താൾ:33A11414.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

ക്കുവാൻ നോക്കിയാറെ, ശംസദ്ദീൻ ഒന്നും വെക്കാതെ, പറങ്കിക്ക
പ്പിത്താനിൽ ഏല്പിച്ചു, താൻ കണ്ണൂനൂരിൽ മണ്ടിപ്പോകയും ചെ
യ്തു. അവിടെ ഒശീർസ്ഥാനം വന്നപ്പോൾ അറവി, റൂമി, പാർസി
മുതലായ അഴിമുഖങ്ങളിൽനിന്നു കണ്ണുനൂൎക്കാൎക്ക് പൊൎത്തുഗൽ മമത
നിമിത്തം വളരെ വിരോധവും ഞെരിക്കവും ഉണ്ടായി. അതുകൊ
ണ്ടു ദൂരെ ഓടി പോകാതെ അടുക്കെ ദേശങ്ങളോളമെ പടകു അയ
ച്ചാറെ, പറങ്കിക്കപ്പൽ അതിൽ ചിലതു പിടിച്ചു ശംസദ്ദീന്റെ ഒപ്പും
എഴുത്തും കണ്ടാറെയും പരിഹസിച്ചു ഗോവക്ക് കൊണ്ടുപോയി.
അതുകൊണ്ടു അവൻ മാനുവേൽ രാജാവിന്നു എഴുതി: "ഈ നാടു
നിങ്ങളുടെ നാടു, നമ്മുടെ സൌഖ്യം നിങ്ങൾക്കും സൌഖ്യം തന്നെ
എങ്കിലും നമ്മുടെ ആളുകളെ പൊർത്തുഗൽ ജനങ്ങളുടെ അതിക്രമ
ങ്ങളിൽനിന്നു രക്ഷിപ്പാൻ കഴിവില്ല എന്നു തോന്നുന്നു; നമ്മുടെ ശത്രു
ക്കൾ എല്ലാം ചിരിച്ചു ഞെളിഞ്ഞു ഇത് മാനുവേൽ സ്നേഹ
ത്തിന്റെ ഫലം കണ്ടുവൊ? എന്നു നാണം കെടുത്തു പറയുന്നു. നി
ങ്ങളുടെ മറുവപ വരും വരെ ഞാൻ മിണ്ടാതെ ഇരിക്കും. നമ്മെ പ
രിപാലിക്കുന്നില്ല എങ്കിൽ സമാധാനത്തെ രക്ഷിച്ചു കൂടാ. കലഹ
ത്തിന്നു മുതിൎന്നു പോകുന്നവർ അനേകർ ഉണ്ടു" എന്നിങ്ങിനെ
എല്ലാം സങ്കടം ബോധിപ്പിച്ചപ്പോൾ, മാനുവേൽ രാജാവ് വളരെ
ക്രുദ്ധിച്ചു സിക്വേരയെ നിസ്സാരനാക്കി ദുയൎത്ത മെനെസസ്സ് എന്ന
ഒരു ശാന്തനെ വിസൊരെ എന്നു കല്പിച്ചു നിയോഗിക്കയും ചെയ്തു. (1521)

63. മാനുവേൽ രാജാവിന്റെ മരണം.

അനന്തരം മാനുവേൽ രാജാവ് 26 ആണ്ടു വാണു കൊണ്ട ശേ
ഷം മരിച്ചു ജുവാൻ എന്ന മകൻ രാജാവാകയും ചെയ്തു. ആയവൻ
അച്ഛനെ പോലെ പരാക്രമമുള്ളവനല്ല, "യുദ്ധങ്ങൾ വേണ്ടാ
ക്രിസ്തുമാൎഗ്ഗം തന്നെ നടത്തുവാൻ നോക്കേണം" എന്നും മറ്റും ഉള്ള
കല്പനകളെ കൊച്ചിക്കും ഗോവക്കും അയച്ചു പോന്നു. സിക്വേര
താൻ കാര്യാദികളെ മെനെസസ്സിൽ ഭരമേല്പിച്ചു, (1521 ദിശമ്പ്ര.)
വിലാത്തിക്ക് പോകയും ചെയ്തു.

ആ വർഷം ഉണ്ടായ ഒരു വിശേഷം ഇവിടെ പറയാം: അൾ
ബുകെൎക്കിന്റെ ചങ്ങാതികളിൽ മഗല്യാൻ എന്നൊരുത്തൻ പൊ
ൎത്തുഗൽ സേവ വിട്ടു സ്പാന്യ രാജാവോടു കപ്പൽ ചോദിച്ചു വാങ്ങി
1519 ആമതിൽ യുരോപയിൽനിന്നു പുറപ്പെട്ടു, പടിഞ്ഞാറോട്ടു
ഓടി ഓടി ചീനസമുദ്രത്തോളം ചെന്നു ഒരു ദ്വീപിൽ ഇറങ്ങി,
പൊരുതു മരിക്കയും ചെയ്തു. അവന്റെ ശേഷം കപ്പല്ക്കാർ പടിഞ്ഞാ
റെ ഓട്ടം തുടർന്നു കൊണ്ടു 1521 ആമതിൽ സ്പാന്യയിൽ തന്നെ എ
ത്തുകയും ചെയ്തു. "ഇവ്വണ്ണം ഭൂചക്രത്തെ ചുറ്റിപോകയാൽ ഭൂമി
യുടെ രൂപം നാരങ്ങ പോലെ വട്ടമുള്ളത" എന്നു സംശയം തീരുമാറു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/208&oldid=199431" എന്ന താളിൽനിന്ന് ശേഖരിച്ചത്