താൾ:33A11414.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

ഈ വക പലതും കേട്ടാറെ, അൾബുകെൎക്ക് സംശയമെല്ലാം
വിട്ടു "ഇതു തന്നെ വേണ്ടതാകുന്നു" എന്നു ചൊല്ലി കാര്യത്തെ നിശ്ച
യിച്ചപ്പോൾ, തിമ്മൊയ അവനോടു കൂടെ പുറപ്പെട്ടു അടുക്കെ ചി
ന്താക്കോടി എന്ന അതിർക്കോട്ടയെ വളഞ്ഞു പൊരുതു പിടിച്ചു, ഉട
നെ ഗോവയുടെ തൂക്കിലും എത്തിയാറെ, അദിൽഖാൻ അന്നു ബി
ൾഗാമിൽ ചെന്നിരിക്കയാൽ, തലവനില്ലാത്ത നഗരക്കാർ അല്പ
മാത്രം എതൃത്തു നിന്നു കുറയ ജനം പട്ടുപോയ ശേഷം, അഭയം വീ
ണു വശരായി വരികയും ചെയ്തു. അൾബുകെൎക്ക് കരക്കിറങ്ങി പറ
ങ്കികളെ നിരനിരയായി നിറുത്തി ഒരു വലിയ ക്രൂശിനെ പ്രദക്ഷിണ
സംപ്രദായ പ്രകാരം മുന്നിട്ടു നടത്തി, നഗരപ്രവേശം കഴിക്കയും
ചെയ്തു. [1510 ഫെബ്രുവരി 25.]

ആ തുരുത്തിക്കു മുമ്പെ തീസ്വാദി (മുപ്പതു പറമ്പ) എന്നു പേരു
ണ്ടായിരുന്നു; നരസിംഹരായരുടെ വാഴ്ചകാലം ഹൊനാവരിൽ ഉള്ള
മാപ്പിള്ളമാർ ഒരിക്കൽ മത്സരിച്ചിട്ടു അവിടെയുള്ളവരെ ഒട്ടൊഴിയാ
തെ കൊല്ലേണം എന്നു കല്പനയായി. (1479) പലരും മരിച്ച ശേ
ഷം ഒരു കൂട്ടം തെറ്റിപ്പോയി, ആ ഗോവത്തുരുത്തിയിൽ തന്നെ വാ
ങ്ങി പാൎത്തു, കോട്ട എടുപ്പിച്ചു സബായി മുതലായ വെള്ള മുസ
ല്മാനരെയും നാനാജാതികളിലെ വീരരേയും ധൂൎത്തരെയും ചേൎത്തു കൊ
ണ്ടു, കടൽപിടി നടത്തി വേണ്ടുവോളം വൎദ്ധിച്ചിരുന്നു. തുറമുഖം
വലിയ കപ്പലുകൾക്ക് മഴക്കാലത്തും എത്രയും വിശേഷം. ബൊംബാ
യല്ലാതെ അത്ര ആഴമുള്ള അഴിമുഖം ഈ പടിഞ്ഞാറെ കടപ്പുറത്തു
എങ്ങും കാണ്മാനില്ല. അതുകൊണ്ടു അൾബുകെൎക്ക് പ്രവേശിച്ചസമ
യം കൊള്ള പെരികെ ഉണ്ടായി. രായൎക്കും മറ്റും വില്ക്കേണ്ടുന്ന കുതി
രകളെ അധികം കണ്ടു; ഇനി പറങ്കികൾക്ക് ഇതു തന്നെ മൂലസ്ഥാന
മാകേണം എന്നു അൾബുകെൎക്ക് നിശ്ചയിച്ചു ഉറപ്പിപ്പാൻ വട്ടം കൂട്ടു
കയും ചെയ്തു.

43. കൃഷ്ണരായർക്ക് ദൂതയച്ചു
ഗോവയിൽ നിന്നു വാങ്ങിപ്പോയതു

ആനഗുന്തിയിൽ അക്കാലം വാഴുന്നവൻ നരസിംഹരായരുടെ
അനുജനായ വീരകൃഷ്ണദേവരായർ തന്നെ. മറ്റ എല്ലാ രായരിലും ശ്രീ
ത്വം ഏറിയവൻ തന്നെ; ഇവനോടു മമതയാകിൽ ഇസ്ലാമിന്നു ദക്ഷി
ണ ഖണ്ഡത്തിൽ വാഴ്ചയില്ലാതാക്കുവാൻ വിഷമമില്ല എന്ന അൾബു
കെൎക്ക് കണ്ടു. ലുയിസ്സ് പാതിരിയെ തന്റെ ദൂതനാക്കി തുംഗഭദ്രാ
തീരത്തുള്ള നഗരത്തിലേക്ക് അയച്ചു; അവനോടു കൂടെ ദ്വിഭാഷി
യായ ഗസ്പാരെയും കാഴ്ചക്ക വേഗതയുള്ള കുതിരകളെയും അയച്ചു
ഉണ്ടായ വൎത്തമാനങ്ങളെ എല്ലാം രായരെ അറിയിച്ചു ക്രിസ്തുവേദ
ത്തിന്റെ സാരാംശവും അറിയിച്ചു, "രായരെ ഇങ്ങെ പക്ഷത്തിന്നു
അനുകൂലനാക്കി ചമക്കേണം, മലയാളത്തിങ്കന്നു മാപ്പിള്ളമാരെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/180&oldid=199403" എന്ന താളിൽനിന്ന് ശേഖരിച്ചത്