താൾ:33A11414.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 236 —

709 പട്ടൎക്കുണ്ടോ പടയും വിനയും; പൊട്ടൎക്കുണ്ടോ വാക്കും പോക്കും?

710 പട്ടർ പാടു വന്ന പോലെ.

711 പട്ടാണി തൊട്ട ആന പോലെ.

712 പട്ടുനൂലും വാഴനാരും പോലെ.

713 പട്ടം വളയും പണിക്കൎക്ക് വെട്ടും കുത്തും പലിശെക്ക് (381.)

714 പണക്കാരൻ ഈറ്റയൻ എന്നും; അഭ്യാസി കുടിലൻ എന്നും
കരുതരുതു.

715 പണത്തിന്നു മീതെ പരന്തും പറക്കയില്ല.

71 6 പണമരികേ ഞായം മലയരികേ ഉറവു.

717 പണമുള്ളവന്നെ മണം ഉള്ളു; (പണമില്ലാത്തവൻ പുല്ലുപോലെ.)

718 പണമേ ഗുണം.

719 പണം കട്ടിലിന്മേൽ കുലം കുപ്പയിൽ.

720 പണം നോക്കിന്ന് മുഖം നോക്കില്ല.

721 പണം, പണം എന്നു പറയുമ്പോൾ പിണവും വായി പിളക്കും.

722 പണിക്കർ വീണാലും അഭ്യാസം.

723 പണിക്കർ വീണാലും രണ്ടുരുളം.

724 പണ്ടു കഴിഞ്ഞതും പടയിൽ ചത്തതും പറയേണ്ടാ.

725 പണ്ടൊരാൾ പറഞ്ഞ പോലെ.

726 പന്നി മുറിച്ചാൽ പന്നിക്കുറകു; വാതുണ്ണി മുറിച്ചാൽ ഉണ്ണി
ക്കുറകു.

727 പന്നി മൂത്താൽ കുന്നണയും; ആളമൂത്താൽ കുലം അണയും.

728 പന്നിയെ പായും; കടവു ശേഷിക്കും.

729 പതം ഉള്ളേടം പാതാളം.

730 പരപക്ഷം ചെയ്വോന്നു പരലോകം ഇല്ല.

731 പരുത്തിയോളമേ നൂൽ വെളുക്കും.

732 പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദം ഇല്ല.

733 പല തുള്ളി പെരു വെള്ളം.

734 പലർ ഈമ്പും അണ്ടി തനിക്കെങ്കിൽ തന്റെ പെട്ടകത്താ
ക്കേണം.

735 പലരും കൂടിയാൽ പാമ്പും ചാകാ.

736 പല്ലിടുക്കിൽ കുത്തി മണപ്പാൻ കൊടുക്കരുതു.

737 പശു കുത്തുമ്പോൾ പഞ്ചാക്ഷരം ഓതിയാൽ പോരാ, (382).

738 പശു കുത്തുമ്പോൾ മർമ്മം നോക്കരുത്.

739 പശു ചത്തിട്ടും മോരിലെ പുളി പോയില്ല.

740 പശു ചത്തേടത്തു കഴു എത്തുമ്പോലെ.

741 പള്ളിച്ചാനെ കാണുമ്പോൾ കാൽ കടഞ്ഞു.

742 പഴഞ്ചൊല്ലിൽ പതിർ ഉണ്ടെങ്കിൽ പശുവിൻ പാലും കൈ
ക്കും [പഴഞ്ചാൽ ഒക്കാതിരുന്നാൽ, പശുവിൻ പാലും
കൈക്കും.]

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/308&oldid=199531" എന്ന താളിൽനിന്ന് ശേഖരിച്ചത്