താൾ:33A11414.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

ഒരു വഴിയെ ഉള്ളു, മുസല്മാനരെ കോഴിക്കോട്ട് നിന്നു ആട്ടിക്കള
യണം എന്നത്രെ", ആയത് കേട്ടാറെ, താമൂതിരി "നമ്മുടെ പൂ
ൎവ്വന്മാർ വളരെ മാനിച്ചു പോന്നവരും നമ്മുടെ പടകൾക്ക് നിത്യം
പണം കൊടുത്തു വരുന്നവരും ആകയാൽ 5000 കുടികച്ചവടക്കാ
രെ വെറുതെ ആട്ടിയാൽ വലിയ അപമാനമെല്ലൊ, ഇതല്ലാതെ
ഞാൻ എന്തെങ്കിലും ചെയ്യാം" എന്നുത്തരം പറയിച്ചു. ഗാമയുടെ
കോപത്തെ ശമിപ്പിപ്പാൻ പ്രയത്നം കഴിക്കയും ചെയ്തു. അപ്രകാരം
3 ദിവസം കൊണ്ടു ഓല വന്നു പോവാറായ ശേഷം ഗാമ ക്രോ
ധപരവശനായി 50ചില്വാനം മീൻ പിടിക്കാരെ തൊണിക
ളൊടു കൂടെ പിടിപ്പിച്ചു വരുത്തി അടപ്പിച്ചു; ആ ദൂതനെ ഒരു മണൽ
കുപ്പിയെ കാണിച്ചു "നാളെനട്ടുച്ച ആകുമ്പൊൾ ഈ കഥ തീരും
അതിന്നു മുമ്പെ താമൂതിരി കവൎന്നപോയതിന്നു മതിയായ പൊ
ന്നയച്ചാൽ ക്ഷമിക്കാം, വേഗം പൊ" എന്നു കല്പിച്ചു. കപ്പൽ എ
ല്ലാം രാത്രിയിൽ കരക്കടുപ്പിക്കയും ചെയ്തു. നാട്ടുകാർ രാത്രി മുഴുവ
നും പണിപ്പെട്ടു കിളച്ചു രണ്ടു മൂന്നു ഇരിമ്പുതോക്കുകളെ വരുത്തുകയും
ചെയ്തു. ഉച്ചയായാറെ, ഗാമ ഒരു വെടിവെച്ചു ആ മീമ്പിടിക്കാരെ
കപ്പലുകളിൽ തൂക്കിച്ചു കരയിലുള്ളവർ ഓടി വന്നു മുറവിളി തുടങ്ങി
യപ്പൊൾ, ആ ശവങ്ങളുടെ കയ്യും കാലും അറുത്തു ഒരു കത്തിൽ ഇതു
ഗാമ താമൂതിരിക്കു വെക്കുന്ന തിരുമുൽക്കാഴ്ച ചതികൊണ്ടു ഉപകാ
രം ഉണ്ടാകയില്ല; ഒന്നിന്നു നൂറു ചോദിക്കുന്നത് പൊൎത്തുഗൽ ധ
ൎമ്മം തന്നെ; ഇനി ഞങ്ങൾ ചെലവാക്കെണ്ടുന്ന മരുന്നിന്റെ വി
ലയും കവൎന്ന പൊന്നും തീരെ തന്നു ബൊധിച്ചാലെ നല്ല മമത ഉ
ണ്ടാകും" എന്നു എഴുതിച്ചു എല്ലാം ഒരു തോണിയിൽ ആക്കി ഏറ്റം
കൊണ്ടു കരക്കയച്ചു വിട്ട ശെഷം, ശവങ്ങളെ കടലിൽ ചാടിക്കള
കയും ചെയ്തു. പിന്നെ കടല്പുറത്തുള്ള ചെറ്റപ്പുരകളെയും കച്ചവ
ടക്കാരുടെ അങ്ങാടി പാണ്ടിശാലകൾ മുതലായതിനെയും വെടി
വെച്ചീടിപ്പിച്ചും കൊണ്ടിരുന്നു. (2ാം നവമ്പ്ര) നാട്ടുകാരുടെ തോ
ക്കിലെ ഒന്നു രണ്ടുണ്ട മാത്രം കപ്പലിൽ കൊണ്ടു ഉടനെ തൊക്കു നി
റക്കെണ്ടുന്ന മാപ്പിള്ളമാർ ചിലർ ഉണ്ടമഴയാൽ പട്ടുപോയി, ചിലർ
ഭ്രമിച്ചു ഓടിപോകയും ചെയ്തു. പറങ്കി ഉണ്ട എത്തുന്നെടത്തോളം ഒരു
വീടും നില്ക്കാതെ പോയപ്പൊൾ ഗാമ (3 നവമ്പ്ര) 6 കപ്പലുകളെ
പാൎപ്പിച്ചു, "നഗരത്തിൽ ചരക്കു ഒന്നും വരുവാനും പോവാനും സ
മ്മതിക്കരുത് എന്നാൽ അരിക്കു മുട്ടുണ്ടായിട്ടു മലയാളിബുദ്ധി നേ
രെ ആകും" എന്നു സൊദ്രയൊടു കല്പിച്ചു. ആയവൻ മീൻ പി
ടിപ്പാൻ പൊകുന്ന തോണികളെയും കൂട മുടക്കി താമൂതിരിരാജ്യ
ത്തിൽ മഹാക്ഷാമം വരുത്തി, ഗാമ ശേഷം കപ്പലൊടും കൂട കൊ
ച്ചിക്ക് ഓടി 8ാം നവമ്പ്ര മാസത്ത എത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/137&oldid=199360" എന്ന താളിൽനിന്ന് ശേഖരിച്ചത്