താൾ:33A11414.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

(1508, 1531) വാണു. പല രാജാക്കന്മാരെയും താഴ്ത്തി മുസ
ല്മാൻ പട്ടാളങ്ങളെ എവിടെനിന്നും നീക്കി, മഹാ ക്ഷേത്രങ്ങളിൽ
ഷോഡശ ദാനങ്ങളെ ശിലാശാസനങ്ങളോടു കൂട കൊടുത്തു; ക്രിസ്ത്യാ
നരിലും പ്രസാദം കാട്ടി വാഴുകയും ചെയ്തു.

30. കൊല്ലത്ത ദസാമുതലായവരുടെ
ആപത്തിന്നു പക വീളിയതു.

അൾമൈദ കൊല്ലത്തേക്ക് നിയോഗിച്ച ഹൊമൻ കപ്പി
ത്താൻ അറവി പടകുകളുടെ പായും ചുക്കാനും എല്ലാം വാങ്ങിച്ചു
പാണ്ടിശാലയിൽ വെച്ച് ഓടി പോയപ്രകാരം പറഞ്ഞുവല്ലൊ. ആ
അപമാനം മാപ്പിള്ളമാർ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയി
ലും ജനങ്ങളെ ഇളക്കിച്ചപ്പോൾ, രാജാവിന്റെ മന്ത്രികളെ ചെന്നു
കണ്ടു, "ഇതു ഞങ്ങൾക്കല്ല കുറവാകുന്നതു വേണാട്ടടികൾക്ക്
പരദേശികളെ രക്ഷിപ്പാൻ മനസ്സും പ്രാപ്തിയുമില്ലാതെ വന്നു പോയ
പ്രകാരം ലോകർ പറയുമല്ലൊ. എന്നാൽ ഇനി ഇവിടെ കച്ചവടം ചെ
യ്വാൻ ആർ തുനിയും" എന്നും മറ്റും മുറയിട്ടു സങ്കടം ബോധിപ്പി
ച്ചു. അതുകൊണ്ട് ഒരു മന്ത്രി പാണ്ടിശാലയിൽ ചെന്നു ദസാവെ
കണ്ടു "കപ്പിത്താൻ എടുപ്പിച്ചത് ഉടനെ ഏല്പിക്കേണം" എന്ന്
രാജാവിൻ കല്പന അറിയിച്ചു. ദസാ മുമ്പെ വിനയമുള്ളവൻ എങ്കി
ലും അൾമൈദയുടെ വരവ് വിചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാണം
തുടങ്ങി മന്ത്രിയോടു പിണങ്ങി അടിയും കൂടിയപ്പൊൾ, ചോനകരും
നായന്മാരും വാൾ ഊരി വെട്ടുവാൻ ഒരുമ്പെട്ടു; ഉടനെ ദസാ 12 പറ
ങ്കികളോടും കൂട ആയുധങ്ങളെ എടുത്തു ഭഗവതിക്ഷേത്രത്തിലേക്ക്
മണ്ടി കയറി കുറയ നേരം തടുത്തു നിന്ന ശേഷം കൊല്ലക്കാർ വിറകു
ചുറ്റും കുന്നിച്ചു തീ കൊളുത്തുകയാൽ, 14 പൊർത്തുഗീസരും ദഹിച്ചു
മരിക്കയും ചെയ്തു. അന്നു തുറമുഖത്ത ഒരു ചെറിയ പറങ്കിക്കപ്പൽ
ഉണ്ടു. അതിലുള്ള കപ്പിത്താൻ വൎത്തമാനം അറിഞ്ഞപ്പോൾ, ചില
പടകുകളെ തീ ക്കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക് ഓടുക
യും ചെയ്തു. (1505. അക്ത. 31) ആ തൂക്കിൽ എത്തിയ നേരം തന്നെ
കണ്ണനൂരിൽനിന്ന് അൾമൈദയും കപ്പൽ ബലത്തോടും കൂട വന്നു ചേ
ൎന്നു. ആയവൻ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ
പുത്രനായ ലൊരഞ്ചെ നിയോഗിച്ചയച്ചു. അവൻ കൊല്ലത്തിന്റെ
നേരെ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവെച്ചു ഭസ്മമാ
ക്കി മുഴുകിക്കയും ചെയ്തു. അതിന്റെ ശേഷം, ലോരഞ്ച അൾമൈദമാ
ലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ പിടിപ്പാൻ നോക്കു
മ്പോൾ വെള്ളത്തിന്റെ വേഗതയാൽ, സിംഹളദ്വീപിന്ന് അണ
ഞ്ഞു. അതിനെ മലയാളികൾ (സീഹള ഈഴനാട്) എന്ന് പറയുന്നു.
നല്ല കറുപ്പ് പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പറങ്കികൾ വന്ന കാ
ലം 6 രാജാക്കന്മാരും, രാജധാനികളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/161&oldid=199384" എന്ന താളിൽനിന്ന് ശേഖരിച്ചത്