താൾ:33A11414.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

എന്നും കേട്ടു മൂപ്പൻ തടുത്തു "നിങ്ങൾ ആരും കൊച്ചിക്ക പോക
രുത ബ്രാഹ്മണരുടെ കൌശലം വേണ്ടുവോളം അറിയാം" എന്നു
കടുകട ചൊല്ലി, പുഴകളിൽ ആരെയും കടത്താതെ ഇരിപ്പാൻ പട
യാളികളോടു വളരെ കല്പിക്കയും ചെയ്തു. നമ്പിയാർ കാണ്മാൻ വരു
ന്നപ്രകാരം പെരിമ്പടപ്പു കേട്ടപ്പൊൾ വളരെ വലഞ്ഞു കണ്ടക്കോരു
മന്ത്രിയെ മൂപ്പന്നരികിലേക്ക് അയച്ചു നമ്പിയാരിൽ ഞങ്ങൾക്ക വ
ളരെ മമതയുണ്ടു താമസം വിനാ കടത്തി അയക്കേണ്ടതിന്നു വളരെ
അപേക്ഷിക്കുന്നു എന്നു ചൊല്ലിവിട്ടു. അതു കേട്ടു (നൂനോ) പറഞ്ഞു
"നിങ്ങളുടെ ഇഷ്ടംപോലെ ആകട്ടെ എങ്കിലും രാജ്യത്യാഗം ചെ
യ്‌വാൻ പെരിമ്പടപ്പിന്നു കൂടെ തോന്നിയാലും നമ്മുടെ രാജ്യാധി
കാരിയെ അറിയിക്കും മുമ്പെ ചെയ്യരുത, അവരെ നിർബന്ധിച്ചു
രാജ്യഭാരം ചെയ്യിപ്പാൻ തന്നെ ഇദ്ദേഹവും മതി" എന്നു കേട്ടാറെ
യും നമ്പിയാരെ കൊച്ചിക്ക അയക്കേണം എന്ന കണ്ടക്കോരു പി
ന്നെയും മുട്ടിച്ചുപോന്നു. അതുകൊണ്ടു നൂനൊ അവനെ ജാമ്യമാക്കി
പാർപ്പിച്ചു നമ്പിയാരെ ഘോഷത്തോടല്ല അല്പം കുറയ ചങ്ങാത
ത്തോടും കൂട നഗരത്തിലേക്കയച്ചു അൾബുകെർക്കെ വരുത്തുവാൻ
കണ്ണനൂരിലേക്ക് എഴുതി പുഴയുദ്ധം തുടൎന്നു അതിർ രക്ഷിക്കയും
ചെയ്തു, മാറ്റാനോടു കരമെൽ ഏല്പാൻ അന്നു പറങ്കിക്ക് ആൾ പോ
രാഞ്ഞതെ ഉള്ളൂ.

അൾബുകെൎക്ക കൊച്ചിയിൽ എത്തിയപ്പൊൾ, പെരിമ്പടപ്പു
വന്നു അഭയം ചോദിച്ചു. അൾബുകെൎക്ക മന്ദഹാസത്തോടെ അവനൊ
ടു ആശ്വാസം പറഞ്ഞു മനസ്സുറപ്പിച്ചു പിന്നെ [സപ്ത. 22] വൈപ്പി
ലെക്ക് ഓടി താമൂതിരിയുടെ പടയെ ജയിച്ചു നീക്കി മടങ്ങി വന്ന
നാൾ പെരിമ്പടപ്പു കരഞ്ഞു, "ബ്രാഹ്മണർ ഒക്കത്തക്ക വന്നു എനി
ക്ക ജയം ലഭിച്ചാലും അവകാശന്യായം ഒട്ടും ഇല്ല എന്നുണൎത്തിക്ക
യാൽ വിഷാദം മുഴുത്തു വന്നു എന്നു കേൾപ്പിച്ചു, ഈ ഭാരതത്തിൽ
ബ്രാഹ്മണ മൊഴിക്കല്ല അന്യരുടെ കയ്യൂക്കിന്ന തന്നെ ഇനി വാഴു
വാൻ അവകാശം; പൊൎത്തുഗൽ രാജാവിൻ തിരുമനസ്സിൽ ആശ്ര
യിച്ചു കൊൾക അവർ കൈ വിടുകയില്ല" എന്നു ചൊല്ലി മനഃപ്ര
സാദം വരുത്തുകയും ചെയ്തു.

45. അൾബുകെർക്ക വീണ്ടും
ഗോവായുദ്ധത്തെ ഒരുക്കിയതു

1510 സപ്തമ്പ്ര മാസം പറങ്കിമൂപ്പന്മാർ എല്ലാവരും കൊച്ചി
യിൽ കൂടി നിരൂപിക്കുമ്പൊൾ അൾബുകെർക്ക "ഇനി ഗോവയെ
പിടിക്കേണം" എന്നു പറഞ്ഞത് എല്ലാവൎക്കും നീരസമായി തോ
ന്നി. മലയാളത്തിൽ കൊച്ചി തന്നെ പ്രധാനനഗരം ആയിരിക്കട്ടെ
"വടക്കെ മുസല്മാനരെ തടുക്കേണ്ടതിന്നു ഗോവയോളം നല്ലൊരു
ദേശം കാണ്മാനില്ല. അവിടെ അദിൽഖാൻ ഗുജരാത്തിനിജാം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/183&oldid=199406" എന്ന താളിൽനിന്ന് ശേഖരിച്ചത്