താൾ:33A11414.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—286—

സ്ഥാനത്തൊന്നുണ്ടാകും. ആകയാൽ ഗുണകാരത്തിന്ന ശതസ്ഥാന
ത്തൊരുസംഖ്യയുണ്ടെങ്കിൽ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ അവി
ടുന്നു ശതസ്ഥാനത്തവെയ്പു എന്നാൽ അതിനെ നൂററിൽ ഗുണിച്ച
താകും , ഇപ്പോൾ ഗുണ്യത്തിങ്കൽകീഴിൽ ചിലസ്ഥാനങ്ങളുണ്ടെന്നു ക
ല്പിക്കേണ്ട. അന്നേരത്തവറ്റെകൊണ്ടു ഉപയോഗമില്ല. അന്നേരത്തെ
ന്നിട്ടു ഇവ്വണ്ണമാകുമ്പോൾ ഗുണ്യത്തിൻറെ അന്ത്യസ്ഥാനത്തിന്ന നേ
രെ ആദ്യസ്ഥാനംവരുമാറു ഗുണകാരത്തെ വെപ്പു. പിന്നെഗുണ്യ
ത്തിന്റെ അന്ത്യസ്ഥാനത്ത് ഗുണകാരത്തിന്റെ അന്ത്യസ്ഥാന
ത്തിന്റെ നേരെ വെപ്പു. ഗുണകാരാന്ത്യസ്ഥാനത്തിങ്കൽ ഒരു സംഖ്യ
എങ്കിൽ അവിടെ രണ്ടുസംഖ്യ എങ്കിൽ ഗുണാന്ത്യസ്ഥാനത്തെ ര
ണ്ടിലാവൎത്തച്ചിട്ടുവെപ്പു. അപ്പോൾ ഗുണകാരത്തിൻറെ അന്ത്യസ്ഥാ
നംകൊണ്ടു ഗുണിച്ചതായി. പിന്നെ അന്ത്യത്തിന്നടുത്തെ കീഴേതിന്നു
ഉപാന്ത്യമെന്നുപേർ. ഇങ്ങനെ ഉപാന്ത്യസ്ഥാനൎത്തിങ്കൽ എത്രഗുണകാ
രത്തിന്നു സംഖ്യയുള്ള അസ്ഥാനത്തെ അത്രയിലാവൎത്തിച്ചിട്ടു ഗുണ്യാ
ന്ത്യ സ്ഥാനത്തെ എന്നാൽ അതിനെകൊണ്ടു ഗുണിച്ചതായി ഇങ്ങ
നെ ഗുണകാരത്തിൻറെ ആദ്യസ്ഥാനത്തോളമുള്ളവറ്റെകൊണ്ടുഗുണി
ച്ച അതിന്റെ സ്ഥാനത്തെ നേരെവെപ്പു ഗുണാന്ത്യസ്ഥാനസംഖ്യയെ
എന്നാൽ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ ഗുണകാരസ്ഥാനങ്ങൾ
എല്ലാം കൊണ്ടും ഗുണിച്ചതായിട്ടുവരും . എവിടെ ഗുണകാരത്തിൻറ
സംഖ്യയില്ലായ്കിൽ അവിടം ശൂന്യസ്ഥാനമാകുന്നു. അതിന്നുനേരെ ഗു
ണ്യത്തവെക്കേണ്ടാ മറ്റെസ്ഥാനങ്ങളിലെ സംഖ്യകൾ കരേറി ഉ
ണ്ടാകാമാലെ അവിടെ സംഖ്യകൾ പിന്നെയും ഇവണ്ണം ഗുണ്യാദ്യ
സ്ഥാനത്തോളവും അപ്പോൾ ഗുണ്യത്തെ മുഴുവനെ ഗുണിച്ചതായി.
പിന്നെ ഇവണ്ണമാകിലുമാം ഗുണനപ്രകാരം ഗുണ്യത്തിന്റെ ഒരോ
സ്ഥാനങ്ങളിലെ സംഖ്യ വേറെ എടുത്തുകൊണ്ടു ഗുണകാരത്തെകൊ
ണ്ട ഇവണ്ണംഗുണിച്ച അതത സ്ഥാനമാദിയായിട്ടെ കൂട്ടിയൊരുമിച്ചു
കൊള്ളു എന്നാകിലുമാം. അവിടെ അന്ത്യസ്ഥാനം തുടങ്ങുഎന്നുള്ള
നിയമം വേണ്ടാ. സംഖ്യകൾ ഇടകലരുകയില്ല അപ്പോൾ എന്നിട്ട ഗു
ണ്യത്തെ എന്നവണ്ണം ഗുണകാരത്തെഖണ്ഡിച്ചു ഗുണിക്കിലുമാം. അ
വിടെ ഗുണകാരത്തിന്നു മൂന്നുസ്ഥാനമെന്നിരിപ്പു. ഇരുന്നൂറ്റമുപ്പത്ത
നാലെന്നിരിപ്പുസംഖ്യ. അതിനെ ഖണ്ഡിപ്പുമൂന്നായിട്ട. അവിടെ ഒ
ന്നിരുന്നൂറ ഒന്നമുപ്പത ഒന്നനാല. ഇങ്ങിനെ മൂന്നുഗുണകാരമെന്നു ക
ല്പിച്ചു. പിന്നെ ഗുണ്യത്തെമുഴുവനെ മൂന്നേടത്തവെച്ച ഇവ ഒരോന്നി
നെകൊണ്ടു ഗുണിപ്പൂ പിന്നെസ്ഥാനം പകരാതെ തങ്ങളിൽ കൂട്ടു. ഇ
തമുമ്പിലെപോലെ ഗുണിച്ചതായിട്ടുവരും. അവിടെ ഇരുന്നൂറ്റിൽ
ആവൎത്തിച്ചത ഒന്നു. മുപ്പതിലാവൎത്തിച്ചതു മറ്റെഒന്നു. നാലിലാവ
ൎത്തിച്ചതോരോന്നു. പിന്നെ ഇവയൊക്കെകൂട്ടുമ്പോൾ ഇരുന്നൂറ്റമുപ്പ
ത്തനാലിൽ ഗുണിച്ചതായിട്ടുവരും. അനന്തരം സ്ഥാനനിയമം കൂടാ
തെ മറെറാരു പ്രകാരം സംഖ്യകളെകൊണ്ടു പെരുക്കിലുമാം. അ
വിടെഒന്നുന്നൂറ്റൊരുവതു ഒന്നുന്നൂറ്റിരിവത്തനാല ഇങ്ങനെതാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/355&oldid=199578" എന്ന താളിൽനിന്ന് ശേഖരിച്ചത്