താൾ:33A11414.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

കൊടുത്തതല്ലാതെ, കണ്ട ക്രിസ്താനികളെയും കോട്ടപ്പണി മുമ്പെ എ
ടുത്തുപോന്ന ആശാരികൾ പരവന്മാർ മുതലായവരെയും നിഗ്രഹിക്ക
യും ചെയ്തു. അന്നു മുതൽ ഓരൊ തകർത്ത യുദ്ധം ഉണ്ടായി. മാ
പ്പിള്ളമാർ പടകുകളിൽ കൊണ്ടു വന്ന തോക്കുകളാൽ ചേതം
അധികം വന്നില്ല താനും. പിന്നെ ഒരിക്കൽ രാത്രികാലത്തു
കിണറ്റിൽ വിഷം ഇട്ടു പറങ്കികളെ ഒക്കെ കൊല്ലവാൻ വി
ചാരിച്ചാറെ, വെളുക്കുമ്പോൾ കിണറ്റിലെ മത്സ്യമെല്ലാം ച
ത്തു നീന്തുന്നതു കാണാ‌യ്‌വന്നതിനാൽ ആ വെള്ളം കുടിപ്പാൻ സം
ഗതി വന്നില്ല എങ്കിലും കോട്ടയിലുള്ള 30 വെള്ളക്കാരിൽ വ്യാ
ധികൾ അതികൃമിച്ചു അരിയല്ലാതെ തിന്മാനൊന്നും ഇല്ലായ്കയാൽ
ചിലപ്പോൾ എലികളെ പിടിച്ചു കഞ്ഞിക്കു മാംസരുചിയെ വ
രുത്തി ഇരിക്കുന്നു. അതു കൊണ്ടു ക്ലേശിച്ചു പോരുന്ന സമയത്തിൽ
ഒരു ചെട്ടി പറങ്കികളുടെ മമത വിചാരിച്ചു കൊച്ചിക്കുപോയി വ
ൎത്താമനം എല്ലാം അറിയിച്ചാറെ, അവിടെ നിന്നു ഗോവർന്നർ മഴ
ക്കാലത്തിലെങ്കിലും ഒരു പടകും അതിൽ കരേറ്റിയ 20 വീരരെയും
ഇറച്ചി, അപ്പം, മരുന്ന മുതലായതിനെയും മരുമകനെ ഏല്പിച്ചു
കൊല്ലത്തെക്ക അയച്ചു. ആയത സുഖേന എത്തിയപ്പോൾ, കോട്ട
യിൽ വളരെ സന്തോഷം ഉണ്ടായി; പടകും ഒർ ആളും മുറിപ്പെടാ
തെ മടങ്ങിപ്പോകയും ചെയ്തു. അന്നു മുതൽ പടക്ക ഞരുക്കം ഉണ്ടാ
യില്ല. മാൎത്താണ്ഡതിരുവടിക്ക, ഓരോ തോൽ്വി സംഭവിച്ചു കോട്ട
യിൽനിന്ന പുറപ്പെടും തോറും തെങ്ങുകളെ മുറിപ്പാനും സംഗതി വ
ന്നു. അത മലയാളികൾക്ക എത്രയും സങ്കടമുള്ള ശിക്ഷയായി ച
മഞ്ഞു. ആയതുകൊണ്ടു ആഗുസ്തമാസത്തിൽ റാണിമാർ ഇരുവരും
ദുഃഖത്തോടെ വിചാരിപ്പാൻ തുടങ്ങി. കൊല്ലത്ത റാണി കൊച്ചി
യിൽ വാഴുന്ന മെനസസ്സ സായ്പിന്ന് ഒരു പത്രിക എഴുതി ക്ഷമ
ചോദിച്ചപ്പോൾ, അവൻ ചെറിനമരക്കാരെയും പാത്തുമരക്കാരെയും
നിയോഗിച്ചു സന്ധി വരുത്തുവാൻ കല്പിച്ചു. ആഗുസ്ത എട്ടാന്തി
യ്യതി കുമാരിരാജ്ഞിയും കൊല്ലക്കോട്ടക്ക ഒരാളെ അയച്ചു അത ആർ
എന്നാൽ കൊച്ചിക്കാളി എന്ന പേരോടെ പ്രസിദ്ധിയുള്ളോരു ക്രി
സ്ത്യാനിച്ചി തന്നെ. ആയവൾ റാണിയുടെ കല്പനയാലെ രൊ
ദ്രീഗ്രസ്സിൻ കാൽ പിടിച്ചു അഭയം ചോദിച്ചു "കൊല്ലത്ത റാണി
ക്കെ ഇങ്ങിനെ നടത്തുവാൻ തോന്നിട്ടുള്ളു എനിക്ക് അത് സങ്കടം
തന്നെ ഇനി കൊറ്റു മുതലായത വേണം എങ്കിൽ ഞാൻ ഉടനെ ത
രാം; സകലവും നിങ്ങളുടെ ഇഷ്ടം പോലെ" എന്നുണൎത്തിച്ചപ്പോൾ
"ഞാൻ പിള്ളമാരിൽ ഒരു പ്രധാനിയെ കണ്ടല്ലാതെ പ്രമാണി
ക്കയില്ല" എന്നു കപ്പിത്താൻ ഉത്തരം പറഞ്ഞു, അതുകൊണ്ടു
പിറ്റെ ദിവസം രാത്രിയിൽ ചാണൈപ്പിള്ള കോട്ടയിൽ വന്നു വ
ളരെ കൊറ്റും കാഴ്ചയും കൊണ്ടക്കൊടുത്തു "ഞങ്ങൾക്ക നിങ്ങളെ
വാക്കു തന്നെ പ്രമാണം; കൊല്ലത്തു രാജ്ഞിയൊ നിങ്ങളെ ദ്വേഷി
ച്ചു നിരപ്പു വരുത്തുവാൻ കൊച്ചിക്ക എഴുതി അയച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/205&oldid=199428" എന്ന താളിൽനിന്ന് ശേഖരിച്ചത്