താൾ:33A11414.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

അൾബുകെൎക്ക് ഈ രണ്ടു കപ്പിത്താന്മാരെ ചെങ്കടലിലേക്ക് നിയോ
ഗിച്ചയച്ചിരുന്നു. അവിടെനിന്ന് യുദ്ധവിശേഷങ്ങൾ പലതും ഉണ്ടു;
കാര്യസാദ്ധ്യം ഉടനെ ഉണ്ടായതും ഇല്ല. മലയാളത്തിൽനിന്ന മരവും
പടകും എത്തായ്കയാൽ ഖാൻഹസ്സൻ ലിബനോനിൽനിന്നും മറ്റും
മരം വെട്ടിച്ചിറക്കി നീല നദിയോളം തിരപ്പം കെട്ടി കൊണ്ടുവന്നു.
പിന്നെ ഒട്ടകപ്പുറത്തു കയറ്റി ഒരു മരവും പച്ചപ്പുല്ലും ഇല്ലാത്ത സുവെ
സിലേക്ക് കടത്തി വെക്കയും ചെയ്തു. സുവെസ്സ ആകട്ടെ, ചെങ്കട
ലിന്റെ വടക്കെ അറ്റം തന്നെ. അവിടെ തന്നെ വെനെത്യയിൽ നി
ന്നുള്ള ആശാരിമേസ്ത്രിമാർ ചെന്നു 11 വലിയ കപ്പൽ തീൎത്തപ്പോൾ,
മീർഹുസെൻ എന്ന പാർസി പ്രമാണി 1500 മമലൂക്കന്മാരെ അതിൽ
കരേറ്റി. മമലൂക്കർ ആർ എന്നാൽ: സകല ക്രിസ്തീയരാജ്യങ്ങളിൽ
നിന്നും കട്ടുകൊണ്ടുപോയി, ചേലാവിൽ കൂട്ടി ആയുധാഭ്യാസതികവു
വന്ന ചേകവർ തന്നെ. അവരോട കൂട താമൂതിരിയുടെ ദൂതനായ
മയിമാമ മരക്കാരും വന്നു കപ്പലേറി ഹിന്തുരാജ്യത്തേക്ക് മടങ്ങി
പ്പോവാൻ നിശ്ചയിച്ചു, അവൻ എല്ലാ മുസല്മാന്മാരിലും അധികം
പറങ്കികൾക്കു വിരോധിയും കാഫീർ നാശത്തിന്നായി നിത്യം കൊ
ത്തുവ ഓതി ദുവ ഇരക്കുന്നവനും സകല രാജാക്കന്മാരെയും പറങ്കിക
ളെ കൊള്ളെ ഇളക്കിക്കുന്നവനുമായി പ്രസിദ്ധി വന്നവൻ. ഒരി
ക്കൽ കൊച്ചിപ്പടകു ചിലതു ദാബൂലിൽ കണ്ടപ്പോൾ, അവൻ ഊൎക്കാ
രെ സമ്മതിപ്പിച്ചു വെറുതെ ഭസ്മമാക്കുവാൻ സംഗതി വരുത്തിയി
രുന്നു. ഇങ്ങിനെ 12 കപ്പൽ മിസ്രയിൽനിന്നു ഗുജരാത്തിലെ ദ്വീ
പിൽ വന്നു ആ തുരുത്തിയിൽ കടൽപിടിക്കാരായി വാഴുന്ന രൂമി
കളെ ചേൎത്തുകൊണ്ടു ഒക്കത്തക്ക കൊങ്കണതീരത്തിന്നായി ഓടി
ചവുൽ തുറമുഖത്തു പൊൎത്തുഗൽ കപ്പലുകളോടു എത്തുകയും ചെയ്തു.

ആയത എങ്ങിനെ എന്നാൽ: ലൊരഞ്ച അൾമൈദ (1508)
സിംഹളത്തിൽനിന്നു മലയാളത്തിലും കൊങ്കണത്തിലും ഓടി ചവു
ലിൽ വ്യാപാരം ചെയ്യുന്ന കൊച്ചിപ്പടകുകളെ രക്ഷിക്കുമ്പോൾ "മി
സ്രക്കപ്പൽ ബലം വരുവാറുണ്ടു സൂക്ഷിക്കേണം" എന്നു തിമ്മൊയ്യ
ഗ്രഹിപ്പിക്കയാൽ വിസ്മയിച്ചു, അല്പം വിചാരിച്ചു ഇതു ഒരു
നാളും വരാത്ത കാര്യം സുവെസിൽ ഒരു കപ്പലിന്നും പോരുന്ന മര
വും ഇല്ലല്ലൊ, പക്ഷെ മക്കത്തുനിന്നു ചില ഉരുക്കളായിരിക്കും എന്നു
ചൊല്ലി കരക്കിറങ്ങി ആയുധാഭ്യാസവിനോദത്താൽ നേരം പോക്കി
കൊള്ളുമ്പൊൾ, പായ്മരമുകളിൽ ഉള്ളവർ ദൂരരത്തുനിന്നു 12 കപ്പൽ
വരുന്നത് കണ്ടു അറിയിച്ചു, അൾബുകെൎക്ക് തന്നെ ആകും എന്നു
തൊന്നിയശേഷം കപ്പൽ അടുത്തു വന്നു ചുവപ്പും വെളുപ്പും കലൎന്ന
കൊടികളിൽ കറുത്ത അൎദ്ധചന്ദ്രനെ കാണായി വരികയും ചെയ്തു.
പൊൎത്തുഗീസർ ഭ്രമിച്ചു ബദ്ധപ്പെട്ടു കരയിൽനിന്നു പാഞ്ഞു തണ്ടു
വലിച്ചു താന്താങ്ങടെ കപ്പലുകളിൽ കയറി യുദ്ധത്തിന്നു ഒരുമ്പെട്ട
പ്പൊൾ, മീർഹുസെൻ രണ്ടു മൂന്നു വെടിവെച്ചു കടന്നു പുഴയുടെ അക
ത്തു നങ്കൂരം ഇടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/172&oldid=199395" എന്ന താളിൽനിന്ന് ശേഖരിച്ചത്