താൾ:33A11414.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 145 —

മറ്റും ശത്രുക്കൾക്ക് ചാടി എല്ലാവരും കാൺകെ അപ്പവും ഇറച്ചിയും
തിന്നുകയും ചെയ്തു. എന്നിട്ടും താമൂതിരി പോരിനെ ഒഴിപ്പിച്ചില്ല.
അക്തൊമ്പ്ര. 15 ൹ ഹെന്ദ്രീ താൻ 20 കപ്പലോടും കോഴിക്കോട്ടി
ന്റെ നേരെ വന്നു കോട്ടയിലുളളവൎക്ക് തുണയയച്ച ശേഷം (31 ൹)
എല്ലാപടയുമായി വാദ്യഘോഷത്തോടുംകൂടെ കരക്കണഞ്ഞു പട
തുടങ്ങിയാറെ, മലയാളികൾ വേഗം ഓടി തുടങ്ങി സികില്യക്കാര
നൊടും 2000ത്തിലധികം ചത്തുപോകയും ചെയ്തു. ജയം തികഞ്ഞു
വന്നതു കണ്ടാറെ, “പട്ടണത്തിൽ കടക്കരുതു”എന്നു ഹെന്ദ്രീ ക
ല്പിച്ചു, കോട്ടയ്ക്കരികിൽ പാളയം ഇറങ്ങുകയും ചെയ്തു.

71. പറങ്കികൾ കോഴിക്കോടിനെ
തീരെ ഒഴിച്ചു വിട്ടത

അനന്തരം താമൂതിരി ഭയപ്പെട്ടു, കൊയപ്പക്കിയെവിളിച്ചു പ
ടയെ നിറുത്തേണ്ടതിന്നു പറങ്കികളെ ചെന്നു അപേക്ഷിപ്പാൻ കല്പി
ച്ചാറെ, ആയവൻ വയസ്സു നിമിത്തം കഴിവില്ല എന്ന പറഞ്ഞാറെ,
അവന്റെ പുത്രനെ നിയോഗിച്ചു “4 ദിവസം വരെ പടയില്ല” എ
ന്ന ഉത്തരം വാങ്ങി അവനെ മന്ത്രിയും കോഴിക്കോട്ട ബന്തരുട പ്ര
മാണിയുമാക്കി "ഇണങ്ങിയാൽ, എന്റെ പടകും, തോക്കും യുദ്ധ
ച്ചെലവും ഞാൻ വെച്ചു തരാം” എന്നു രാജാവ് ബോധിപ്പിച്ചാ
റെ ഹെന്ദ്രീ കോട്ടയെ ഒഴിപ്പാൻ, ഒരു വഴിയെ വിചാരിക്കയാൽ,
സമ്മതിയാതെ, ഇണക്കത്തിന്നു തടവു വരുത്തി അതിന്റെ കാരണം
തുൎക്കൂർ മിസ്രയെ അടക്കിയ ശേഷം പിറ്റെ ആണ്ടിൽ ഹിന്തുസമുദ്ര
ത്തിലെക്ക് അനേകം പടക്കപ്പൽ അയക്കും എന്നു കേൾക്കയാൽ,
ഇവരോടു ചെറുപ്പാൻ തക്കവണ്ണം പറങ്കികൾ ചിതറിയില്ല ഒന്നിച്ചു കൂ
ടി നില്ക്കേണ്ടതാകും; അതു കൊണ്ടു കോഴിക്കോട്ടിനെ തീരെ വിടുകെ
യാവു എന്നു മനസ്സിൽ നിരൂപിച്ചു “പുറക്കാട്ടടികളെ നമ്മുടെ ക
യ്യിൽ ഏല്പിക്കെണം” എന്നു ചോദിച്ചു ആയവൻ പടക്കും കൊല്ല
ത്തെപ്പടയിൽ പറങ്കിവെടിയാൽ കാൽ അറ്റതിനെ മറക്കാതെ (67
അദ്ധ്യ.) താമൂതിരിയുടെ പക്ഷം ചേർന്നുപോയ കാരണത്താൽ പറ
ങ്കികൾക്ക ദ്രോഹിയും തൂക്കുവാൻ യൊഗ്യനും എന്നു തോന്നി. താമൂ
തിരിയൊ അതു കേട്ട ഉടനെ “മിത്ര ദ്രോഹത്തിന്നു എന്നാൽ കഴി
കയില്ല” എന്നു ഉത്തരം അയച്ചു അതുകൊണ്ടു ഹെന്ദ്രീ കപ്പിത്താന്മാ
രെ കൂട്ടികൊണ്ടു നിരൂപിച്ചു. ജൂവാൻ രാജാവിന്നു ഗാമാവിന്നും ഇ
ങ്ങിനെ തോന്നിയിരിക്കുന്നു എന്നു പറഞ്ഞു കോട്ടയെ ഇടിക്കേണ്ട
തിന്നു ബുദ്ധി ഉപദേശിച്ചു. ചിലരും വിശേഷാൽ ലീമയും അഭിമാ
നം നിമിത്തം വളരെ വിരോധിച്ചു ലീമ “ഞാനും കുഡുംബവും ഈ
കോട്ടയെ രക്ഷിപ്പാൻ മതി; ഞങ്ങളിൽ ഏല്പിക്കുമൊ” എന്നു
ചോദിച്ചതും പഴുതെയായി മിക്കപേരും സമ്മതിക്കയാൽ, ഹെന്ദ്രീ
വസ്തുക്കൾ ഒക്കയും കപ്പലിലാക്കുവാൻ കല്പിച്ചു. പിന്നെ പട്ടാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/217&oldid=199440" എന്ന താളിൽനിന്ന് ശേഖരിച്ചത്