താൾ:33A11414.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

തടുപ്പാൻ തെക്കും വടക്കും 2 കോട്ടയും ഉണ്ടു. അൾമൈദ സകല
പറങ്കികളേയും കൂട്ടി കൊണ്ടു (1507 നവമ്പ്ര 23ാം) കപ്പലുകളിൽ
കരേറ്റി പൊന്നാനിവരെ ഓടി നങ്കൂരം ഇട്ടപ്പോൾ രാത്രിയിൽ
പലമാപ്പിള്ളമാരും സെഹൂദായി മരിപ്പാൻ നേൎന്നു പള്ളിയിൽ കൂടി
വന്നു തലചിരച്ചും ഉറക്കം ഇളച്ചും പാൎക്കയും ചെയ്തു. പറങ്കികൾ
600 ആളെ ഉള്ളു; കൊച്ചിനായന്മാർ ചിലരും കൂടി പോന്നു, അവ
രോട അൾമൈദ (നവമ്പ്ര 24ാം൹) പുലരുമ്പോൾ പറഞ്ഞു " ഇതെ
ല്ലൊ മാപ്പിള്ളമാരുടെ മുഖ്യദേശം ഇവിടെ തന്നെ ശിക്ഷ കഴിക്കേ
ണം എല്ലാവരും ഒരുങ്ങിയൊ" എന്നതല്ലാതെ "വിശ്വാസശത്രുക്കളോ
ടും പൊരുതു മരിക്കുന്നതിനേക്കാൾ പാപമോചനത്തിന്നും സ്വൎഗ്ഗപ്രാ
പ്തിക്കും എളുപ്പമുള്ള മറ്റൊരു വഴിയും ഇല്ല" എന്ന രോമപ്പാതിരി
യും വിളിച്ചു പറഞ്ഞു; അപ്പോൾ പറങ്കികൾ ഒക്കയും കണ്ണീർ
വാൎത്തു ബദ്ധപ്പെട്ടു ഇറങ്ങി തോണികളിൽ കയറി ഉണ്ടമാരിയിൽ
കൂടി തണ്ടു വലിച്ചു കടന്നു കരക്കണഞ്ഞു. അന്നുണ്ടായ യുദ്ധം പറ
ഞ്ഞു കൂടാ; ലൊരഞ്ച എല്ലാവരിലും പരാക്രമം അധികം കാട്ടി,
മുറിഏറ്റിട്ടും 6 മാപ്പിള്ളമാരെ താൻ വെട്ടിക്കൊന്നു. നായന്മാർ മണ്ടി
പ്പോവാൻ തുടങ്ങിയ ശേഷവും അറവികൾ വാങ്ങാതെ നിന്നു പൊ
രുതു ഓരൊരൊ വിധേന പട്ടുപോയി. പറങ്കികൾ കോട്ടയിൽ ക
യറി തീകൊടുത്തു 40 തോക്കും പിടിച്ചു തോണികളിൽ കരേറ്റി
യപ്പോൾ, പുഴയിൽ അറ്റെറക്കം വെച്ചതല്ലാതെ അങ്ങാടിയിൽ
കൊള്ളയിട്ടാൽ തോറ്റുപോവാൻ സംഗതി ഉണ്ടാകും എന്നു വിചാ
രിച്ചു പാണ്ടിശാലകളെയും മറ്റും ഭസ്മമാക്കിയ ഉടനെ എല്ലാവ
രും കടപ്പുറത്തു കൂടി വരേണം എന്ന കാഹളം ഊതി അറിയിച്ചു.
അനന്തരം അൾമൈദ ദൈവത്തേയും വീരന്മാരെയും വാഴ്ത്തി അകൂ
ഞ്ഞയുടെ മകനും ലുദ്വിഗും മറ്റും ചിലർ പടയിൽ കാട്ടിയ വൈഭ
വം നിമിത്തം പല വിരുതും നായ്മസ്ഥാനവും കല്പിച്ചു കൊടുത്തു;
18 പറങ്കികൾ പട്ടുപോയവരെ കുഴിച്ചിട്ടു കപ്പലുകളിൽ കയറി കണ്ണ
നൂരിലേക്ക് ഓടുകയും ചെയ്തു. അവിടെ നിന്നു (ദി ശമ്പ്ര. 6ാം ൹) അ
കൂഞ്ഞ ചരക്കിന്റെ ശിഷ്ടവും കയറ്റി ലുദ്വിഗേയും കൂട്ടി കൊണ്ടു
പൊർത്തുഗലിലേക്ക് മടങ്ങി ഓടുകയും ചെയ്തു.

37. ലൊരഞ്ച അൾമൈദ മിസ്ര
കപ്പലുമായി പൊരുതു മരിച്ചതു.

പറങ്കികളുടെ കടൽ വാഴ്ചയാൽ ഖാൻഹസ്സൻ എന്ന മിസ്ര
വാഴിക്ക് അനവധി ചേതം വന്നപ്പോൾ കോഴിക്കോടു ഗുജരത്ത്
വെനെത്യ മുതലായ രാജ്യങ്ങളിൽനിന്നും മന്ത്രിദൂതും സഹായവും
വാങ്ങി മുസല്മാനരുടെ വങ്കച്ചവടത്തെ രക്ഷിപ്പാൻ നിശ്ചയിച്ച
പ്രകാരം 25ാം അദ്ധ്യായത്തിൽ പറഞ്ഞുവല്ലൊ, മിസ്രക്കാർ വല്ല
സഹായവും തുടങ്ങിയാൽ മുടക്കേണ്ടതിന്നും അദൻ ഹൊർമ്മുജ എന്ന
തുറമുഖങ്ങളെ അടക്കേണ്ടതിന്നും മാനുവെൽ രാജാവ് അകൂഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/171&oldid=199394" എന്ന താളിൽനിന്ന് ശേഖരിച്ചത്