താൾ:33A11414.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

യിച്ചു കൊട്ടയിലുള്ളവൎക്ക സംസ്കരിപ്പാൻ അയച്ചതല്ലാതെ നല്ലവ
ണ്ണം വിസ്തരിച്ചു ചില നായന്മാരെയും ചൊനകരെയും കൊല്ലിക്ക
യും ചെയ്തു.

69. കോഴിക്കോട്ട് കോട്ടയുടെ നിരോധം തുടങ്ങിയതു.

കോഴിക്കോട്ടിൽ അരിക്ക് ഞെരിക്കം ഏറി വരികയാൽ ദുഃ
ഖവും കോപവും വൎദ്ധിച്ചുണ്ടായി. കോട്ടയിലുള്ളവൎക്ക സീമൊൻ
കൊറ്റു കൊണ്ടു വന്നാറെ, ഈ മഴക്കാലത്തു ഇവിടെ പട അല്ലാതെ
ശേഷം സൗഖ്യം എല്ലാം കുറഞ്ഞിരിക്കും എന്നു പറകയാൽ കപ്പല്ക്കാ
ൎക്കും നായന്മാൎക്കും കോട്ടയിൽ പാർപ്പാൻ മനസ്സായില്ല. സീമൊൻ
നിർബന്ധിച്ചിട്ടത്രെ 120 ജനങ്ങൾ കോട്ടയിലുള്ള ബലത്തോടു ചേ
ൎന്നു വസിക്കയും ചെയ്തു. ശേഷമുള്ളവർ കൊച്ചിക്ക് പോയി വെറു
തേ ഇരുന്നു. അവിടെ പിസൊറെയെ കണ്ടു സന്ധി കാര്യം പറവാൻ
താമൂതിരിയുടെ ദൂതനായ ഒരു ധൂൎത്തൻ വന്നു (മെയി മാസം) മുഖസ്തുതി
പറകയാൽ പടവിചാരം എല്ലാം അകറ്റിയാറെ, പിസൊറെയി
കല്പിച്ചിതുഃ “പോർ പടക എല്ലാം താമൂതിരി എല്പിക്ക,
കൊടുങ്ങല്ലൂരിൽ തൊമാപ്പള്ളിയെ ചുട്ടു ചില പറങ്കികളെ വധിച്ചുള്ള
ചോനകരെയും സമർപ്പിച്ചു കൊടുക്ക; പള്ളിപ്പണിക്ക മതിയായ
ദ്രവ്യം വെക്ക; പെരിമ്പടപ്പിൽ തുണയായ കല്ലുരുത്തികണാരനോടു
വൈരം വെടിഞ്ഞു നിരന്നു വരിക എന്നിങ്ങിനെ സമ്മതിക്കിലെ
സന്ധിയാവൂ.” എന്നു കേട്ടു ദൂതൻ പുറപ്പെട്ടു താമൂതിരിയുടെ അടുക്കെ
എത്തി പിസൊറെയ്ക്ക ഉത്തരം ഒന്നും വന്നതുമില്ല. ഇപ്രകാരം കാത്തി
രിക്കുമ്പോൾ പെട്ടെന്നു മഴ പെയ്തു തുടങ്ങി. ചുരക്കൎത്താവായ കുറുമ്പി
യാതിരിയും, തിനയഞ്ചേരി ഇളയതും ഉടനെ 12000 നായന്മാരുമാ
യി വന്നു കോട്ടയെ വളഞ്ഞു പാർത്തു. അതിൽ അന്നു 300 പടജ്ജന
ങ്ങൊളൊട കൂട ലീമ കപ്പിത്താൻ എന്ന ഒരു ശൂരൻ ഉണ്ടു, മാപ്പിള്ളമാ
ൎക്ക തലവനായതു സിക്കില്യയിൽ ജനിച്ചു 1522 ആമതിൽ രൊദ
യുദ്ധതിൽ കുടുങ്ങി റൂമിപക്ഷം ചേൎന്നു ചേലാവിൽ കുടുങ്ങിയ ഒരു
യന്ത്രക്കാരൻ തന്നെ. അവൻ കോട്ടയുടെ തെക്കെ ഭാഗത്ത വണ്ണത്താൻ
പറമ്പിലും ചീനക്കൊട്ടയുടെ തെരുവത്തും കിടങ്ങു കിളച്ചുറപ്പിച്ചു
തോക്കു സ്ഥാപിക്കുമ്പൊൾ, രാവും പകലും യുദ്ധം ഉണ്ടായി പറങ്കി
കൾ പാണ്ടിശാലകളിൽ നിന്നു ചരക്കും ഉണ്ടയും കിഴിച്ചു കോട്ടയിൽ
ആക്കി പുറത്തുള്ള തങ്ങളുടെ ഭവനങ്ങൾ എല്ലാം ഭസ്മമാക്കി കോട്ട
യെ അടക്കയും ചെയ്തു. രാജാവു താൻ നഗരത്തിൽ വന്നു മാപ്പിള്ളമാർ
ഒഴികെ 90,000 നായന്മാർ കൂടി വന്നു ആയുധം വഴങ്ങുന്നത കണ്ട
ശേഷം കോട്ടയെ വലം വെച്ചു “ഇത്ര ചെറിയ കോട്ടയെ പി
ടിപ്പാൻ ചില നാൾ മതി” എന്ന പറഞ്ഞാറെ, “ഒർ ആണ്ടു കൊണ്ടു
കടപ്പാൻ വിഷമമത്രെ”എന്നു ഇളയതു ഉണൎത്തിച്ച ശേഷം “രൊദ
യിൽ ചെയ്ത പ്രകാരം എല്ലാം പ്രയോഗിക്കെണം” എന്നു യന്ത്രക്കാര
നൊടു കല്പിച്ചു ഏറിയ സമ്മാനം പറഞ്ഞു കൊടുക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/215&oldid=199438" എന്ന താളിൽനിന്ന് ശേഖരിച്ചത്