താൾ:33A11414.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

സഹായത്തിന്നായി പ്രാൎത്ഥിച്ചു, അൾമൈദ നേർച്ചയെ ഒപ്പിച്ചു
അവൾക്കു പണിയിച്ചിട്ടുള്ള പള്ളിയിൽ കർമ്മം ചെയ്തു നടന്നു. എ
ന്നാറെ, കന്യകപെരുന്നാളായ ആഗുസ്ത 15 ാം ൹ കടലിൽനിന്ന ഞ
ണ്ടും കൊഞ്ചനും മറ്റും ഒരിക്കലും കാണാതവണ്ണം കടപ്പുറത്തു അടി
ഞ്ഞു വന്നതിനാൽ തിന്മാൻ വളരെ ഉണ്ടായി, ദീനക്കാരും "ഇതു
"സ്വൎഗ്ഗരാജ്ഞിയുടെ കാഴ്ചയല്ലൊ" എന്നു വെച്ചു ഭക്ഷിച്ചപ്പോൾ പ
ലർക്കും വിശ്വാസം നിമിത്തം ഭേദം വന്നു എന്നു പൊർത്തുഗീസ
കവിയടക്കം. പിന്നെ താമൂതിരി ഉപദേശിക്കയാൽ ഓണത്തിന്ന മു
മ്പെ 50,000 നായന്മാരും കൂടി പോരാടുവാൻ ഭാവിച്ചപ്പോൾ, കോല
ത്തിരിയുടെ മരുമകൻ ബ്രീതൊവിന്നു ഭോജ്യങ്ങളെ അയച്ചു "നാ
ളെ കരയും കടലും പട കാണും സൂക്ഷിക്കേണം" എന്നറിയിച്ച
പ്പോൾ മുറിഞ്ഞവരും ദീനക്കാരും പടക്ക ഒരുമ്പെട്ടു പുലർച്ചക്ക കോ
ട്ടയുടെ നേരെ വരുന്ന മാപ്പിള്ളമാരുടെ മഞ്ചു ചങ്ങാടം മുതലായതി
നെ തകർത്തു ചിതറിച്ചു, കരപ്പുറത്തു നായന്മാരോട തടുത്തു നില്ക്കയും
ചെയ്തു. ആ ഭാഗത്തു വളരെ ഞരിക്കം ഉണ്ടായി; ചിലനായന്മാർ മ
തിലിൻ മുകളിൽ എത്തി മരിച്ചു; പറങ്കികൾ മിക്കവാറും മുറിയേ
റ്റപ്പോൾ ബ്രീതൊ തളർച്ചയെ മറക്കെണ്ടതിന്നു ചക്കുതോക്കു കൊ
ണ്ടു കണ്ണനൂരെ കൊള്ളെ വെടിവെച്ചു. വെള്ളിയാഴ്ച നിമിത്തം ആൾ
അധികം കൂടി നില്ക്കുന്ന മുസല്മാൻ പള്ളിയെ ഉണ്ടകളാലിടിക്ക
യും ചെയ്തു. പറങ്കികളാരും മരിക്കാത്തതു "ക്ഷുദ്രകർമ്മങ്ങളുടെ വൈ
ഭവം ഹേതുവായിട്ടത്രെ" എന്നു വെച്ചു പലനാട്ടുകാരും മടുത്തപ്പോൾ
(ആഗുസ്ത. 27) അകൂഞ്ഞ കപ്പിത്താൻ 11 കപ്പലോടും കൂട വിലാത്തി
യിൽനിന്നു വന്നു നിരോധത്തെ തീർക്കയും ചെയ്തു.

36. താമൂതിരിക്ക പൊന്നാനിയിൽ
വെച്ചുണ്ടായ തോൽവി.

അകൂഞ്ഞ കണ്ണനൂരിൽ നങ്കൂരം ഇട്ടു 30൦ വീരന്മാരെ ഇറക്കി
കണ്ണനൂർ അങ്ങാടിക്ക് തീക്കൊടുത്തപ്പോൾ ബ്രീതൊ താൻ കോ
ലത്തിരിയെ ഭയപ്പെടുത്തിയതു മതി എന്നു വെച്ചു സാമവാക്കു ചൊ
ല്ലി തീകെടുത്താറെ, മാഫ് ചോദിക്കുന്ന മമ്മാലിമരക്കാരെ കൊ
ച്ചിക്ക അയക്കയും ചെയ്തു. അവിടെ അവൻ അൾമൈദയുമായി വി
ചാരിച്ച നാൾ ഈ ഇടച്ചിൽ എല്ലാം മറക്കേണം എന്നു തോന്നി
പൊൎത്തുഗലും കോലനാടും തമ്മിൽ നിരന്നു വരികയും ചെയ്തു.

ആകയാൽ കണ്ണനൂരിലും കൊച്ചിയിലും ചരക്കു വേണ്ടുവോളം
വാങ്ങി കപ്പലുകളിൽ നിറച്ചപ്പോൾ അകൂഞ്ഞ പോകുന്നതിൻ
മുമ്പെ "താമൂതിരിയെ ഇനിയും ഒന്നു ശിക്ഷിക്കേണം" എന്നു നിശ്ച
യിച്ചു. അന്നു കപ്പലാളിയായ കുട്ടിയാലി എന്ന വീരൻ 7000 പട
ച്ചെകവരോടും കൂടെ പൊന്നാനിയിലുള്ള പടകുകളെ രക്ഷിച്ചു കൊ
ണ്ടിരുന്നു. ആ അഴിമുഖത്തിലെ വെള്ളത്തിന്നു ആഴം ഇല്ല, മാറ്റാനെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/170&oldid=199393" എന്ന താളിൽനിന്ന് ശേഖരിച്ചത്