താൾ:33A11414.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

കപ്പിത്താൻ വലിയ വെടികളെ പ്രയോഗിച്ചു നായന്മാരെ അക
റ്റി, പറങ്കികൾ 100 കുറയ ശേഷിച്ചവർ എല്ലാവരും കപ്പലേറി,
കൊച്ചിക്ക ഓടി പോകയും ചെയ്തു. നാലാം നാൾ താമൂതിരി ചുര
ത്തിന്റെ ചുവട്ടിൽ നിന്നു മടങ്ങി വന്നപ്പോൾ, നാശങ്ങൾ എല്ലാം
കണ്ടു കൊത്തുവാളും കമ്മന്മാർ ഇരുവരും മരിച്ച പ്രകാരം കേട്ടു ക
ണ്ണീർ വാൎത്തു മാപ്പിള്ളമാർ പോരിൽ പരാക്രമം ഒന്നും കാട്ടായ്ക
യാൽ വളരെ കോപിച്ചു പേ പറഞ്ഞു കുതിഞ്ഞൊവെ തോല്പിച്ച
നായന്മാൎക്ക് സ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു.

42. അൾബുകെർക്ക ഗോവാ
നഗരത്തെ അടക്കിയതു

കുതിഞ്ഞൊ മരിച്ചതിനാൽ അൾബുകെൎക്ക ഏകാധിപതി
യായി ശേഷിച്ചിരിക്കെ "പൊൎത്തുഗലിൽ ഉള്ള പകയർ എന്തെ
ല്ലാം പറയും" എന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, കത്ത എ
ഴുതി അവൎക്ക് നാണം വരുത്തിയാൽ പോരാ; ക്രിയകളുടെ വൈ
ഭവം തന്നെസാരം ആവൂ എന്നു വെച്ചു മുറികൾക്കു ഭേദം വന്നപ്പൊൾ
ഹൊർമ്മുജിലെ പരിഭവം വീളി, മുസല്മാനരുടെ ബന്തരെ അടക്കെ
ണം എന്നു കണ്ടു 21 കപ്പലുകളെ ചേർത്തു മതിയാവോളം പടജ്ജ
നങ്ങളെയും കരേറ്റി ഓരൊരൊ രാജാക്കന്മാർ നിയോഗിച്ചു വന്ന
മന്ത്രികളെ കണ്ടു കുശലവാക്കുകളെ കേട്ടു മാനിച്ചു പറഞ്ഞയച്ചശേ
ഷം കൊച്ചിയിൽനിന്നു പുറപ്പെട്ടു വടക്കോട്ടു ഓടുകയും ചെയ്തു. (ജനു,
1510) പിന്നെ കന്നടി നാട്ടിലെ മെജ്ജു തുറമുഖത്തെത്തിയപ്പൊൾ,
ഹൊനാവരിൽനിന്നു തിമ്മൊയ പ്രഭു വന്നു കണ്ടു "കച്ചവടവും ക
പ്പലോട്ടവും ഇവിടെ നല്ലവണ്ണം നടക്കുന്നുവൊ" എന്നു ചോദ്യം ചെ
യ്താറെ "ഗോവയിലെ മുസല്മാനരുടെ നിത്യവിരോധം ഹേതുവായി
ട്ടു ഇവിടെ സൌഖ്യമുള്ള സ്ഥലം ഒന്നും എനിക്ക് ഇല്ല, നിങ്ങൾ
ക്കൊ മംഗലം" എന്നു ചൊല്ലിയതിന്നു അൾബുകെൎക്ക പറഞ്ഞു "നാം
ഹൊർമ്മുജിന്റെ നേരെ തന്നെ ചെല്ലുന്നു" എന്നു ചൊന്നപ്പോൾ,
തിമ്മൊയ മന്ദഹാസത്തോടെ പറഞ്ഞു. "അരികത്തു തന്നെ കിട്ടുവാ
നുള്ളതു ദൂരമെ തിരഞ്ഞാൽ സാരമൊ, ഞാൻ ചൊല്ലുന്നതു കേട്ടാലും:
ഹൊർമ്മുജ നല്ല ദ്വീപു തന്നെ; ഗോവാ ദ്വീപൊ അവിടെ ദേശവി
ശേഷം അധികം ഉണ്ടു, ദാബൂലെ നിങ്ങൾ ഭസ്മമാക്കിയതിന്നു സ
ബായി ഏറ്റവും ചീറി കപ്പലും പടയും ഒരുക്കുവാൻ ഉത്സാഹിച്ചതി
ന്നിടയിൽ പനി പിടിച്ചു മരിച്ചിരിക്കുന്നു. അവൻ വരുത്തിയ തുൎക്ക
വെള്ളക്കാർ പലരും ഉണ്ടു, അധികം വരേണ്ടതും ആകുന്നു. അവന്റെ
മകനായതു അദിൽഖാൻ എന്നവൻ, ഇവന്റെ വാഴ്ചക്ക ഇന്നേവരെ
നല്ല ഉറപ്പുവന്നിട്ടില്ല; ലിംഗവന്തരുള്ള നാട്ടിൽ മത്സരങ്ങൾ ജനിച്ചു
തങ്ങളിലും ഓരൊ ഛിദ്രങ്ങൾ ഉണ്ടു എന്നു കേൾക്കുന്നു. അതുകൊണ്ടു
വൈകാതെ ചെന്നു നേരിട്ടാൽ ജയിക്കാം എന്നു തോന്നുന്നു."

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/179&oldid=199402" എന്ന താളിൽനിന്ന് ശേഖരിച്ചത്