താൾ:33A11414.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 144 —

ലീമ ഒരാണ്ടേക്ക് വെള്ളവും അരിയും ഒരു മാസത്തേക്ക കറിയും എ
ണ്ണയും ഉണ്ടെന്ന കണ്ടു വിഷഭയം നിമിത്തം താക്കൊൽ കൈവിടാ
തെ പിടിച്ചു കൊണ്ടു ഓരൊരൊ വാക്കുകളെ പറഞ്ഞു പറങ്കികൾക്ക
ധൈര്യം കൊളുത്തി മാറ്റാനോടു എതൃർത്തു നില്ക്കയും ചെയ്തു.

70. കോഴിക്കോട്ട കോട്ടക്ക തുണ അയച്ചത

1525 ജൂൻ 13൹ താമൂതിരി കോട്ടയെ കൊള്ളെ പടയെ വരു
ത്തി കൊടിയ യുദ്ധം നടത്തുമ്പോൾ തന്നെ ലീമക്കപ്പിത്താൻ ഒരു
ദൂതനെ തോണി കയറി കൊച്ചിക്ക് ഓടുവാൻ നിയോഗിച്ചു; ആയ
വൻ മഴക്കാലത്തിൽ എങ്കിലും ധൈര്യത്തോടെ പുറപ്പെട്ടു കാറ്റിനാ
ലും ഓളത്താലും വളരെ പണിപ്പെട്ടു (ജൂലായി 10) ദുഃഖേന കൊച്ചി
യിൽ എത്തിയ ശേഷം ഹെന്ദ്രീ "മനസ്സുള്ളവരെ കോഴിക്കോട്ടിൽ തു
ണപ്പാനയക്കാം" എന്നു പരസ്യമാക്കി. 140 ആൾ കൂടി വന്നു ജൂസ
ൎത്തയെ ആശ്രയിച്ചു, 2 പടകിൽ കയറി പുറപ്പെട്ട 25 ദിവസം കട
ലിൽ ആടി പോയതിൽ പിന്നെ കോഴിക്കോട്ടു തൂക്കിൽ എത്തി ഇ
പ്പോൾ കരക്ക ഇറങ്ങുവാൻ നല്ലതക്കമില്ല എന്ന ലീമ അടയാളങ്ങളെ
കൊണ്ടും അറിയിച്ചാറെയും ജൂസൎത്ത 35 പടയാളികളുമായി ഒരു പട
കിൽ നിന്നു കിഴിഞ്ഞു കരയിൽ എത്തി ലീമ സഹായിച്ചതിനാൽ
മാറ്റാന്മാരിൽ കൂടി തെറ്റി കോട്ടയിൽ എത്തുകയും ചെയ്തു. അന്നു നാ
ലാൾ പട്ടുപോയി അനേകർ മുറിയേറ്റു കിടന്നു. അതു കൊണ്ടു അഞ്ഞൂ
റു പടയാളികളിൽ കുറയുന്നു എങ്കിൽ കരക്കണയെണ്ടതല്ല; വിശേ
ഷാൽ കൊറ്റും മരുന്നും അയക്കെണ്ടതിന്നു അപേക്ഷിക്കുന്നു" എന്നെ
ഴുതി പത്രികയെ അമ്പോടു കെട്ടി എയ്തു മറ്റെ പടകിൽ എത്തിക്ക
യും ചെയ്തു. അതുകൊണ്ട രണ്ടാമത പടകു തിരികെ കൊച്ചിക്ക് ഓ
ടി താമൂതിരിയും "വേറെ പിന്തുണ വരും മുമ്പെ കോട്ടയെ പിടിക്കെ
ണം” എന്നു വെച്ചു അത്യന്തം ഉത്സാഹിച്ചു. മരുന്നുള്ള ഗോപുരം ചു
വർ പിളൎന്നു വീഴുവാനടുത്തപ്പോൾ വെടിമരുന്നെല്ലാം വേറെ സ്ഥല
ത്തിൽ കൊണ്ടുപോകേണ്ടി വന്നു. സിക്യല്യക്കാരൻ തുരന്നു കന്നം
വെച്ചു ഒരു വഴിയെ പരീക്ഷിച്ചാറെ, മാപ്പിള്ളയായിപോയ ഒരു പ
റങ്കി കോട്ടക്കരികെ ചെന്നു ഒരു പാട്ടു പാടും പോലെ വൎത്തമാനത്തെ
സ്വനാട്ടുകാരോടു അറിയിച്ചു അവരും കന്നം വെക്കുന്ന ദിക്കിന്നു നേ
രെ തുരന്നു മലയാളികളെ നീക്കുകയും ചെയ്തു. പുതിയ യന്ത്രങ്ങളാലും
ആവതു ഒന്നും കണ്ടിട്ടും ഇല്ല എന്നിട്ടു പറങ്കികൾ ഉറക്ക ഇളച്ചു തടു
ത്തു നില്ക്കും കാലം ഉപ്പില്ലാത്ത ചോറും കഞ്ഞിയും വെയിച്ചു കൊ
ണ്ടു ദിവസം കഴിച്ചു. മഹാരോഗം ഒഴിച്ചിരിപ്പാൻ കോട്ടയുടെ ചുറ്റും
പട്ടുപോകുന്നവരെ കൊണ്ടു പോകുന്നതു ഒരു നാളും വിരോധിക്കുമാറി
ല്ല. ഔഗുസ്ത മാസത്തിന്റെ ഒടുവിൽ കാറ്റു അധികം കോപിച്ചൊരു
രാത്രിയിൽ ചില പടകും അടുത്തു വന്നു കോട്ടയിലുള്ളവൎക്ക് മരുന്നും
അപ്പം ഉപ്പിറച്ചി മുതലായ കൊറ്റും കൊണ്ടു കൊടുക്കയും ചെയ്തു പു
ലരുമ്പോൾ, ലീമ മതിലിൽ നിന്നു ചില കെട്ടു പച്ച വെറ്റിലയും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/216&oldid=199439" എന്ന താളിൽനിന്ന് ശേഖരിച്ചത്