താൾ:33A11414.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

നീക്കേണ്ടതിന്നു പട ചെന്നു നോക്കുകയില്ലയോ? നിങ്ങൾ ചുരത്തിൻ
വഴിയായി ഇറങ്ങി വന്നു ആക്രമിച്ചാൽ നാം കടൽ വഴിയായി
ചെന്നു പീഡിപ്പിക്കാം. എന്നാൽ കുതിരക്കച്ചവടത്തിന്നു വൈക
ല്യം ഒന്നും വരികയില്ല. വിശേഷിച്ചു മംഗലപുരം താൻ ഭട്ടക്കള
താൻ നമുക്കു നല്ല സ്ഥാനമായി വരുന്ന പ്രകാരം തോന്നുന്നു. അവി
ടെ കോട്ട എടുപ്പിപ്പാൻ അനുവാദം തരുന്നു എങ്കിൽ നിങ്ങൾക്കല്ലാ
തെ, മറ്റ ഒരുത്തൎക്കും കുതിരകൾ വരാതിരിക്കേണ്ടതിന്നു ഞങ്ങൾ
കടലിനെ അടച്ചു വെക്കാം" എന്നിങ്ങിനെ പല പ്രകാരം കാര്യവി
ചാരം തുടങ്ങുവാൻ പാതിരിയെ നിയോഗിച്ചു വിടുകയും ചെയ്തു.

എങ്കിലും ഗോവയിൽ 3 മാസം അല്ല; സൌഖ്യത്തോടെ, നി
ന്നു പാൎത്തത, അദിൽഖാൻ ചുരത്തിന്മേൽനിന്നു ഇറങ്ങി വന്നപ്പോൾ
കൊറ്റു നഗരത്തിന്നകത്ത ഒട്ടും വരാതിരിക്കുമാറാക്കി; വഴികളെയും
അടച്ചു വെച്ചു. [മെയി 11] പിന്നെ നഗരക്കാരും കലഹിച്ചു തുടങ്ങി
യപ്പോൾ അൾബുകെൎക്ക് നഗരത്തെ വിട്ടു റാബന്തരിൽ വാങ്ങി
പാർക്കേണ്ടി വന്നു; അവിടെ ക്ലേശിച്ചു വസിച്ചു. ശത്രുക്കളോടും വി
ശപ്പൊടും പൊരുതു കൊണ്ടു മഴക്കാലം കഴിച്ചു; പല പറങ്കികളും ദീ
നപ്പെട്ടു മരിച്ചു. മറ്റേവർ വയറു നിറപ്പാൻ മറുപക്ഷം തിരിഞ്ഞു
തൊപ്പിയിട്ടശേഷം അൾബുകെർക്ക് മഴയില്ലാത്ത ദിവസം വന്ന
പ്പോൾ ശേഷിച്ചവരോടു കൂടെ കപ്പലേറി അഞ്ചുദ്വീപിൽ ചെന്നിറ
ങ്ങി തല്ക്കാലം ആശ്വസിച്ചു കൊൾകയും ചെയ്തു. (1510 ആഗസ്ത.)

44. അൾബുകെൎക്ക് ഉണ്ണിരാമകൊയില്ക്കു
വാഴ്ച ഉറപ്പിച്ചതു

അഞ്ചു ദ്വീപിലും ഹൊന്നാവരിലും എത്തിയപ്പോൾ "പി
ന്നെയും ഗോവയെ കൊള്ളെ ചെല്ലേണ്ടി വരുമെല്ലോ" എന്നു വെച്ചു
അൾബുകെർക്ക് പടക്ക പല പ്രകാരത്തിലും കോപ്പിട്ടു മലയാള
ത്തിൽ നിന്നും സഹായം പ്രാപിക്കേണ്ടതിന്നു തെക്കോട്ടു ഓടുകയും
ചെയ്തു. (1510 സപ്ത. 15) കണ്ണനൂരിൽ അണഞ്ഞു കോലത്തിരി
യോടു കൂടികാഴ്ചക്കായി കോട്ടയുടെ മുമ്പിൽ ഒരു കൂടാരത്തിൽ ചെന്നു
കണ്ടു. അവിടെ രാജാവും മമ്മാലിമരക്കാരും കണ്ണനൂർ ദശീരായ
ചേണിച്ചേരി കുറുപ്പു മുതലായ മഹാലോകരുമായി കണ്ട് അന്യോ
ന്യം കുശലവാക്കുകൾ പറകയും ചെയ്തു.

അവിടുന്നു കൊച്ചിമൂപ്പന്റെ കത്തുകളെ വായിച്ചു മടിയാതെ
പുറപ്പെട്ടു കൊച്ചിയിൽ എത്തിയാറെ, മൂത്തരാജാവ് മരിച്ചതിനാൽ
കോയിലകത്തു കലശൽ പല വിധേന വർദ്ധിച്ചപ്രകാരം കേട്ടു.
അതിന്റെ ഹേതു (31ാമദ്ധ്യായം) മീത്തൽ ഉദ്ദേശിച്ചു പറഞ്ഞുവ
ല്ലോ. മുമ്പേത്തെ സമ്പ്രദായം എന്തെന്നാൽ: മൂത്തരാജാവ് സന്യാ
സം ദീക്ഷിച്ചു ക്ഷേത്രവാസിയായി തീപ്പെട്ടാൽ വാഴുന്ന രാജാവ്
രാജ്യഭാരം നേരെ അനന്ത്രവങ്കൽ ഏല്പിച്ചു മൂത്തവനെ അനുഗമിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/181&oldid=199404" എന്ന താളിൽനിന്ന് ശേഖരിച്ചത്