താൾ:33A11414.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

ച്ചിട്ടും വ്യാജം എന്നിയെ ഉത്തരം ചൊല്ലി അയച്ചതും ഇല്ല. അതു
കൊണ്ടു മാപ്പിള്ളമാർ പടകിൽ ഗൂഢമായി മുളക കയറ്റുന്നു എന്നു
കപ്പിത്താൻ കേട്ടാറെ, ആളയച്ചു 7 തോണികളെ ചരക്കുമായി കൈ
ക്കലാക്കി; അതിന്നായി പിറ്റെ ദിവസം വിസ്താരം തുടങ്ങിയ
പ്പൊൾ, പറങ്കി മേനോനെ കൊല്ലുവാൻ ചിലർ ഭാവിച്ചു, അവനും
മണ്ടിക്കളഞ്ഞാറെ, കൊല്ലക്കാർ പലരും മാൎത്താണ്ഡനെ ഭയപ്പെട്ടു
കോട്ടയിൽ ഓടി ക്രിസ്തു നാമം ചൊല്ലി തങ്ങളെ ചേർത്തുകൊള്ളേ
ണം എന്നപേക്ഷിച്ചു. ആയത കപ്പിത്താൻ കൊച്ചിയിൽ അറിയി
പ്പാൻ അയച്ചു സഹായം ചോദിച്ചാറെയും പണം എങ്കിലും വലിയ
തോക്കുകാരെ എങ്കിലും തുണക്കയപ്പാൻ തോന്നീട്ടില്ല. "ശൌര്യത്താ
ലെ കോട്ടയെ പിടിപ്പാൻ കഴികയില്ല എന്നു റാണിമാർ നിശ്ച
യിക്കയാൽ, ആ കുറുപ്പന്മാർ മൂവരെ കൊണ്ടു ദ്രോഹം നടത്തുവാൻ വി
ചാരിച്ചതിപ്രകാരം: "അവർ കൂടക്കൂടെ രാത്രിയിൽ കോട്ടയുടെ വാ
തില്ക്കൽ ചെന്നു റാണിമാരും വിശേഷാൽ മാൎത്താണ്ഡന്റെ അനുജനാ
യ രാമന്തിരുവടിയും ഞങ്ങളിൽ അപ്രിയം ഭാവിച്ചു ഹിംസിപ്പാനും
തുടങ്ങുന്നു; ഉപജീവനത്തിന്നു മാത്രം കിട്ടിയാൽ ഞങ്ങളും നമ്മളുടെ
നായന്മാർ അറുനൂറ്റവരും പൊൎത്തുഗലിൻ കീഴ് ചേകം ചെയ്തു കൊ
ള്ളാം" എന്ന് ഓരൊ വിധേന പറഞ്ഞു പോരുമ്പൊൾ, രൊദ്രീഗസ്
വിശ്വസിച്ചു മൂവൎക്കും കൂലി നിശ്ചയിക്കയും ചെയ്തു. അനന്തരം ഇ
ന്ന ദിവസം തൊമാപ്പള്ളിയിൽ വെച്ചു 2 പക്ഷക്കാരും രാത്രിയിൽ
കൂടിക്കാഴ്ചയും സത്യവും ചെയ്യാവു എന്നു അവധി പറഞ്ഞു കൊല്വാ
ൻ വിചാരിച്ചപ്പൊൾ, രൊദ്രീഗസ് എന്നെ ഒരു കൊല്ലത്തിൽ
അധികം ഒരിക്കലും കോട്ടയുടെ പുറത്തു കണ്ടില്ലല്ലൊ ഞാൻ ഇപ്പൊ
ഴും വിടുകയില്ല എന്നു ഖണ്ഡിച്ചു ചൊന്നാറെ, വേറെ പ്രധാനികൾ
ചെല്ലേണം എന്നു തോന്നി അതിന്നു ഒരു രോഗസംഗതിയാൽ കഴി
വു വന്നില്ല. പിന്നെ ചെല്ലെണ്ടിയ ദിവസം നായന്മാർക്ക ശകുനം ന
ന്നായി വന്നില്ല. ഒടുക്കം 2 പക്ഷക്കാർക്കും സംശയം ജനിച്ചു കുറുപ്പ
ന്മാർ മൂവരും റാണിയെ ചെന്നു കണ്ടു "ചതിപ്പാൻ കഴികയില്ല, ഇ
നി ദണ്ഡപ്രയോഗം വേണം" എന്നുണർത്തിച്ചു. 15000 നായന്മാ
രൊടു കൂടെ കോട്ടയുടെ നേരെ പൊരുതു പോകയും ചെയ്തു.

60. കൊല്ലപ്പടയുടെ നടപ്പു.

കൊല്ലക്കോട്ടയെ പിടിപ്പാൻ മുമ്പിനാൽ ചെന്നതു ബാലപ്പി
ള്ളക്കുറുപ്പു തന്നെ; അവൻ കോട്ടയുടെ ചുറ്റും നില്ക്കുന്ന തെങ്ങുകളെ പ
റങ്കികൾ മുറിക്കുന്നത കണ്ടു കലശൽ തുടങ്ങിയ ഉടനെ 15000 നാ
യന്മാരും ഓടി അടുത്തു വന്നു പിന്നെ കോട്ടയുടെ പുറത്തു പാൎക്കുന്ന
നസ്രാണികൾ കുഞ്ഞികുട്ടികളുമായി കോട്ടയിൽ പാഞ്ഞു കയറു
മ്പോൾ പറങ്കികൾ വലിയ തോക്കുകളാൽ ഉണ്ടമാരിയെ തൂക്കി ശ
ത്രക്കളുടെ ഓട്ടത്തെ താമസിപ്പിച്ച ശേഷം ക്രിസ്ത്യാനർ എല്ലാം അക
ത്തു വന്നതിൽ പിന്നെ നായന്മാർ അവരുടെ പുരകളിൽ കവൎന്നു തീ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/204&oldid=199427" എന്ന താളിൽനിന്ന് ശേഖരിച്ചത്