താൾ:33A11414.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 235 —

677 നിഴലിനെ കണ്ടിട്ടു മണ്ണിന്നടിച്ചാൽ കൈ വേദനപ്പെടുക
അല്ലാതെ ഫലം ഉണ്ടോ?

678 നീചരിൽ ചെയ്യുന്ന ഉപകാരം നീറ്റിലെ വരപോലെ, (540)
തോണിയുടെ നടുവിൽനിന്നു തുഴയുന്നതു പോലെ.

679 നീരൊലി കേട്ടു ചെരിപ്പഴിക്കേണമോ? (9.)

680 നീൎക്കോലിയും മതി അത്താഴം മുടക്കാൻ (614.)

681 നീർ നിന്നേടത്തോളം ചളി (ചേറു കെട്ടും).

682 നീറാലിയിൽ ആറു കാൽ ആകാ.

683 നീറ്റിൽ അടിച്ചാൽ കോലെ മുറിയും നീർ എല്ലാം ഒന്നു
തന്നെ.

684 നുണക്കാതെ ഇറക്കിക്കൂടാ; ഇണങ്ങാതെ പിണങ്ങിക്കൂടാ.

685 നുള്ളിക്കൊടു, ചൊല്ലിക്കൊടു, തല്ലിക്കൊടു, തള്ളിക്കള.

686 നെയികൂട്ടിയാൽ നെഞ്ഞറിയും, അകത്തിട്ടാൽ പുറത്തറിയാം.

687 നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ലാഭം; മീടും മിനുക്കാം വയറും
നിറയും.

688 നെല്ക്കൊറിയന്നു മക്കൾ പിറന്നാൽ മക്കടെ മക്കളും നല്ക്കൊറി
യർ.

689 നെൽപൊതിയിൽ പുക്ക മൂഷികൻ പോലെ.

690 നെല്ലിൽ തുരുമ്പില്ലെന്നും, പണത്തിൽ കള്ളൻ ഇല്ലെന്നും
വരുമോ?

691 നെല്ലു പൊലുവിന്നു കൊടുത്തേടത്തുനിന്നു അരിവായ്പ വാ
ങ്ങല്ല.

692 നെല്ലു മോരും കൂട്ടിയതു പോലെ.

693 നേടി ഉണ്മാൻ പോയ കൂത്തിച്ചി കണ്ണാടി വിറ്റു.

694 നേരെ വന്നാൽ ചുരിക; വളഞ്ഞു വന്നാൽ കടുത്തില.

695 നേർ പറഞ്ഞാൽ നേരത്തെ പോകാം.

696 നൊന്തവൻ അന്തം പറയും.

697 നോക്കി നടക്കുന്ന വള്ളി കാല്ക്ക് തടഞ്ഞു.

698 പകരാതെ നിറെഞ്ഞാൽ കോരാതെ ഒഴിയും.

699 പകൽ എല്ലാം തപസ്സു ചെയ്തു, രാത്രിയിൽ പശുവിൻ കണ്ണു
തിന്നും.

700 പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴേണം.

701 പകൽ കണ്ണുകാണാത്ത നത്തു പോലെ.

702 പകൽ വിളക്ക് എന്ന പോലെ.

703 പക്ഷിക്കാകാശം ബലം, മത്സ്യത്തിന്നു വെള്ളം ബലം.

704 പക്ഷിക്ക് കൂടു; മക്കൾക്ക് അമ്മ.

705 പട കണ്ട കുതിര പന്തിയിൽ അടങ്ങാതു.

706 പടയിൽ ഉണ്ടോ കുടയും വടിയും?

707 പടിക്കൽ കുടം ഇട്ടുടെക്കല്ലേ!

708 പടെക്കും അടെക്കും കുടെക്കും ചളിക്കും നട നല്ലു. (191.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/307&oldid=199530" എന്ന താളിൽനിന്ന് ശേഖരിച്ചത്