താൾ:33A11414.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

സന്യാസം തുടങ്ങേണം എന്നത്രെ. അതു കൊണ്ട ഉണ്ണികൊത
വർമ്മർ തീപ്പെട്ട പ്രകാരം കേട്ടാറെ, മുമ്പെ ദ്രോഹിച്ചു പോയ അന
ന്ത്രവൻ താമൂതിരിയുടെ പടജ്ജനങ്ങളുമായി വൈപ്പിയോളം വന്നു
ഉണ്ണിരാമക്കൊയില്ക്ക ചൊല്ലി വിട്ടതിപ്രകാരം: "നിങ്ങൾ പറങ്കി
യുടെ ചൊൽ കേട്ടു എന്റെ അവകാശം തള്ളി നാലു ചില്വാനം
വർഷം വാണുകൊണ്ടതിനാൽ എനിക്ക് വേദന ഇല്ല. ഇപ്പോൾ
നിങ്ങൾ ബോധം ഉണ്ടായിട്ടു രാജ്യം എങ്കൽ ഏല്പിച്ചു ക്ഷേത്രവാ
സം തുടങ്ങിയാൽ എല്ലാം പൊറുക്കാം, പൂൎവ്വമര്യാദ അറിയാമല്ലൊ
മറന്നു എങ്കിൽ ബ്രാഹ്മണരോടു ചോദിച്ചറികയും ചെയ്യാം" എന്നി
ങ്ങനെ എല്ലാം കേട്ടാറെ, പെരിമ്പടപ്പു പറങ്കിമൂപ്പരുമായി നിരൂ
പിച്ചു “രാജ്യം വിട്ടു കൊടുക്കയില്ല" എന്നു നിശ്ചയിച്ചു. പിന്നെ
താമൂതിരിയുടെ പട വൎദ്ധിച്ചതിക്രമിച്ചപ്പോൾ ബ്രാഹ്മണരും വന്നു
പല പ്രകാരം മുട്ടിച്ചു മുറയിട്ടു പെണ്ണുങ്ങളും മന്ത്രിച്ചു തുടങ്ങിയ ശേ
ഷം രാജാവ് തന്നെ ക്ലേശിച്ചു "എനിക്ക് ന്യായം ഇല്ലല്ലൊ" എന്നു
മനസ്സിൽ കുത്തുണ്ടായിട്ടു മൂത്തരാജാവിൻ കോവിലകം വിട്ടു വേ
റെ പാർക്കയും ചെയ്തു. ആയതു പറങ്കികൾ കേട്ടാറെ, കോട്ടയിൽ
മൂപ്പനായ നൂനകസ്തൽ ബ്രകു ഉടനെ ചെന്നു രാജാവെ കണ്ടു കാരണം
ചോദിച്ചറിഞ്ഞാറെ, സമ്പ്രദായ നിഷ്ഠ നിമിത്തം ഹിന്തു രാജാക്ക
ന്മാരും അകപ്പെട്ട ദാസ്യത്തെ കുറിച്ചു വളരെ വിസ്മയിച്ചു ചിരിപ്പാൻ
തുടങ്ങുകയും ചെയ്തു, പിന്നെ രാജാവിന്റെ കണ്ണുനീർ കണ്ടു ക്ഷമ
ചോദിച്ചു മനം തെളിയിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു, അന്നു മുളന്തു
രുത്തി രാജാവ് കൊച്ചിയിൽ വന്നു പറങ്കികളുടെ ഭാവം ഗ്രഹിച്ചു
പെരിമ്പടപ്പോടും കോട്ടമൂപ്പനോടും മുഖസ്തുതി പറവാൻ തുടങ്ങി:
"ഞാൻ ഇന്നു തൊട്ടു ചന്ദ്രാദിത്യർ ഉള്ളളവും നിന്തിരുവടി കുടക്കീഴെ
ഇടവാഴ്ച നടത്തുകയുമാം" എന്നു കയ്യേറ്റു അപ്രകാരം പ്രമാണം എഴു
തിച്ചു ഒപ്പിടുകയും ചെയ്തു. അതിനാൽ രാജാവിൻ മനം കുറയ തെ
ളിഞ്ഞതല്ലാതെ, ശേഷം ചില മാടമ്പികളും ഇടപ്രഭുക്കന്മാരും ബ്രാ
ഹ്മണർ വിധിച്ചത് വഴിപ്പെടേണമൊ എന്നു ശങ്കിച്ചു. നൂനൊ
മൂപ്പൻ താമസം കൂടാതെ വടക്കെ അതിരിൽ ഓടി പുഴക്കടവുകളെയും
കാത്തു പാർക്കയും ചെയ്തു.

44. അൾബുകെർക്ക ഉണ്ണിരാമകൊയില്ക്കു
വാഴ്ച ഉറപ്പിച്ചതു (തീർച്ച)

ചില ദിവസം കഴിഞ്ഞാറെ ദൂരത്ത ഒരു തോണിയിൽ പെ
രിങ്കുട കണ്ടു ഇതു പക്ഷെ അനന്ത്രവൻ എന്നു വിചാരിച്ചു പടവുകളെ
നിയോഗിച്ചു പിൻതുടൎന്നു എത്തി പിടികൂടിയപ്പൊൾ, അനന്ത്ര
വൻ അല്ല പള്ളിപുറത്ത പ്രഭു എന്നു കണ്ടു അവനോട് ചോദിച്ചാ
റെ, പെരിമ്പടപ്പ അനന്ത്രവൻ മങ്ങാട്ടു കമ്മളും പറവൂർ നമ്പിയാ
രുമായി ഇപ്പൊൾ വൈപ്പിക്ഷേത്രത്തിൽ തന്നെ ഉണ്ടെന്നും ആ ന
മ്പിയാർ ഉണ്ണിരാമകോയിലെ കണ്ടു പറവാൻ വളരെ ആഗ്രഹിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/182&oldid=199405" എന്ന താളിൽനിന്ന് ശേഖരിച്ചത്