താൾ:33A11414.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

കടല്പിടിക്കാർ പ്രമാണിയായ തിമ്മോയ്യയും അതിനെ പിടി
പ്പാൻ ഭാവിച്ചു മുസല്മാനരോടു ആവതില്ല എന്നു കണ്ടു ഉടനെ അൾ<lb/ൾമൈദയെ അഭയം പ്രാപിച്ചു "കാലത്താലെ 4000 ബ്രാഹൻ കപ്പം
തരാം, നിങ്ങൾ അത്രെ ഇങ്ങെ അതിരിനെ രക്ഷിക്കേണം എന്ന
അപേക്ഷിച്ചു. അതുകൊണ്ടു അൾമൈദ ഹൊന്നാവര വാഴിയായ
മേൽരാവിന്നായി ചാതിക്കാരം പിടിച്ചു സമാധാനം വരുത്തുകയും
ചെയ്തു.

28. അൾമൈദ കണ്ണനൂർ കോട്ടയെ പണിയിച്ചതു

അൾമൈദ അഞ്ചു ദ്വീപിനെ വിട്ടു തെക്കോട്ടു ഓടുവാൻ ഒരു
മ്പെടുമ്പൊൾ അവന്റെ ചില വീരന്മാർ പാർസിയിൽനിന്നു വ
രുന്ന ഒരു കപ്പൽ പൊരുതു പിടിച്ചു, അതിലുള്ള കുതിരകളെ കര
ക്കിറക്കി പാർപ്പിച്ചു. പിറ്റെ ദിവസം നോക്കുമ്പൊൾ കുതിരക
ളെ കണ്ടില്ല. മേൽരാവു ചതിച്ചു അവറ്റെ മോഷ്ടിപ്പിച്ചു എന്നു
കേൾക്കയും ചെയ്തു. അതുകൊണ്ട അൾമൈദ അവനെ ശിക്ഷിപ്പാൻ
ഹൊന്നാവര നഗരത്തെക്ക ഓടി തിമ്മൊയ്യ രാവൊജി മുതലായ
കടൽ പിടിക്കാരുടെ പടകുകളെ ചുട്ടു അങ്ങാടിക്കും തീക്കൊടുത്തു
ഭയം നീളെ പരത്തുകയും ചെയ്തു. (അക്ത. 16) പിറ്റെ ദിവസം
മെൽരാവു തിമ്മൊയ്യയെ അയച്ചു അൾമൈദയോട ക്ഷമ ചോദിച്ചു.
ഒഴിച്ചൽ പറഞ്ഞു പൊൎത്തുഗൽ കൊടിയെ തന്റെ കൊടിമരത്തി
ന്മേൽ ഇട്ടു പറപ്പിപ്പാൻ സമ്മതം വാങ്ങുകയും ചെയ്തു.

അനന്തരം അൾമൈദ താൻ കണ്ണുനൂരിലെക്ക ഓടുമ്പൊൾ
ഹൊമൻ കപ്പിത്താനെ കൊച്ചിയിലും കൊല്ലത്തും ചെന്നു വൎത്തമാ
നം അറിയിച്ചു ചരക്കുകളെ വാങ്ങി തൂക്കി ഇടുവിക്കേണ്ടതിന്നു മു
മ്പിൽ അയച്ചു. ആയവൻ കൊല്ലത്തുള്ള പറങ്കിമൂപ്പനായ ദസാവെ
കണ്ടാറെ "ചരക്കു കിട്ടുമൊ എന്നു നിശ്ചയം ഇല്ല" നമുക്കു മുമ്പെ
മുളക കൊടുപ്പാൻ രാജാവുമായി കരാർ ചെയ്തിട്ടുണ്ടല്ലൊ. ഇപ്പോഴൊ
34 അറവി പടകുണ്ടു കൈക്കൂലി കൊടുത്തു ചരക്കുകളെ വൈകാതെ
കരേറ്റുവാൻ സംഗതിവരും" എന്നു കേട്ട ഉടനെ ഹൊമൻ ചില ശൂര
ന്മാരെ അയച്ചു എല്ലാ അറവി പടകുകളിൽ നിന്നും പായും ചുക്കാ
നും വാങ്ങിച്ചു പൊൎത്തഗീസ പാണ്ടിശാലയിൽ വെപ്പിക്കയും ചെ
യ്തു. പിന്നെ താൻ സന്തോഷിച്ചു മടങ്ങി പോരുമ്പൊൾ, രണ്ട അ
റവിക്കപ്പൽ രഹദാരി കൂടാതെ വരുന്നതു കണ്ടാറെ, അവറ്റെ പി
ടിച്ചു ആളുകളെ കീഴിൽ ആക്കി അടെച്ചു ഓരൊന്നിൽ ചില പറ
ങ്കികളെ കരേറ്റി കണ്ണനൂർ തൂക്കിൽ എത്തിയാറെ, ഒരു കപ്പലി
ലെ ആളുകൾ കലഹിച്ചു പറങ്കികളെ കൊന്നു കടലിൽ ചാടി അൾ
മൈദയും, ഹൊമനും കാൺകെ, പായികൊടുത്ത് ഓടി പോക
യും ചെയ്തു. അതു പിടിക്കാൻ കൂടാതെ ആയപ്പോൾ, അൾമൈദ
ഹൊമനൊടു കോപിച്ചു സ്ഥാനത്തിൽ നിന്ന താഴ്ത്തിവെക്കയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/158&oldid=199381" എന്ന താളിൽനിന്ന് ശേഖരിച്ചത്