താൾ:33A11414.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

കപ്പൽ വന്നു പോകുമാറുണ്ടു സത്യം; അതിൽ ചരക്കു മിക്കതും അവന്റെ
പെൺകുട്ടികൾ തന്നെ, അത അവൻ തനിക്കായി വാങ്ങിയ ദാസി
കളത്രെ. അവരെ പിന്നെ ഇഷ്ടന്മാർക്കുംകൊടുക്കും, ചിലൎക്ക് പണ
ത്തിന്നു വിൽക്കും, അതിന്നു വിവാഹം എന്നു പേർ വിളിച്ചു പോരുന്നു.
അവന്നുള്ളതിൽ അധികം മുഹമ്മദിന്നും സ്ത്രീകൾ ഉണ്ടായിട്ടും ഇല്ല.
പള്ളിക്കാര്യം ഒട്ടും നോക്കുമാറില്ല; അജ്ഞാനികളോടും യഹൂദന്മാരോ
ടും സ്നേഹം ഒരു പോലെ തന്നെ. നമ്മുടെ മികച്ച പാതിരിയെ അവൻ
അപമാനം വരുത്തി പൊർത്തുഗലിൽ അയച്ചുവല്ലൊ അതു വേശ്യാ
ദോഷം മുതലായത ആരോപിച്ചു ചെയ്തപ്രകാരം ചൊല്ലിയതു മുഴുവ
നും വ്യാജം അത്രെ; അദ്ദേഹം ഏറ്റവും നല്ലവനായിരുന്നു, ഇപ്പൊൾ
അവൻ ഒരു മദ്യപായിയെ പ്രധാന പാതിരിയാക്കിയിരിക്കുന്നു. ആ
യവൻ കുമ്പസാരത്തിൽ കേൾക്കായി വരുന്ന വിശേഷങ്ങൾ ഒക്കെ
യും തന്നോട് അറിയിക്കേണം എന്നു നിർണ്ണയം, അതുകൊണ്ടു അ
ജ്ഞാനികൾ ആരും ഇപ്പൊൾ വന്നു ചേരുന്നതുമില്ല. മാപ്പിള്ളമാരുടെ
കൂട്ടത്തിൽ ചേരുകെ ഉള്ളൂ. ഇത് എല്ലാം ആരാഞ്ഞു നോക്കെണം
വിസൊരയി കൊല്ലം തോറും കണക്ക് ഒപ്പിക്കുമാറ ഒരു വ്യവസ്ഥ
വരുത്തേണം. ഈ എഴുതിയത് ഒക്കെയും ശുദ്ധപട്ടാങ്ങല്ല എന്നു വ
രികിൽ എഴുത്തുകാരനോട് ചോദിക്കട്ടെ, കളവു എന്നു കണ്ടാൽ
തലയറുക്കാവു"

ആയത് ഒക്കെയും അൾബുകെൎക്ക എത്രയും ശാന്തമനസ്സോടെ
വായിച്ചു കേട്ടു കപ്പിത്താന്മാരെയും കേൾപ്പിച്ചു. "ഞാൻ രാജാവെ
സേവിപ്പാൻ കാട്ടുന്ന ഉത്സാഹത്തിന്റെ ഫലം ഇതത്രെ" എന്നു
ചൊല്ലി അതിശയിച്ചിരുന്നു. പിന്നെ താൻ വ്യാഖ്യാനം ഒന്നും ചേ
ൎക്കാതെ, കത്തുകളെ ഒരു മാറാപ്പാക്കി രാജസന്നിധിയിങ്കലേക്ക്
അയച്ചു. സ്ഥാനികൾ മിക്കവാറും അതു കണ്ടാവെ, "ഇതു പോരാ"
എന്നു ചൊല്ലി കൂടി വിചാരിച്ചു. ആൾബുകെർക്കിന്റെ സ്തുതിക്കാ
യി ഒരു കത്ത് എഴുതി കൂടെ ആയപ്പാൻ നിൎബന്ധിച്ചു. അതിനു
അവൻ പറഞ്ഞു "ഇതരുത; ഞാൻ നിങ്ങളെക്കൊണ്ടു എന്റെ ഗു
ണത്തിനായി എഴുതിച്ച പ്രകാരം തോന്നും അല്ലൊ? ഇനി ദൈവ
ത്തിൻ ഇഷ്ടം പോലെ ആകട്ടെ".

എന്നതിന്റെ ശേഷം അവൻ കൊച്ചിക്ക് പോയി പെരി
മ്പടപ്പെ കണ്ടു താമൂതിരിയോട് ഇണങ്ങിയതിന്റെ ഹേതുക്കളെ
വിസ്തരിച്ചു പറഞ്ഞു "കുടിപ്പക നമുക്കു മുസല്മാനരോടെ ഉള്ളൂ. കൊല്ല
ത്തെ രാജാവ് നിരപ്പിന്നു യാചിച്ചാൽ അവനോടും സന്ധിക്കേ
വേണ്ടു, ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റേണമെ എന്റെ മരണ
ത്തിന്നു മുമ്പെ മക്കത്തുപോയി ആ കള്ള നെബിയുടെ അസ്ഥികളെ
കുഴിയിൽനിന്നു എടുത്തു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു" ഇവ്വണ്ണം
പലതും ചൊല്ലി രാജാവിന്നു സമ്മതം വരുത്തി കേരളത്തിലെ അവ
സ്ഥകൾ ഒക്കെയും യഥാസ്ഥാനത്തിലാക്കി കണ്ടശേഷം പടകേറി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/194&oldid=199417" എന്ന താളിൽനിന്ന് ശേഖരിച്ചത്