താൾ:33A11414.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

കണ്ടാൽ നല്ല നേരം പോക്കായി തീരും എന്നു കേട്ട 500റ്റിൽ അധി
കം പറങ്കികളൊടു കൂട തോണി വഴിയായി പുറപ്പെട്ടു, പട കാണേ
ണ്ടുന്ന സ്ഥലത്തു എത്തുകയും ചെയ്തു. ആ പട ആരുമായി എന്നാൽ
പെരിമ്പടപ്പു താമൂതിരി ഇവരെ ആശ്രയിച്ചുള്ള രണ്ടു കയ്മന്മാർ
തമ്മിൽ ഇടഞ്ഞു "ന്യായം തീർപ്പാൻ ഈ വഴിയെ ശേഷിപ്പു"
എന്നു കല്പിചു 4000 നായന്മാരൊളം ചേർത്തു കൊണ്ടു പോർ
തുടങ്ങുകയും ചെയ്തു. പട അല്പം ചെന്നാറെ, ഒരു വെള്ളക്കാരൻ
കൊച്ചിക്കമ്മളെ ഓടിക്കേണ്ടു "ഞാനും വാളുമായി ഇങ്ങെ പക്ഷം
ചേരട്ടെ" എന്നപേക്ഷിച്ചതു മറുതല കണ്ടു ഉടനെ അനേകം വില്ലാ
ളികളെ പറങ്കിക്കൂട്ടത്തിൽ എയ്‌വാൻ കൽപ്പിച്ചു. അതുകൊണ്ടു അ
ഞ്ചാൾ ഉടനെ മരിച്ചു. പലരും മുറിയേറ്റു സിക്വെര തുടങ്ങിയുള്ള
വർ നിരായുധക്കാരാകയാൽ, ബദ്ധപ്പെട്ടു തോണികളിൽ കരേറി
ഓടിപ്പോകയും ചെയ്തു.

മഴക്കാലം തീൎന്നാറെ, സിക്വെര കൊല്ലത്തിൽ നടക്കുന്ന കോ
ട്ടപ്പണി താനും ചെന്നു കണ്ടു ചില മാസം പാൎത്തു, പണി എല്ലാം
തികഞ്ഞപ്പൊൾ, "തോമാക്കോട്ട" എന്ന പേർ ഇടുകയും ചെയ്തു.
ആ കോട്ട തുറമുഖത്തിൻ പ്രവേശത്തിൽ തന്നെ 5 ഗോപുരങ്ങളോടും
ചതുരശ്രമായി എടുപ്പിച്ചത തന്നെ; അനന്തരം സിക്വെര അനേകം
പടയാളികളെയും കൂലിചെകവരെയും കൊച്ചിയിൽനിന്നു ചേൎത്തു
ജിദ്ദ പടക്കായി പുറപ്പെട്ടു, (2520 ജനുവരി) ഹബശിലെ ക്രിസ്ത്യാ
നരെയും കണ്ടു, മുസല്മാനരെ തടുപ്പാൻ മമത പറഞ്ഞും പാപ്പാവെ
അനുസരിപ്പാൻ ഉപദേശിച്ചും കൊണ്ടു സംസാരിച്ചു എങ്കിലും ഏ
റെ ഫലം കാണാതെ, ചെങ്കടലിൽ പാൎത്തു കാലം കഴിക്കയും ചെയ്തു.

59. കൊല്ലത്തിൽ പുതിയ പട തുടങ്ങിയതു.

കോട്ട തീരാത്ത കാലം കൊല്ലത്തു റാണിയൊടു മുളകുഭാരം എ
ല്ലാം ഒപ്പിപ്പാൻ രൊദ്രീഗസ് കപ്പിത്താൻ ചോദിപ്പാറില്ല. പണി
തീൎന്ന ഉടനെ “നമ്മുടെ കണക്കിൽ 280 ഭാരം വെപ്പാനുണ്ടു; റാണി
അവർകൾ ദയ വിചാരിച്ചു കാര്യത്തെ ഭാഷയിൽ ആക്കിയാൽ,
കൊള്ളാം" എന്ന ഉണൎത്തിച്ചാറെ, റാണി വിസ്മയിച്ചു "ഇത എ
ന്തിന്നു ചോദിക്കുന്നു? കോട്ടയെ കെട്ടുവാൻ അനുവാദം തന്നുവല്ലൊ
ഇനി മുളകു കപ്പം വെക്കേണ്ടി വരും എന്നു ഞങ്ങൾ ഒരു നാളും വി
ചാരിച്ചില്ലല്ലൊ" എന്നിങ്ങിനെ എല്ലാം പറഞ്ഞാറെയും, കപ്പി
ത്താൻ മുട്ടിച്ചു പോരുമ്പൊൾ, "പട വേണം" എന്നു കൊട്ടാരത്തു
നിന്നു നിനപ്പാൻ തുടങ്ങി. അവൾ കുമാരിരാജ്ഞിയെ ബോദ്ധ്യം
വരുത്തി കോട്ടക്ക പോകുന്ന കല്ക്കൊത്തികളെ മാപ്പിള്ളമാരെ
കൊണ്ടു പേടിപ്പിച്ചു ആട്ടിച്ചതല്ലാതെ, കുമാരിരാജ്ഞിയുടെ പുത്ര
രിൽ മാർത്താണ്ഡതിരുവടി എന്നവൻ ഓരൊരൊ വിരോധങ്ങൾ ചെ
യ്തു തുടങ്ങി, കപ്പിത്താൻ രണ്ടു റാണിമാരോടും സങ്കടം ബോധിപ്പി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/203&oldid=199426" എന്ന താളിൽനിന്ന് ശേഖരിച്ചത്