താൾ:33A11414.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

തന്നെ തോന്നി. തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പോകം എന്നു
കണ്ടാറെ, അറവികൾ മിസ്രയിൽ വാഴുന്ന സുല്ത്താൻ ഖാൻഹസ്സ
നെ ചെന്നു കണ്ടു "താമൂതിരി നിങ്ങൾക്കു പണം വേണ്ടുവോളം അയ
ച്ചേക്കും നിങ്ങൾ തോക്കും പടജനവും അയച്ചു തന്നുമക്കത്തിന്നുള്ള ക
ച്ചവടം രക്ഷിച്ചു പറങ്കികളെ നീക്കേണമെ! നിങ്ങൾ അല്ലൊ കാബ
ത്തെ കാക്കുന്നവർ" എന്നു യാചിച്ചപ്പൊൾ, സുല്ത്താൽ യുദ്ധത്തി
ന്നായൊരുമ്പെട്ടു പറങ്കികൾ "മക്കയാത്രക്കു മുടക്കം വരുത്തുന്നുവല്ലൊ
നാമൊ യരുശലേം യാത്രക്ക മുടക്കം വരുത്താം, പറങ്കികൾ വിരോധം
തീരുന്നില്ല എങ്കിൽ നാം യരുശലെമിലുള്ള ക്രൂശപള്ളിയെ നില
ത്തോടു സമമാക്കി ഈ നാടുകളിലെ സകല നസ്രാണികളെയും
"നിൎബന്ധിച്ചു ഇസ്ലാമിൽ ചേൎക്കും" എന്നു ഭയപ്പെടുത്തി പാപ്പാ
സന്നിധാനത്തിൽ അറിയിച്ചു. അതുകൊണ്ടു പാപ്പാ മാനുവെൽ രാ
ജാവിനോടു ചോദിച്ചതല്ലാതെ വെനെത്യക്കാർ തങ്ങളുടെ വ്യാപാര
ത്തിന്നുള്ള ചേതം വിചാരിച്ചു മാപ്പിള്ളമാൎക്കു ഗൂഢമായി സഹായം
അയച്ചു. ശേഷം വെള്ളക്കാരും പൊർത്തുഗീസരുടെ ശ്രീത്വം നിമി
ത്തം അസൂയ്യ ഭാവിക്കയും ചെയ്തു.

അതു കൊണ്ടു മാനുവെൽ രാജാവ് മുസല്മാനരൊടു പോർ
തുടരെണ്ടതിന്നു രണ്ടു കൂട്ടം കപ്പലുകളിൽ ഒന്നു ചെങ്കടലിലേക്കും ഒന്നു
കേരളത്തെക്കും ആകെ 22 കപ്പലുകളെ അയച്ചു. ഇവരെ നടത്തുവാൻ
ഒരു കപ്പിത്താനും പോരാ എന്നു കണ്ടു, കേരളത്തിലെ പറങ്കികൾക്കു
ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീസ് അൾമൈദ എന്ന വീരനെ
നിയോഗിച്ചു (1505 മാർച്ച 25) "ഓരൊരൊ തുറമുഖങ്ങളെ കൈക്ക
ലാക്കി കോട്ടകളെ എടുപ്പിച്ചു പറങ്കിനാമത്തിന്റെ കീൎത്തിയും ക്രി
സ്തസത്യവും പരത്തെണം" എന്നു കല്പിച്ചു വിട്ടയക്കയും ചെയ്തു.

അൾമൈദ (സപ്ത 13 ാം ൹)അഞ്ചുദ്വീപിൽ എത്തിയ ഉടനെ
രാജകല്പനപ്രകാരം കോട്ട കെട്ടുവാൻ തുടങ്ങി കണ്ണനൂർ, കൊച്ചി,
കൊല്ലം ഇങ്ങിനെ അഞ്ചുദ്വീപോടു കൂടെ 4 കോട്ടകളെ കെട്ടിയ
തിന്റെ ശേഷം അത്രെ പിസൊരയി (രാജസ്ഥാനത്തുള്ളവൻ)
എന്ന പേർ ധരിപ്പാൻ അനുവാദം ഉണ്ടായിരുന്നു; അഞ്ചുദ്വീ
പിൽ മണ്ണ കിളക്കുമ്പൊൾ, ക്രൂശടയാളമുള്ള കല്ലുകൾ കണ്ടു കിട്ടിയ
തിനാൽ, പണ്ടു ഇവിടെയും ക്രിസ്തവിശ്വാസികൾ ഉണ്ടായിരുന്നു
എന്നു പറങ്കികൾക്ക തൊന്നി. പിന്നെ അൾമൈദ കൊങ്കണതീര
ത്തുള്ള മുസല്മാൻ കപ്പലുകളെ ഓടിച്ചും പിടിച്ചും കൊണ്ടിരിക്കു
മ്പൊൾ, അടുക്കെ ഉള്ള രാജാക്കന്മാർ ഭയപ്പെട്ടു, വളരെ സ്നേഹവും ബഹു
മാനവും കാട്ടികൊണ്ടിരുന്നു. അഞ്ചുദ്വീപിന്റെ എതിരെ ഹള്ളിഗം
ഗയുടെ അഴിമുഖം ഉണ്ടു. ആ നദി തന്നെ മുസല്മാനരുടെ ദക്ഷിണ
രാജ്യത്തിന്നും ആനഗുന്തിരായരുടെ ഭൂമിക്കും അതിരായിരുന്നു. അഴി
മുഖത്തു തന്നെ ചിന്താക്കോല (ചിന്താക്കൊട, ചിന്താപൂർ) കുന്നും
കോട്ടയും ഉണ്ടു. ആയതിനെ ഗോവയിൽ വാഴുന്ന സബായി വളരെ
ഉറപ്പിച്ചപ്പോൾ, നരസിംഹരായരുടെ ഇടവാഴ്ചക്കാരനായ മേൽരാവും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/157&oldid=199380" എന്ന താളിൽനിന്ന് ശേഖരിച്ചത്