താൾ:33A11414.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 204 —

ലെ രക്ഷിപ്പാൻ അവിടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു.
മങ്ങാട്ടച്ചൻ ഇളയതു പണിക്കരും തിരുവുള്ള കാര്യക്കാരും കൂടി സ്വരൂ
പകാര്യം വിചാരിച്ചിരിക്കുംകാലം മഹാമകം വന്നണഞ്ഞു, മഹാ
മകവേല കഴിപ്പാനായിക്കൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കു
ന്നു. മഹാ രാജാവായിരിക്കുന്ന കുന്നലകോനാതിരി. പിന്നെ 4 കാ
ര്യക്കാർ എന്നു പറയുന്നതിൽ മുമ്പിൽ എഴുത്തച്ചനായ മങ്ങാട്ടച്ചൻ ,
പിന്നെ നാടുവാഴിയെ വാഴിപ്പാൻ ദേശവാഴിയാക്കി കല്പിച്ചിട്ടുള്ള
തിനയഞ്ചെരി ഇളയതു, ധൎമ്മഗുണത്തുപണിക്കർ ഉടവാൾ അണച്ചു,
തിരുമേനി വിയർപ്പിച്ചുഴിവാനായ്ക്കൊണ്ട് രാജായ്മസ്ഥാനവും സമ്പ്ര
ദായവും കല്പിച്ചു, സ്വരൂപകാര്യക്കാരനായി, ശേഷം പാറനമ്പി
യെ പള്ളിയറപ്രവൃത്തിക്കകൊണ്ടു വെച്ചു അറപലകയും കിഴിയും
കൊടുത്തിരിക്കുന്നു .

5. പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു

അങ്ങിനെ ഇരിക്കുമ്പോൾ, പറങ്കി വന്നിണങ്ങി കോഴിക്കോ
ട്ട കോട്ടയിട്ടുറപ്പിച്ചു കച്ചോടംചെയ്തിരിക്കും കാലം , (പാണ്ടിപരദേ
ശിയായ ഒരു വട്ടത്തൊപ്പിക്കാരൻ അറയിൽ കുറിയൻ എന്നൊരു ക
പ്പിത്താൻ അവനോട് യുദ്ധം ചെയ്തു) കോഴിക്കോട്ട് പിടിച്ചടക്കി,
കരപറ്റിൽ ചില നാശങ്ങളും തുടങ്ങി, അന്നു തിനയഞ്ചെരി ഇളയ
തു ഒഴികെ ഉള്ളവർ തെക്കോട്ടേക്ക് പടെക്ക പോയിരുന്നു, ആ അവ
സരത്തിങ്കൽ അടക്കിക്കൊണ്ടു , അവൻ അന്നു കുറുമ്പിയാതിരി സ്വരൂ
പത്തിങ്കലേക്ക് എഴുതിഅയച്ചു, അവരെ വരുത്തി (വേട്ടക്കരുമകൻ
നിയോഗത്താൽ) അവനെ വെട്ടി ഒഴിപ്പിച്ചു. (നീക്കി) കോട്ടപിടിച്ചു
കൊടുത്തിരിക്കുന്നു. അന്നു വളരെ മുതലും , പണ്ടവും , ചരക്കും , കാള
ന്തോക്കും , കിട്ടി എന്നു കേട്ടിരിക്കുന്നു. കിട്ടിയമുതല്ക്കും ചരക്കിന്നും ,
അറ്റമില്ല എന്നു പറയുന്നു. വേട്ടക്കരുമകന്റെ വിലാസം കാൺക
കൊണ്ടു അന്നുതുടങ്ങി ഈ സ്വരൂപത്തിങ്കൽ പരദേവതയാക്കി കുടി
വെച്ചു, കോഴിക്കാവിലും വിലാത്തിക്കുളങ്ങറയും കോവിലകത്തും
തളിയിലും തിരുവളയനാടും മറ്റും അനേകം കാവൽപാടുകളിലും
കുടിയിരുന്നു , തിരുവളയാട്ടമ്മ എന്നും വേട്ടക്കരുമകൻ എന്നും , 2 പര
ദേവതമാർ , അക്കാലം കുറുതില്ല എന്നു കല്പിച്ചു തളിപ്പറമ്പത്തുചെ
ന്നു, ഭഗവാനെ ഭജിച്ചിരുന്നു. ഒന്നു കുറുമ്പിയാതിരിക്ക് ഭഗവാന്റെ
ദർശനമുണ്ടായി "രാജാവ് ഇനി ഒട്ടും വൈകാതെ പോകവേണ്ടും ,
നിടിയിരിപ്പോട് തടുത്തുനില്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ
വരികയം ചെയ്യും . ആളെ മുന്നിൎത്തിനടത്തിക്കൊണ്ടാൽ മാറ്റാനെ
നൃത്തി, നാടും സ്വരൂപവും കാത്തുരക്ഷിച്ചുകൊള്ളും" എന്ന ദർശനം
കാട്ടി അയക്കയും ചെയ്തു, ഇങ്ങു വന്നു തിരുമൂപ്പു കിട്ടി വാഴ്ച കഴി
ഞ്ഞു (വലം വെച്ചു) അരി അളപ്പാന്തുടങ്ങുമ്പോൾ, ചേകവനായി
ചെന്നു മടിപിടിച്ചു, അരിവാങ്ങി കാരാകൊറെനായരെ കൈ പി
ടിച്ചു മുമ്മൊഴി ചൊല്ലിച്ചു പാലച്ചേരിക്കോട്ടയിൽ കുടിയിരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/276&oldid=199499" എന്ന താളിൽനിന്ന് ശേഖരിച്ചത്