താൾ:33A11414.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

സ്പഷ്ടമായി വന്നു. മാനുവേൽ രാജാവിന്റെ കാലത്തിൽ ഇങ്ങി
നെ കപ്പലോട്ടത്തിന്നും കച്ചവടത്തിന്നും വന്ന മാറ്റങ്ങളാലും ഭൂമി
ശാസ്ത്രം നാനാദേശജാതികളുടെ പരിചയം മുതലായതിൽ കണ്ട പു
തുമകളാലും ലോകർക്ക് എല്ലാവർക്കും വളരെ വിസ്മയം ഉണ്ടായി,
പൊൎത്തുഗൽ രാജാക്കന്മാരിൽ വെച്ചു മാനുവേൽ തന്നെ ചൊൽ പൊ
ങ്ങിയവൻ എന്നു സമ്മതമാകയും ചെയ്തു.

64. കോഴിക്കോട്ടിൽ പുതിയ യുദ്ധവട്ടങ്ങൾ.

1523 (ജനുവരി) മെനെസസ്സ് മലയാളത്തിൽ എത്തിയ
പ്പോൾ, എവിടത്തും പടക്കു കോപ്പിടുന്നതു കണ്ടും കടൽപിടിക്കാ
രുടെഅതിക്രമം കേട്ടും കൊണ്ടു അതിശയിച്ചു വിചാരിച്ചപ്പോൾ, പ
റങ്കികൾ കടൽ വഴിയായി ഏറിയ ഉപദ്രവങ്ങൾ ചെയ്കയാൽ, ചോ
നകർക്ക് പൊറുപ്പാൻ ആവതല്ലാഞ്ഞു യുദ്ധഭാവം മുഴുത്തുവന്നു എന്നറി
ഞ്ഞു, വിസൊറയി കോഴിക്കോട്ടിൽ ഇറങ്ങിയ നേരം താമൂതിരി
മരിച്ചിരിക്കുന്നു എന്നും അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്ര
ജകളുടെ സങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നും പ്ര
തിക്രിയ ചെയ്യും എന്നുള്ള പ്രകാരം കല്പിച്ചു എന്നും കേട്ടു വിഷാദി
ക്കയും ചെയ്തു. വിസൊറയുടെ മന്ത്രികളിൽ കസ്ത്രു എന്നവൻ ഒരു
നാൾ കോട്ടയെ വിട്ടു, കോഴിക്കോട്ടങ്ങാടിയെ കാണ്മാൻ പോയ
പ്പോൾ, ചില പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി, അവൻ
പിൻവാങ്ങി പോകുമ്പോൾ, കല്ലെറിഞ്ഞു ചില പണിക്കാരെ മുറി
ഏല്പിച്ചും പലിശക്ക് അടിച്ചും കുന്തങ്ങൾ ഏന്തികൊണ്ടും പിന്തു
ടർന്നു കോട്ടയോളം ചാടി വരികയും ചെയ്തു. എങ്ങിനെ എങ്കിലും
പട അരുതു എന്നു വിസൊറയി വിചാരിച്ചു. ഒന്നും കൂട്ടാക്കാതെ സ
കല കപ്പലോടും കൂട കൊച്ചിക്ക് ഓടി സുഖേന പാർക്കയും ചെയ്തു.
അപ്പോൾ മപ്പിള്ളമാർ ധൈര്യം മുഴുത്തു കൊച്ചിപ്പുഴയിൽ കൂട പ്ര
വേശിച്ചു പടകുകളെ ആട്ടിക്കവർന്നും കണ്ട പറങ്കികളെ കൊന്നും
കൊണ്ടു ഓടിക്കളകയും ചെയ്തു. അതിനെയും മെനെസസ്സ് കരുതാ
തെ മിക്കവാറും കപ്പലുകളെ കൂട്ടിക്കൊണ്ടും ഹൊർമ്മുജിൽ ഓടി മല
യാള തീരത്തിലെ വിചാരണയെ സഹോദരനിൽ ഏല്പിച്ചു വി
ടുകയും ചെയ്തു. അന്നു കോഴിക്കോട്ടകോട്ടയിൽ ജൂവാൻ ലീമ എന്നൊ
രു ശൂരൻ പ്രധാനിയാകുന്നു; ആയവൻ മാപ്പിള്ളമാർ പുഴതോറും പ
ടക്ക് വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാതെ, മക്കത്തേക്ക് എട്ടു പ
ടക മുളക കയറ്റി അയച്ചു പോകുന്നുണ്ടെന്നു കേട്ടു മെനെസസ്സെ ബോ
ധിപ്പിച്ചപ്പോൾ, ആയവൻ തടുത്തില്ല ലീമക്ക് തുണയയച്ചതുമില്ല
(1524) ചിങ്ങമാസത്തിൽ താണൂരിലെ കുട്ടിയാലി 200ഓളം പട
കുകളെ ഒരുക്കി തീൎത്തു, നാല്പത് ആ എട്ടിന്നു ചങ്ങാതമായിട്ട്
അറവിലേക്ക് അയച്ചു ശേഷം, 160 പടകോട് കൂടെ കോഴിക്കോട്ട്
കോട്ടയുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും ചെയ്തു. അവ
നെ ചേതപ്പെടുത്തി നീക്കിയപ്പൊൾ, ലീമ താമൂതിരിയോടു "ഇത്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/209&oldid=199432" എന്ന താളിൽനിന്ന് ശേഖരിച്ചത്