താൾ:33A11414.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 237 —

743 പഴമ്പിലാവില വീഴുമ്പോൾ പച്ചപ്പിലാവില ചിരിക്ക
വേണ്ടാ.

744 പഴുക്കാൻ മൂത്താൽ പറിക്കേണം.

745 പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി.

746 പാങ്ങർ ഒക്ക പടിക്കലോളം.

747 പാഞ്ഞവൻ തളരും.

748 പാണന്റെ നായി പോലെ.

749 പാപി ചെല്ലുന്നേടം പാതാളം.

750 പാമ്പിന്നു പാൽ വിഷം; പശുവിന്നു പുല്ലു പാൽ.

751 പാമ്പോടു വേറായ തോൽ പോലെ.

752 പാറ്റി തുപ്പിയാൽ പള്ളിയറയിലും തുപ്പാം.

753 പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പിന്നെ
കൂരായണ. (പാണ്ടി കടന്നാൽ...കൂലി.)

754 പാലിന്നു പഞ്ചാര.

755 പാലു വിളമ്പിയേടത്തു പഞ്ചതാര; മോർ വിതുമ്പിയേട
ത്തുപ്പു.

(പാവിൽ പിഴെച്ചാൽ മാവ് തുണ.)

756 പാളയം പോയ നിരത്തു പോലെ.

757 പിടിച്ചതിനെ വിട്ടു പറക്കുന്നതിൻ വഴിയെ പായരുതു.

758 പിടിച്ചതു മറന്നിട്ടു മറന്നതു പിടിക്കുമ്മുമ്പെ വശമാക്കേണ്ട
തെല്ലാം വശമാക്കണം.

759 പിടിച്ചപ്പോൾ ഞെക്കീടാഞ്ഞാൽ ഇളക്കുമ്പോൾ കടിക്കും.

760 പിടിച്ചു വലിച്ചു കുപ്പായം ഇട്ടാൽ പറിച്ചു കീറിപ്പോകും.

761 പിണം കണ്ട കഴു പോലെ.

762 പിണം ചുട്ടാലും ഋണം ചുടാ.

763 പിണ്ണാക്കും കൂത്തും ഒപ്പം.

764 പിലാവിന്റെ കാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്ത
ല പച്ച വിടും.

765 പിള്ളചിത്തം പീനാറും; നായിചിത്തം തുണി കീറും.

766 പിള്ളപ്പണി തീപ്പണി; തള്ളെക്കു രണ്ടാം പണി.

767 പിള്ളരെ കൂട കളിച്ചാൽ വീറു കെടും.

768 പിള്ളരെ മോഹം പറഞ്ഞാൽ തീരും; മൂരിമോഹം മൂളിയാൽ
തീരും.

769 പുത്തൻപെണ്ണു പുരപ്പുറം അടിക്കും; പിന്നെ പെണ്ണു വെയി
ച്ചേടം അടിക്കയില്ല.

770 പുഞ്ച പുറത്തിട്ട് വേലി കെട്ടുക.

771 പുരയില്ലാത്തവനുണ്ടോ തീപ്പേടി?

772 പുരവലിപ്പാൻ പറഞ്ഞാൽ ഇറയെ വലിക്കാവു.

773 പുരെക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി.

774 പുരെക്കൊരു മുത്തി (തിത്തി) അരെക്കൊരു കത്തി.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/309&oldid=199532" എന്ന താളിൽനിന്ന് ശേഖരിച്ചത്