താൾ:33A11414.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

ളങ്ങളെയും കരേറ്റി കോട്ടയുടെ കീഴിൽ തുരക് വെച്ചു മരുന്നും മൂടി
വിട്ടും ഒടുക്കത്തെവരെ കൊണ്ടു കത്തിക്കയും ചെയ്തു. നായന്മാർ പ
ലരും ബദ്ധപ്പെട്ടു കയറി കോട്ടയിൽ നിറയുമ്പോൾ തന്നെ, മതി
ലും അതിന്മേലുള്ളവരും എല്ലാം പെട്ടന്നു പൊട്ടി പാറി പോയതി
നാൽ വളരെ നാശം ഉണ്ടായി. എങ്കിലും വലിയ ഗോപുരം വീണി
ട്ടില്ല. താമൂതിരി കോപിച്ചു കോയപ്പക്കിയെ അടികളുടെ വാൎത്ത
യെ പ്രകാശിപ്പിച്ചനിമിത്തം ശിക്ഷിച്ചു അവന്റെ മക്കളും പ്രാണ
ഭയത്താൽ മണ്ടി കണ്ണനൂരിൽ വാങ്ങി പറങ്കികളെ ആശ്രയിച്ചു പാ
ൎക്കയും ചെയ്തു. അടികൾ പുറക്കാട്ടിൽ പോയി കടൽപിടിക്കാരിൽ
മൂപ്പനായി ചമഞ്ഞു. താമൂതിരി കോട്ടയെ ഇടി തീൎത്തു കെട്ടുവാൻ
കല്പിച്ചു. അൾബുകെൎക്ക 12 വൎഷത്തിന്ന മുമ്പെ തുടങ്ങിയതി
ന്നു ഇങ്ങിനെ അറുതി വന്നുവല്ലൊ (5ാ അദ്ധ്യായം) എന്നു ഡംഭി
ച്ചു പോയി അദിൽശഃ മുതലായ രാജാക്കന്മാർക്ക് ദൂത അയച്ചു നി
ങ്ങളും നിങ്ങളും “പറങ്കികളെ പേടിപ്പിച്ചു നീക്കുവാൻ സംഗതി വരേണമെ”
എന്നറിയിക്കയും ചെയ്തു.

എന്നതുകൊണ്ടു മുസല്മാനർ ഈ കഥ പറയുന്ന വിധം വേറെ
അവരുടെ വാക്കാവിതു: “പറങ്കികൾ കോഴിക്കോട്ടിൽ കോട്ട വെ
ട്ടിയ ശേഷം നബിയുടെ ആളുകളെ വളരെ ഹിംസിച്ചു പോയി വി
ശേഷാൽ കാലത്താൽ 4 പടകു മുളകും ഇഞ്ചിയും മക്കത്തേക്കയപ്പാൻ
കല്പന ആയെങ്കിലും മാപ്പിള്ളകച്ചവടത്തെ അവർ എല്ലാവിധ
ത്തിലും വിരോധിച്ചു നടന്നു കൊടുങ്ങല്ലൂരിലെ യഹൂദന്മാരും താമൂ
തിരിക്ക് ബലം ഇല്ല എന്നു കണ്ടു വളരെ മാപ്പിള്ളമാരെ കലഹിച്ചു
കൊന്നു. അതുകൊണ്ടു താമൂതിരി നാണിച്ചു പട കൂടി കൊടുങ്ങല്ലൂ
രെ കൊള്ളെ പുറപ്പെട്ടു ജയിച്ചു യഹൂദരെ അശേഷം രാജ്യത്തിൽ
നിന്നു നീക്കി മുടക്കയും ചെയ്തു. അനന്തരം നമ്മുടെ സ്വരൂപമ
ല്ലൊ ചോനകർക്ക ആശ്രയം എന്നു ചൊല്ലി എവിടെനിന്നും മുസ
ല്മാനരെ വിളിച്ചു ചേൎത്തു പറങ്കികളോടു പട കൂടി അവരുടെ കോ
ട്ടയെ പിടിച്ചടക്കയും ചെയ്തു. അന്നു മുതൽ കാലത്താലെ നാലു പ
ടകും മക്കക്കച്ചവടത്തിന്നായി ഓടിച്ചു പോന്നു ഇരിക്കുന്നു” എ
ന്നിങ്ങനെ ഫെരിഷ്ട എഴുതി വെച്ച വൎത്തമാനം കൊടുങ്ങല്ലൂരിൽ
അന്നുണ്ടായതിന്റെ വിവരം നിശ്ചയിപ്പാൻ പാടില്ല. 69, അദ്ധ്യാ
യത്തിൽ ചിലതു സൂചിപ്പിച്ചിരിക്കുന്നു. യരുശലേമിൻ നാശം പോ
ലെ അവർ അക്കാലം അനുഭവിച്ചു എന്നും കച്ചവടത്തിന്റെ ആധി
ക്യം ഉള്ള അഞ്ചുവണ്ണം എന്ന ഗൃഹം മുറിഞ്ഞു പോയി എന്നും ചില
യെഹൂദന്മാർ പറയുന്നു.


72. ഹെന്രീ മെനെസസിന്റെ ശേഷം
വസ്സദ സമ്പായു വാണു കൊണ്ടതു

കോഴിക്കോട്ട കോട്ടയെ ഒഴിച്ചു കൊടുത്തതിൽ പിന്നെ ഹെന്ദ്രീ
കൊച്ചിക്ക് ഓടി ചിലനാൾ പാൎത്തപ്പോൾ, ജോൎജ്ജ് അൾബുകെൎക്ക്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/218&oldid=199441" എന്ന താളിൽനിന്ന് ശേഖരിച്ചത്