത്തിൽ നീളയും വിലങ്ങയും ചിലരേഖകൾഉണ്ടാക്കൂ. അ
പ്പോൾ ഒരിക്കോൽപോന്നൊ ചിലചതുരശ്രഖണ്ഡങ്ങളെകൊണ്ട നി
റയപ്പെട്ടിരിക്കും ക്ഷേത്രം ഇഖണ്ഡങ്ങൾ പക്തികളായിട്ടുമിരിക്കും.
അവിടെ നീളത്തിലുള്ള ഓരൊ വരിയിൽ ഗുണ്യത്തിൻറ സംഖ്യ
യോളം ഖണ്ഡങ്ങൾ ഉളവഗുണകാരത്തോളം വരിയുമുള. പിന്നെ വി
ലങ്ങത്തിൽ വരിയാകുന്നു. എന്നുകല്പിക്കുന്നതാകിൽ വരിയി
ലോരോന്നിൽ ഗുണകാരത്തോളം ഖണ്ഡങ്ങൾ ഗുണ്യസംഖ്യയോളം
വരികൾഎന്നാകാലുമാം. ഇഖണ്ഡങ്ങൾക്കു ക്ഷേത്രഫലമെന്നുപേർ.
ഇവ്വണ്ണംകല്പിക്കുമ്പോൾ ക്ഷേത്രത്തിന്റെ ഇടവും നീളവും തങ്ങ
ളിൽ ഗുണിച്ചാൽ ചതുരശ്രക്ഷേത്രഫലങ്ങളുണ്ടാം എന്നുവരും. പി
ന്നെ ഗുണ്യത്തെകൊണ്ടാവൎത്തിച്ചിരിക്കും ഗുണകാരമെന്നും ഗുണകാ
രത്തെകൊണ്ടാവൎത്തിച്ചിരിക്കും ഗുണ്യമെന്നും വ്യക്തമാകും ഗുണിത
ഫലത്തിങ്കൽ. ഇതുസമകൎണ്ണമായിരിപ്പോൾ ക്ഷേത്രമിവിടെ പി
ന്നെച്ചതുരശ്രക്ഷേത്രത്തിന്റെ ഒരു കോണിൽ നിന്നതുടങ്ങി ക്ഷേത്രാ
ന്ത്യകൂടി മറ്റെകോണിൽ സ്പർശിക്കുന്നസൂത്രം കൎണ്ണമാകുന്നതു, ഇതി
ന്ന ഘാതക്ഷേത്രമെന്നുപേർ. ഘാതമെന്നും സംവൎഗ്ഗമെന്നും ഗുണത്തി
ന്നുപേർ. പിന്നെ വർഗത്തെയും ക്ഷേത്രരൂപേണ കല്പിക്കാം. അ
വിടെ വർഗ്ഗക്ഷേത്രമെങ്കിൽ സമചതുരശ്രമായിട്ട ഇരിക്കുമെത്രയെ
ന്നു നിയതം. ഇങ്ങനെ സാമാന്യ ഗുണനം.

ഇവിടെ ഗ്രഹങ്ങൾഎല്ലാം ഒരു വൃത്തമാൎഗ്ഗേണ ഗമിക്കുംദിവസ
ത്തിൽ വൃത്തത്തിന്റെ ഇത്രഅംശം ഗമിക്കും എന്നു നിയതംതാനും.
അവിടെ ദിവസത്തിൽ ഇത്രയോജന ഗമിക്കും എന്നുള്ള യോജനഗ
തി എല്ലാ ഗ്രഹത്തിന്നുംസമം. അവിടെ ചെറിയവൃത്തത്തിങ്കൽ ഗ
മിക്കുന്നവറ്റിന്ന കുറഞ്ഞാരുകാലംകൊണ്ടവട്ടം കൂടു. വലിയവൃത്ത
ത്തിങ്കൽ ഗമിക്കുന്നവറ്റിന്നു പെരികക്കാലം കൂടിയെ വട്ടം തികവൂ.
എന്നിട്ടു ചന്ദ്രന്ന 28- ദിവസംകൊണ്ട 12- രാശിയിങ്കലും ഗമിച്ചു
കൂടും. മുപ്പതിറ്റാണ്ടുകൂടിയെ ശനിനടന്നുകൂടു. വൃത്തത്തിന്റെ വലിപ്പ
ത്തിന്നു തക്കവണ്ണം കാലത്തിന്നുപെരുപ്പം. ചന്ദ്രനെ ഒരുനാൾ ഒരു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/356&oldid=199579" എന്ന താളിൽനിന്ന് ശേഖരിച്ചത്