താൾ:33A11414.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയ (അക്ത. ബ്ര. 22.) ബു
ധനാഴ്ച തന്നെ പാണ്ടികശാലക്കാരനായ ബർബൊസ വന്നു വർ
ത്തമാനം അറിയിച്ചു മാപ്പിള്ളമാരുടെ ധനപ്രാപ്തിനിമിത്തം കോ
ലത്തിരിക്കു ഒരാവതും ഇല്ല. അവർ ഞങ്ങളെ കൊല്ലുവാൻ പല
പ്പൊഴും പറഞ്ഞു. അതിന്നായി അവർ ഒരുമ്പെട്ടാൽ, തമ്പുരാൻ ര
ക്ഷിക്കയുമില്ല. അതുകൊണ്ടു നമ്മുടെ സൌഖ്യത്തിന്നായും ഇഞ്ചിക്ക
ച്ചവടത്തിന്നായും ഇവിടെ ഒരു കോട്ട വേണം, അതിന്നായി ഞാൻ
ദേശത്തിന്റെ മൂലയായിരിക്കുന്ന ഈ മുക്കാൽ തുരുത്തിയെ നല്ലത
എന്നു കണ്ടു രാജകല്പന വാങ്ങി ഒരു വലിയ പാണ്ടികശാലക്ക്
അടിസ്ഥാനക്കല്ലിടുവാൻ തുടങ്ങിയിരിക്കുന്നു. ആയത ഇനി കോട്ട
യാക്കി വളൎത്തിയാൽ കുറവില്ല" എന്നു കേട്ടാറെ, "താമസം കൂടാ
തെ ഈ പണി തുടങ്ങും" എന്ന അൾമൈദ കല്പിച്ചു.

കരക്കിറങ്ങും മുമ്പെ അൾമൈദ നരസിംഹരായരുടെ മന്ത്രിയെ
ക്കണ്ടു പിന്നെ കോലത്തിരിയെ കടപ്പുറത്തുള്ള പാലത്തിന്മീതെ വെ
ള്ളയും പട്ടും വിരിച്ച വഴിക്കൽ തന്നെ കണ്ടു കാഴ്ചവെച്ചു കോട്ട കെട്ടു
വാൻ സമ്മതം ചോദിച്ചു മാപ്പിള്ളമാരെ അടക്കുവാൻ ഇതുതന്നെ
വഴി എന്നു ബോധം വരുത്തി അന്നു തന്നെ (അക്ത. 23.) പണി
തുടങ്ങുകയും ചെയ്തു. അതിന്നു രാജാവ് പണിക്കാരെ കൊടുത്തു, അ
ൾമൈദയും ഒരു വീരനെയും വിടാതെ എല്ലാവരെ കൊണ്ടും പണി എ
ടുപ്പിച്ചും എടുത്തും 5 ദിവസത്തിന്നകം ശത്രുവെ തടുക്കേണ്ടതിന്നു പാ
ൎപ്പാൻ മാത്രം തക്ക കോട്ടയെ ഏകദേശം തീൎത്തു "സന്ത് അഞ്ചലൊ"
എന്ന പേരും വിളിച്ചു. ലൊരഞ്ചു ബ്രീതൊ എന്ന വീരനെ 150 പറ
ങ്കികളോടും യുദ്ധസാധനങ്ങളോടും കൂടെ അവിടെ പാൎപ്പിക്കയും ചെ
യ്തു. അൾമൈദ (27 അക്തബ്ര) അവിടെ നിന്ന ഓടി (31) കൊച്ചി
ക്ക എത്തുകയും ചെയ്തു.

29. നരസിംഹരായരുടെ മന്ത്രി.

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയന്നെ നരസിംഹരായ
രുടെ മന്ത്രിയും അവനെ കപ്പലിൽ കയറി വന്നു കണ്ടു എന്നു പറഞ്ഞി
ട്ടുണ്ടല്ലൊ; ആയ്ത എങ്ങിനെ എന്നാൽ: പറങ്കികളുടെ ജയമാഹാത്മ്യം
കേട്ടറിഞ്ഞപ്പൊൾ, രായർ മന്ത്രിയെ ആനഗുന്തിയിൽ നിന്നു കണ്ണനൂ
രിൽ അയച്ചു. മാനുവെൽ രാജാവോടു സഖ്യത ചെയ്വാൻ രായൎക്ക
മനസ്സുണ്ടെന്നും, രാജപുത്രന്നു തന്റെ മകളെ ഭാര്യയാക്കി കൊടുക്ക
യുമാം എന്നും ഈ കൊണ്ടുവന്ന രത്നമാലകളെ വാങ്ങുവാൻ നീര
സം തോന്നരുതെ എന്നും ബോധിപ്പിക്കയും ചെയ്തു. അതുകൊണ്ടും
രായരുടെ രാജ്യശ്രീത്വം കേൾക്കകൊണ്ടും പറങ്കികൾക്ക് വളരെ സ
ന്തോഷം ഉണ്ടായി; കാരണം രായര മുസല്മാനരോടു കുടിപ്പക ഭാവി
ച്ചു, അവരെ അകറ്റി, നിത്യം തടുത്തുകൊണ്ടിരുന്നു. മുമ്പെ എത്ര
ആൾ ചെറുത്തു മരിച്ചിട്ടും പട്ടാണികളോടു വിടാതെ തോറ്റപ്പൊൾ,

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/159&oldid=199382" എന്ന താളിൽനിന്ന് ശേഖരിച്ചത്