താൾ:33A11414.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

ത് തക്കത്തിൽ ആയല്ലൊ. ഇങ്ങിനെ ദൈവഹിതം എല്ലാം ശുഭമ
ത്രെ" എന്നു ചൊല്ലി രാജാവിന്നു ഒരു കത്ത എഴുതി "രാജ്യകാര്യം
തൊട്ടു എന്തിന്നു ചൊല്ലുന്നു കാലം ചെന്നാൽ അതിന്റെ അവസ്ഥ
താനെ അറിയും എനിക്ക് ഒരു മകനെ ഉള്ളു അവനെ നോക്കുവാൻ
രാജാവിന്നു ഇഷ്ടം തോന്നാവു ധനം ചേർപ്പാൻ സംഗതി വന്നില്ല
ല്ലൊ" എന്നു എഴുതി തീർത്തതിൽ പിന്നെ യോഹനാൻ സുവിശേ
ഷത്തിൽനിന്നു യേശുവിന്റെ നിര്യാണ വിവരം എല്ലാം വായിപ്പി
ച്ചു കേട്ടു "ക്രൂശിലല്ലൊ എനിക്ക് ശരണമെ ഉള്ളു" എന്നു ചൊല്ലുകയും
ചെയ്തു. ദിശമ്പ്ര 15 ൽ ഗോവയിൽ എത്തിയാറെ, അവൻ തോണി
അയച്ചു ഒരു പാതിരിയെ കപ്പലിലേക്ക് വരുത്തി പാപങ്ങളുടെ ക്ഷ
മക്കായി വളരെ പ്രാൎത്ഥിച്ചു കൊണ്ടു രാത്രി കഴിച്ചപ്പൊൾ, 17ാം ൹
ആത്മാവെ ദൈവത്തിൽ ഭരമേല്പിക്കയും ചെയ്തു. അവന്നു അ
പ്പൊൾ 63 വയസ്സ അതിൽ 10 വർഷം വിസൊരയി സ്ഥാനം ഉ
ണ്ടായിരുന്നു; ശവത്തെ കരക്കിറക്കി സുഗന്ധ ദ്രവ്യങ്ങളെ ഇട്ടു ചില
ദിവസം വരുന്നുവർക്കു കാട്ടി കൊടുത്ത ശേഷം ഘോഷത്തോടെ സം
സ്കരിക്കുമ്പൊൾ, നാട്ടുകാരുടെ കരച്ചൽ നിമിത്തം പാതിരികളു
ടെ പാട്ടു ഒന്നും കേൾപാറായില്ല.

അവൻ നേരും ന്യായവും സൂക്ഷിച്ചു നോക്കിയവൻ തന്നെ.
വ്യാജം കേട്ടാൽ ഉടനെ കോപിക്കും; പിന്നെ ഓരൊ നർമ്മങ്ങളെ
ചൊല്ലി തന്നെ താൻ ശാസിക്കും; തന്നെ അപമാനിക്കുന്നവരോടു
വേഗം ക്ഷമിക്കും; യേശു നാമത്തിൽ വളരെ ശങ്കയും താല്പര്യവു
മുണ്ടു, വേദത്തിൽ കൂട കൂട വായിക്കും ദൈവഭക്തി നിമിത്തം ഒരു
നാളും ആണയിടുമാറില്ല; ദരിദ്ര്യന്മാൎക്കു വളരെ കൊടുക്കും, ഒരിക്കൽ
തനിക്കും പൈസ്സ ഇല്ലാത്തപ്പോൾ ഒരു കിലാസി വന്നു 3 വരാ
ഹൻ വായിപ്പയായി ചോദിച്ചു ഇപ്പോൾ ഏതും ഇല്ല എങ്കിലും
ഈ മൂന്നു രോമം പണയം വെച്ചു വല്ല പീടികക്കാരനോടു ചോദി
ക്ക; അവൻ തരും നിശ്ചയം" എന്നു ചൊല്ലി താടിമേൽനിന്നു 3
രോമങ്ങളെ പറിച്ചു കൊടുത്തയക്കയും ചെയ്തു. ഒടുക്കം അവനെ പോ
ലെ പിന്നെത്തേതിൽ പൊൎത്തുഗീസരിൽ വീരന്മാർ ആരും ഉണ്ടാ
യില്ല. അവന്റെ ശവം സ്ഥാപിച്ച മറിയപ്പള്ളിയിൽ പിന്നെ തറ
കെട്ടിയപ്പോൾ നാട്ടുകാരും മുസല്മാനരും മഹത്തുക്കളാൽ സങ്കടം അ
കപ്പെടുന്തോറും തറക്കുവന്നു കാഴ്ചകളെ വെച്ചു വിളക്കു കത്തിച്ചും കൊ
ണ്ടു നീതിക്കായി യാചിച്ചു പോരും. ഗോവ, മലക്ക, ഹൊർമ്മുജ
ഈ മൂന്നിന്റെ ജയം നിമിത്തം ദൂരസ്ഥന്മാരും എല്ലാവരും അവനെ
മാനിക്കും; പൊർത്തുഗീസൎക്ക് തൽക്ഷണം കാര്യമുടക്കവും താഴ്ചയും
വരാത്തത് അൾബുകെർക്ക് എന്ന നാമത്തിന്റെ ഓർമ്മയാൽ അ
ത്രെ സംഭവിച്ചു എന്ന് ഊഹിപ്പാൻ അവകാശം ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/196&oldid=199419" എന്ന താളിൽനിന്ന് ശേഖരിച്ചത്