താൾ:33A11414.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 205 —

നാടും സ്വരൂപവും കാത്തുരക്ഷിച്ചു, മഹാലോകർക്ക് വരുന്ന അല്ല
ലും മഹാവ്യാധിയും ഒഴിച്ചു, സംഘത്തെ പരിപാലിച്ചു വഴിപോ
ക്കർക്ക് അന്നദാനവും ചെയ്തിരിക്കുന്ന ഒരു വേട്ടക്കരുമകൻ എന്ന
റിക.

പുഴവായിടവക മുക്കാതം വഴിനാടും 3000 നായരും മതി
ലാഞ്ചേരി സ്വരൂപത്തിൽ 10 അമ്മൊന്മാരും , 42 ഇല്ലത്തിൽ മൂ
ത്തൊൽ എഴുവരും ചാത്തിമംഗലത്തപ്പനും മുവ്വന്തിക്കാളിയും അറ
യിൽ ഭഗവതിയും ഇരഞ്ഞൊൻ, വെള്ളുവശ്ശേരി, 2 ഇല്ലം വാഴുങ്ക
ൎത്താക്കന്മാരും തെക്കിടം വടക്കിടം 2 താവഴിയിൽ കൎത്താക്കന്മാരും
(പൂന്തുറയിൽ അമ്മവാഴ്വയും അടിപരത്തി ഇടവും) ഇങ്ങിനെ ഉള്ള
പുഴവായിൽനിന്നു ചാലയിൽ ഭഗവതിക്ക് വിളക്കിന്നും ചിലവി
ന്നും മുതൽ വരേണ്ടുന്നതു വരായ്കകൊണ്ടു "വിളക്കും ചിലവും മുട്ടി
പാൎത്തിരിക്കുന്നു" എന്നു കല്പിച്ചു, കോയ്മയിൽനിന്നു ആളെ അ
യച്ചു. പുഴവായിടവകയിൽ മേൽകോയ്മ ചൊല്ലി (ഇടഞ്ഞപ്പോൾ)
വിലക്കി നാശം ചെയ്തവാറെ, ചെന്നു മുടക്കി അവരെ വെട്ടിക്കൊ
ന്നു അന്നു എരുമത്തടത്തിൽ ഉണിത്തിരിയും ഏതാനും ചേകവരും
"നാടടക്കി യോഗ്യം വേണം" എന്നിട്ടു അവർ മദിച്ചു കൂടി. അന്നു
18 എടപ്പാട്ടിലും യോഗ്യായോഗ്യം കഴിച്ചു. അനന്തരം വടക്കും തല
ക്കാർ എത്തി പുരപ്പുല്ലിട്ടു (കാണ) കേൾക്കാകുന്നെടത്തോളം ചുട്ടു,
അതു ഹേതുവായിട്ടുണ്ടായിരിക്കുന്നു ; കണ്ടൻ പാലത്തുകണ്ടിയിൽ
പട അന്നു ഇടവകയിൽ ലോകരും , കൎത്താക്കന്മാരും ഒരുമിച്ചു നിരൂ
പിച്ചു 10000ത്തെ കണ്ടു ചേർന്നിരിക്കുന്നു. അന്നു വേരൻപിലാക്കന്നു
കൈപിടിച്ചു കൂട ഇരുത്തി, അതുകൊണ്ടു 10000ത്തിൽ മൂവ്വായിര
മാകുന്നു. ആ 3000 വടക്കമ്പുറത്തെ ലോകരും തങ്ങൾക്ക് വിധേയ
മാക്കി കിഴക്കമ്പുറത്ത് ലോകരും മുവ്വായിരത്തിൻറ പക്ഷം തിരി
ഞ്ഞു പോർനിലത്തേക്കു ബന്ധുവായിരിക്കുന്നു. അതുകൊണ്ടു കണ്ട
മ്പാലത്തു കണ്ടിയിൽ പടെക്ക് 2 പക്ഷവും നിന്നു വേല ചെയ്യുന്നു.
10000ത്തിലുള്ള ലോകർ എന്നറിക; (അങ്ങിനെ തന്നെ ഓരോരു
നാടു പിടിച്ചവാറെ, ഇങ്ങമർന്നു , അതുകൊണ്ടു 30000 ഉണ്ടായി.


താമരച്ചേരിരാജാവു എന്ന് പറയാൻ കാരണം , പുഴവായിട
വകയും കുറുമ്പിയാതിരിയും കൂടി ഇടഞ്ഞു പല നാശങ്ങളും വന്ന
തിന്റെ ശേഷം പുഴവായി കമ്മന്മാരും 3000 നായരും മൂത്തൊൽ
എഴുവരും മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത് ഇല്ലത്തെ കണ്ടു, കോ
ട്ടയകത്ത് രാജാവായ പുറവഴിയാകോവിലെ കൂട്ടികൊണ്ടുവന്നു താ
മരശ്ശേരി ഇടമരം എന്ന രണ്ടില്ലത്ത് നമ്പൂതിരിമാർ തങ്ങടെ ദേശം
കൊടുത്തു , രാജാവിന്നു താമരശ്ശേരി രാജാവായി അരി ഇട്ടു വാഴ്ച, ക
ഴിച്ചു 500 നായൎക്ക് അരിയളന്നു ചേകവരായി കോട്ടയിൽ ഭഗവ
തിയും കണ്ണിക്കരുമകനും ഇവരെ നാട്ടു പരദേവതമാരായി കുടിവെ
ച്ചു, പുഴവായ്ക്ക് രക്ഷയായി ഇങ്ങോട്ടും താമരച്ചേരിക്കു രക്ഷയായി
അങ്ങോട്ടും തമ്മിൽ ഏകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു. 10000

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/277&oldid=199500" എന്ന താളിൽനിന്ന് ശേഖരിച്ചത്