താൾ:33A11414.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

68. മെനെസസ്സ് കണ്ണനൂരിൽ വെച്ചു
ദ്വീപുകളെ ചൊല്ലി വ്യാപരിച്ചതു.

കൊല്ലത്തു ജയം കൊണ്ട ശേഷം പിശൊറെയി (1525 മാർച്ച)
കണ്ണനൂരിൽ എത്തിമാപ്പിളമാരുടെ വിനയവും വിറയലും കണ്ടു
സന്തോഷിച്ചതല്ലാതെ രാജാവെയും കാണ്മാനാഗ്രഹിച്ചാറെ, കോ
ലത്തിരി ഉടനെ കോട്ടയിലെക്ക എഴുനെള്ളി വളരെ കുശലം പറഞ്ഞു
സമ്മാനങ്ങളെയും കൊടുത്തു "വെണ്ടാ" എന്നു ചൊല്ലിയതിനാൽ
വിസ്മയിച്ചു മുട്ടിച്ചാറെ, പിസൊറെയി വാങ്ങി ഉടനെ കണ്ണനൂരി
ലുള്ള രോഗിശാലക്ക കൊടുക്കയും ചെയ്തു. പിന്നെ "നമ്മുടെ പടകും
തോക്കും എല്ലാം നിങ്ങൾക്ക തരാം" എന്നു പറഞ്ഞപ്പൊൾ പിസൊ
റെയി പൊൎത്തുഗൽ രാജസേവക്കായിട്ടു വാങ്ങി ഉപചാരം പറഞ്ഞ
ശേഷം പൊൎത്തുഗലിൽ നിന്ന വന്ന പത്രികയെ കാട്ടി, അതിൽ
ചൊല്ലിയതു എന്തെന്നാൽ: "ആണ്ടു തോറും ഇങ്ങു വേണ്ടുന്ന കയറ
എല്ലാം കോലത്തിരി സഹായ വിലക്ക എത്തിപ്പാൻ കയ്യെറ്റാൽ
18 ദ്വീപുകളെ അവരിൽ കല്പിച്ചു കൊടുത്തിരിക്കുന്നു". എന്ന
തിൽ പിന്നെ കാലത്താലെ 1000 ഭാരം കയറു വേണ്ടി വരും എന്നു
കേട്ടപ്പൊൾ "അങ്ങിനെ ആയാൽ ദ്വീപുകൾ എനിക്ക വേണ്ട" എ
ന്നു കോലത്തിരി തീൎത്തു പറഞ്ഞു പിസൊറെയി ഉള്ളു കൊണ്ടു സ
ന്തോഷിച്ചു ദ്വീപുകളിൽ അരി ചുങ്കം കല്പിച്ചു 40 പോരാളികളേ
യും പാർപ്പിച്ചു ചുങ്കപ്പിരിവു തന്നെ സകല ചെലവിന്നും 1000 ഭാരം
കയറു മേടിക്കുന്നതിന്നും മതി എന്നു കാണുകയും ചെയ്തു. കണ്ണനൂ
രിൽ വസിക്കുമ്പൊൾ ഹൊർമ്മുജിൽനിന്നു ഒരു ദൂതൻ വന്നു അവിടെ
യുള്ള പറങ്കി പ്രമാണി അതിക്രമം ചെയ്ത പ്രകാരം സങ്കടം ബോധി
പ്പിച്ചാറെ, മെനെസസ്സ് സത്യപ്രകാരം വിസ്തരിച്ചു പറങ്കിക്കു ശിക്ഷ
കല്പിച്ചതിനാൽ പക്ഷപാതം ഇല്ലാത്തവൻ എന്നുള്ള ശ്രുതി പര
ത്തി. അനന്തരം കോഴിക്കോട്ടിൽ ക്ഷാമം വരുത്തുവാൻ കടല്ക്കര എ
ങ്ങും കാവൽ വെച്ചു കപ്പലോട്ടം വിലക്കുന്നതിൽ 4 കപ്പൽ മങ്ങലൂർ
തൂക്കിൽ പാൎത്തു അകത്തുള്ള പടകുകളെ സൂക്ഷിച്ചു പോരും കാലം
പോർ പടകുകൾ 70 തെക്കിൽ നിന്ന വന്നു ഏല്ക്കയാൽ ആ പറങ്കി
കപ്പല്ക്കു നില്പാൻ പാടില്ലാതെ വന്നു അരി കരേറ്റിയ പടകും
അഴിമുഖം വിട്ടു തെറ്റി ഓടുകയും ചെയ്തു. അന്നു പിസൊറെയി കൊ
ച്ചിക്ക ഓടി ബന്ധുവായ സീമൊനെ കോട്ടകളിലെക്ക് വേണ്ടുന്ന
കൊറ്റു ഭട്ടക്കളയിൽ നിന്നു വരുത്തുവാൻ നിയൊഗിച്ചിരുന്നു. അവൻ
ഏഴിമലക്കരികിൽ ആ എഴുപതിനൊടു എത്തി പട തുടങ്ങി ചില
തിനെ ഒടുക്കി മറ്റവറ്റെ ചിതറിച്ച ശേഷം പലവും മാടായി പുഴ
യിൽ ഓടി ഒളിച്ചു പോയി സീമൊൻ തൊണികളിൽ ആളെ കരേ
റ്റി പോർ തുടൎന്നു കൊണ്ടിരുന്നു അന്ന 6 പറങ്കികൾ ഉള്ള തോണി
മണലിൽ ഉറച്ചു പോയാറെ, ഊൎക്കാർ അവരെ പിടിച്ചു കൊന്നു.
ആയത കോലത്തിരി അറിഞ്ഞു ഉടനെ അവരുടെ ശവങ്ങളെ തിര

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/214&oldid=199437" എന്ന താളിൽനിന്ന് ശേഖരിച്ചത്