താൾ:33A11414.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

അന്ത്യയുദ്ധപ്രയാണത്തിന്നായിക്കൊണ്ടു ഗോവെക്കു മടങ്ങി പോക
യും ചെയ്തു.

52.. അൾബുകെർക്കിന്റെ മരണം.

1515 ഫെബ്രുവരിമാസം അൾബുകെൎക്ക് കപ്പലുകളെ ഒക്കെ
യും ചേൎത്തു 1500 പറങ്കികളെയും 600 മലയാളികളെയും കരേറ്റി
പാർസികച്ചവടത്തിന്റെ മൂലസ്ഥാനമാകുന്ന ഹൊർമ്മുജെ പിടി
പ്പാൻ രണ്ടാമത പുറപ്പെട്ടു. അവിടുത്തെ രാജാവ് പറങ്കികളുടെ മിത്ര
മെങ്കിലും കാര്യക്കാർ രാജാധികാരത്തെ ചുരുക്കി പൊൎത്തുഗീസരിൽ
ശങ്ക കാണിച്ചു തന്നിഷ്ടം പ്രവൃത്തിച്ചുപോന്നു. പട കൂടാതെ കൌശ
ലംകൊണ്ടു പട്ടണപ്രവേശം ചെയ്തപ്പൊൾ, അൾബുകെൎക്ക കാര്യക്കാ
രനെ കൊല്ലിച്ചു, രാജാവ് മാനുവേലിന്റെ മേൽകൊയ്മയെ ആശ്ര
യിപ്പിച്ചു കോട്ടയിൽ പറങ്കികളെ പാർപ്പിച്ചു. പാർസി, ശാഹായ,
ഇസ്മാലി, അതു കേട്ടാറെ, അൾബുകെർക്കിന്റെ ശ്രീത്വം നിമിത്തം
അതിശയിച്ചു, സമ്മാനങ്ങളെ അയച്ചു മമത ഉറപ്പിക്കുകയും ചെയ്തു.

അതിന്നിടയിൽ മാനുവേൽ രാജാവ് ആ മേൽപറഞ്ഞ വൈ
രികളുടെ കത്ത് എല്ലാം കണ്ടും അസൂയക്കാരുടെ മന്ത്രണം കേട്ടും
കൊണ്ടു വിചാരിച്ചു ലോപൊ സുവാരസ് എന്ന കപ്പിത്താനെ പി
സൊരെയാക്കി മലയാളത്തിലേക്ക് 10 കപ്പലുമായി നിയോഗിച്ച
യച്ചു, (1515 എപ്രീൽ) ആയവൻ സപ്തമ്പ്ര. 2ാം ൹ ഗോവയിൽ എ
ത്തിയാറെ, "അൾബുകെർക്കിന്റെ അധികാരം തീൎന്നു എന്നറിയി
ച്ചു" സാധാരണമായ ദുഃഖം ഉണ്ടാക്കി ഉടനെ അൾബുകെർക്കിന്റെ
വിശ്വസ്തരെ മാറ്റി, പിന്നെ കണ്ണന്നൂരിൽ ഓടി കോലത്തിരിയെ
കണ്ടു, മാനുവേലിന്റെ കാഴ്ചയായി ചിലതു സമ്മാനിച്ചു കൊച്ചി
ക്ക് പോയി ആണ്ടത്തെ ചരക്കു കരയേറ്റി അയപ്പിക്കയും ചെയ്തു.
അപ്പോൾ പെരിമ്പടപ്പും അവനെ കണ്ടു "ഹൊ ഇവൻ ഒട്ടും പരിപാ
കം ഇല്ലാത്തവൻ അല്ലൊ അൾബുകെർക്കിൽ നാമും കുറ്റം ആരോ
പിച്ചത് കഷ്ടം കഷ്ടംതന്നെ" എന്നു പറഞ്ഞു. പിന്നെ പൊൎത്തുഗീ
സരിൽ ഉത്തമന്മാർ "അൾമൈദ അൾബുകെർക്ക എന്നവരുടെ ശുഭ
കാലം കഴിഞ്ഞുവല്ലൊ" എന്നുവെച്ചു രാജസേവ, വെറുത്തു, കപ്പലേറി
വിലാത്തിക്ക മടങ്ങിപ്പോകയും ചെയ്തു.

ഹൊർമ്മുജിൽനിന്ന ഓടി വരുമ്പോൾ, തന്നെ അൾബുകെർ
ക്കിന്നു ഒരു പടക എതിരേല്പാൻ ചെന്നു വൎത്തമാനം എല്ലാം അറിയി
ച്ച ഉടനെ, അവൻ ദുഃഖിച്ചു "വിശുദ്ധ യേശുവെ! ഇതിൽനിന്നു തെ
റ്റുവാൻ ഒരു വഴിയും കാണാ; രാജസേവ നിമിത്തം ആളുകൾ വി
രോധം ആളുകളുടെ സേവ നിമിത്തം രാജാവ് വിരോധം, അതു മ
തി. പോവാൻ കാലമായി കിഴവനെ ഉപേക്ഷിക്കൊല്ലാ!' എന്നു അ
ണ്ണാൎന്നു നോക്കി പറഞ്ഞു" പിന്നെ അതിസാരം പിടിച്ചപ്പൊൾ മര
ണം അടുത്തു എന്നു കണ്ടു "രാജാവ് എനിക്ക് അനന്ത്രവനെ അയച്ച

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/195&oldid=199418" എന്ന താളിൽനിന്ന് ശേഖരിച്ചത്