താൾ:33A11414.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

എന്തൊരു നേർ ഈ വക ചതിപ്പട യോഗ്യമൊ" എന്നു ചോദി
ച്ചപ്പോൾ, നല്ല ഉത്തരം ഒന്നും ഉണ്ടായില്ല. ഒരു നായർ വന്നു ലീമ
യെ കുത്തി കൊല്ലുവാൻ ഭാവിച്ചതു വെറുതെയായപ്പോൾ, പരപ്പന
ങ്ങാടിയിൽ 12 പറങ്കികളെയും താമൂതിരിക്കയച്ച രണ്ടു ദൂതന്മാരെ
യും മാപ്പിള്ളമാർ ചതിച്ചു കൊന്നു. ആയതിനെയും വിഴുങ്ങുവാൻ ലീ
മക്ക് വിസൊറയിൻ കല്പന നിമിത്തം ഏകദേശം മനസ്സായനേരം
ചില ചോനകർ, ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു പോകുന്ന സം
ഗതിയാൽ അവരുടെ രക്ഷക്കായി പട്ടാളം അയക്കേണ്ടി വന്നു. അ
തിനാൽ പട്ടണം അശേഷം കലങ്ങി, ചോനകർ കലഹിച്ചു കോട്ട
അതിക്രമിച്ചു പോയപ്പോൾ, താമൂതിരി ചില ദിവസം താമസിച്ചാ
റെയും, അവന്റെ ഭാര്യയുടെ ആങ്ങളയായ പൂണച്ചൻ പട ഉണ്ടാകും
"എന്നു സ്വകാര്യം അറിയിച്ചു, ചുങ്കത്തിൽ സേവിച്ച നായന്മാർ
ലീമയെ കാണ്മാൻ വന്നു മുട്ടുകുത്തി ക്ഷമ ചോദിച്ചു, രാജാജ്ഞയാൽ
പറങ്കിച്ചേകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും ചെയ്തു. കോട്ടയുടെ നേ
രെ പടയന്നുണ്ടായില്ല താനും. ചോനകർ മുമ്പെ തന്നെ കൊടുങ്ങല്ലൂ
രിലെ നസ്രാണികളെ നിഗ്രഹിപ്പാൻ ഒരുപായം വിചാരിച്ചു കൊ
ണ്ടു യുദ്ധഭാവം മറച്ചു പാൎത്തു. ആയത് എന്തെന്നാൽ; മാപ്പിള്ളമാർ
മുമ്പെ മുളക വില്ക്കുമ്പോൾ, നല്ലവണ്ണം ഉണക്കാതെ കണ്ടും മണൽ
കൂട്ടി വെച്ചും കൊടുക്കയാൽ, ഗവൎന്നർ അവരെ നീക്കി കച്ചവടവി
ചാരണ ഒക്കെയും സുറിയാണികളിൽ ഏല്പിച്ചിരുന്നു, അതു
കൊണ്ടത്രെ അവരിൽ വൈരം ഭാവിച്ചത്.

65. ഗാമ മൂന്നാമതും മലയാളത്തിൽ വന്നത.

ഇങ്ങിനെയിരിക്കുമ്പോൾ, വൃദ്ധനായ ഗാമ തന്നെ വിസൊറ
യി സ്ഥാനം ഏറ്റു (1524) സെപ്തമ്പ്ര ഗോവെക്കു വന്നു കടൽ പിടി
ക്കാരെ എവിടുത്തും ഒടുക്കുവാനും കാര്യക്രമം വരുത്തുവാനും പര്യാപ്ത
ന്മാരെ (പ്രാപ്തന്മാരെ) നിയോഗിച്ചു കണ്ണുന്നൂൎക്ക ഓടി കോലത്തിരി
യെ കണ്ടു നിങ്ങൾ ബാലഹസ്സൻ എന്ന കള്ളനെ ഉടനെ ഏല്പിക്കേ
ണം എന്നു ചോദിച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർമൂപ്പ
നെ കണ്ണനൂർ കോട്ടയിൽ അടച്ചു വെച്ചു പോയി (അക്തമ്പ്ര.) കൊ
ച്ചിയിൽ എത്തുകയും ചെയ്തു. പറങ്കി വീരരിൽ മുമ്പൻ തന്നെ വന്ന
പ്രകാരം കേട്ടാറെ നാടുതോറും അതിഭയം ഉണ്ടായി എങ്കിലും പറങ്കി
കൾക്കു കൂടെ ആ വൃദ്ധവീരനിൽ പ്രസാദം കുറഞ്ഞിരുന്നു. അവൻ ദയ
അറിയാത്ത കഠിനഭാവമുള്ളവൻ എന്നു പ്രസിദ്ധം തന്നെ. ഗോവ
യിൽ ഒരു ആസ്പത്രിയെ കെട്ടീട്ടുണ്ടായിരുന്നു "ഈ വക ഒന്നും
വേണ്ടാ ആസ്പത്രിയുണ്ടെങ്കിലെ ചേകവൎക്ക നിത്യം വ്യാധി ഉണ്ടാ
വു"' എന്നു ഗാമയുടെ പക്ഷം; അതുകൊണ്ടു പറങ്കികൾ പലരും ഇവി
ടെ രക്ഷയില്ല വയറു നിറപ്പാനും പണിയത്രെ എന്നു വെച്ചു കോട്ടക
ളിൽനിന്ന ഓടി ചോഴമണ്ഡലത്തും മറ്റും വാങ്ങി ചിലർ ചേലാ
വിൽ കൂടി പോകയും ചെയ്തു. ഗാമ എത്തുമ്പോൾ തന്നെ രോഗിയാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/210&oldid=199433" എന്ന താളിൽനിന്ന് ശേഖരിച്ചത്