താൾ:33A11414.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—286—

ഇനിപഞ്ചരാശികം സപ്തരാശികം നവരാശികം ഏകാദശരാ
ശികം എന്നിവചൊല്ലുന്നു. ഇവറ്റിൽ ഒക്കെയും പിള്ള ഒരുവകയായി
രിക്കും. തള്ളെക്കുംപെറുവാൾക്കും നവരാശികത്തിൽ നന്നാലുകൂട്ടം
ഉണ്ടു. അതു വരുത്തും പ്രകാരം. പെറുവാളായവഎല്ലാം തങ്ങളിൽ
എറ്റീട്ട പിള്ളയതിൽഎറ്റി തള്ളകൾതങ്ങളിൽ എറ്റീട്ടതിനാൽ
കിഴിപഞ്ചരാശികാദികളിൽ 10-മാറ്റിൽ 10L തൂക്കം പൊന്നിന്ന
16L ആകുമ്പോൾ 9-മാറ്റിൽ 50L തൂക്കത്തിന്നു 7ധ2L ഉണ്ടെന്നറിക

നവരാശികത്തിന്റെ ഉദാഹരണം ചൊല്ലുന്നു

9-മുളംനീളത്തിൽ 2-ഇടത്തിൽ 8-പട്ടു 1-കാതം വഴി ചുമ
ന്നാൽ 20L കൂലി 10-മുളംനീളത്തിൽ 4 || ഇടത്തിൽ 5-പട്ടു 8-കാ
തംചുമന്നാൽ എത്രപണം കൂലി 251 | പണംതന്നെ.

പിന്നെ വ്യസ്തത്രൈരാശികം ഉണ്ടു. പെറുവാൾ ഏറുംതോറുംകുറ
യുന്നു ഫലമതെവിടെ അവിടെവരും വ്യസ്തത്രൈരാശികം. അഥപെ
റുവാൾകുറയ ഫലങ്ങൾഏറുകിലും വയസ്സങ്ങേറുന്തോറും വിലകുറയവ
രും പ്രാണിനാംവൃദ്ധഭാവാൻഅപ്പോലെപൊന്നുമാറ്റേറുകിൽ അതി
ന്നുപണത്തൂക്കവുംപോയി ചുരുങ്ങും വ്യസ്തത്രൈരാശികംപോൽ ഇവ.
ചെറിയപറകൊണ്ടു നെല്ലഅളന്നാൽ അപ്പോൾനെല്ലുതന്നെ വലിയ
തിന്നും അളക്കെന്നതും വ്യസ്തമല്ലൊ. അതു വരുത്തുംപ്രകാരം. തള്ള
യിൽഎറ്റുക പിള്ളയെ-അതു പെറുവാളിൽ കിഴിക്കിൽവന്നീടും-
ഉദാഹരണമാവിതു. 2-പല്ലായകാളെക്കു 12L ആകിലൊ 6-പല്ലായ
കാളെക്കു L എത്രകൊടുത്തീടാം. നാലുതന്നെ. 8-മാറ്റുള്ളപൊന്നാൽ
50-ത്തൂക്കംവാങ്ങിയതിന്ന ഒമ്പതുമാറ്റുള്ളപൊന്നാൽ എത്രപണത്തൂ
ക്കം കൊടുക്കണം. 44L 7-വീശത്തൂക്കത്തിൽപുറവും (=44 4/9 )- 8
-ഇടങ്ങഴികൊള്ളുന്നപറെക്ക 80-നെൽ-അതു 10-ഇടങ്ങഴികൊള്ളുന്ന
പറകൊണ്ടു എത്രയായിവരും. 64-തന്നെ ഉണ്ടാക്കാം മുതലുംപലിശ
യും കണ്ടാൽ അതിൻ കാലം അപ്പോലെ 16L ത്തിന്നു 5L പലിശ
ഉണ്ടാവാൻ കാലംഐയ്യാണ്ടു എന്നാൽ 80-പണത്തിന്നു 72-പലിശ
ഉണ്ടാവാൻ എത്രകാലം വേണം.160-തിനെപന്ത്രണ്ടിൽപെരുക്കി തി
ങ്ങളാക്കി ഹരിച്ചാൽ നാലു. ശെഷം 320-തിനെ 30-തിൽപെരുക്കി
ദിവസമാക്കി ഹരിച്ചാൽ 24.

എട്ടുപരികൎമ്മങ്ങളുണ്ടു-അവയാവിതു

കൂട്ടുക- (സങ്കലിതം)-കളക- (വ്യസങ്കലിതം)-ഗുണിക്ക- (ഗു
ണനം)-ഹരിക്ക-(ഹരണം)-വൎഗ്ഗിക്ക -മൂലിക്ക- ഘനിക്ക- ഘനമൂ
ലിക്ക- ഇപ്പരികൎമ്മങ്ങളാകുന്ന എട്ടും ചില്ലാനങ്ങൾക്കും ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/358&oldid=199581" എന്ന താളിൽനിന്ന് ശേഖരിച്ചത്