താൾ:33A11414.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

ഇങ്ങും കുതിരപ്പട വേണം എന്നു കണ്ടു രായർ തുളുനാടു പിടിച്ചടക്കി,
ഹൊന്നാവര, ഭട്ടക്കള, ബാക്കനൂർ, മംഗലപുരം മുതലായ അഴിമുഖ
ങ്ങളിൽ ആവശ്യപ്രകാരം കുതിരകളെ വരുത്തി പാൎപ്പിച്ചു കൊണ്ടി
രുന്നു. കുതിരക്കാർ എവിടെ നിന്നും വന്നു സേവിച്ചാൽ വളരെ മാ
സപ്പടി ഉണ്ടു, ഏതു മതം എന്നു ചോദ്യവും ഇല്ല. കോഴിക്കോട്ടിലെ
അവസ്ഥ വിചാരിച്ചപ്പൊൾ മുസല്മാനരോടു പൊരുവാൻ പറങ്കിമതം
നല്ലത എന്നു രായർ പക്ഷമായി കേൾക്കുന്ന വാക്കു, നല്ലവണ്ണം പോ
രാടുന്നവൎക്കു രായർ താൻ കന്യകമാരെയും മറ്റും കൊടുക്കും, വീരന്മാ
രിൽ അല്പം ഒരു കലശൽ ഉണ്ടായാൽ, വാൾ എടുത്തു രാജമുഖേന
പൊരുതു തീൎച്ചവരുത്തും, തട്ടാന്മാരും മറ്റും വല്ല സംഗതിക്കായി
വാശി പിടിച്ചാൽ ആയതിന്നും അങ്കം കുറച്ചു തീൎക്കുകയത്രെ ന്യായം.
അതുകൊണ്ടു യുദ്ധഭാവം എല്ലാവരിലും ഉറച്ചു. മരണഭയത്തിൽ വളരെ
അപമാനം സ്ത്രീകളും വല്ല അഭിമാനവും വിചാരിച്ചു, വിഷം കുടിച്ചു
മരിക്കും. രാജാവ് മരിച്ചാൽ എഴുനൂറോളം ഭാര്യമാരും കന്യകമാരും
ഉടന്തടി ഏറി മരിക്കും; പുരുഷന്മാരും അപ്രകാരം വെട്ടിമരിച്ചു സ്വാ
മിയെ അനുഗമിക്കും. അതുകൊണ്ടു എല്ലാവർക്കും യുദ്ധാഭ്യാസത്തി
ന്ന് വളരെ ഉത്സാഹമുണ്ടു മുസല്മാനരോടുള്ള പടക്കു ചിലപ്പൊൾ
നാലും അഞ്ചും ലക്ഷം പുരുഷാരം ചേരും.

രാജ്യം അഞ്ചുനാടായിട്ടുള്ളതു: പടിഞ്ഞാറു തുളുനാടു, പിന്നെ
സഹ്യപൎവ്വതത്തിന്നു കിഴക്ക് ദക്ഷിണവും കർണ്ണാടകവും പൂർവ്വസമു
ദ്രതീരത്തു തെലുങ്കം ചോഴമണ്ഡലവും എന്നിവയത്രെ. രാജധാനി
യായ വിജയനഗരം തുംഗഭദ്രാതീരത്തു തന്നെ; മറുകരയിൽ ആനഗുന്തി
യുണ്ടു. വിരൂപാക്ഷീശ്വരം മല്ലികാൎജ്ജുനം മുതലായ മഹാ ക്ഷേത്രങ്ങ
ളും കിഷ്കിന്ധാദി അഞ്ചു കുന്നുകളും രാജഗൃഹങ്ങളും ശോഭനമായി കാ
ണുന്നു. നഗരത്തിലെ ചുങ്കം നാൾ തോറും 12,000 വരാഹൻ പിരി
വു, 400 ആനക്ക് നില്പാൻ കരിങ്കൽ പന്തിയുണ്ടു. കുതിരകൾ
അന്നു ഏകദേശം 40,000, അതിൽ ഓരോന്നിന്നു 400 റും 800റും
വരാഹൻ വിലയും ഉണ്ടു. പട്ടണത്തിന്റെ ഉല്പത്തി ഏകദേശം കൊ
ല്ലം 500 (ക്രി. 1324.) ഒന്നാം രാജാവ് കുറുമ്പ ജാതിക്കാരനായ
ബൊക്ക, (ബുഖ) രായർ അവന്റെ പുത്രൻ ഹരിഹരരായർ; പിന്നെ
ദൈവരായർ കേരളാദി രാജാക്കന്മാരെ ജയിച്ചു കപ്പം വാങ്ങി. പി
ന്നെ ധളവായ്നാമങ്ങളെ അധികം കേൾക്കുന്നു; രായരുടെ അധികാ
രത്തിന്നു താഴ്ച പറ്റി; ശേഷം മല്ലികാൎജ്ജുനരായർ, വിരൂപാക്ഷിരാ
യർ, സദാശിവമഹാരായർ, ഇമ്മദിതിമ്മരായർ. പിന്നെ തുളുജാ
തിയിലുത്ഭവിച്ച നരസിംഹവീരൻ സിംഹാസനം ഏറി പല ദി
ക്കിലും ജയിച്ചു, രാജപരമേശ്വരരായമഹാരായർ എന്ന പേർ കൊ
ണ്ടു കീൎത്തിതനായി. അവന്റെ പുത്രന്മാരിൽ ഒന്നാമൻ വീരനര
സിംഹരായർ തന്നെ. അവൻ (1487, 1508. ക്രി.) രാജ്യം രക്ഷിച്ചു
പറങ്കികളോടു മമത ചെയ്വാൻ തുടങ്ങി. പിന്നെ അനുജനായ കൃ
ഷ്ണരായർ അപ്നജി മന്ത്രിയുടെ കൌശലത്താൽ ജ്യേഷ്ഠനെ പിഴുക്കി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/160&oldid=199383" എന്ന താളിൽനിന്ന് ശേഖരിച്ചത്